Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ

5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വന്തം മകളെ കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി മൊഴി കൊടുത്തിട്ടുണ്ട് - 5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി ചിദംബരത്തിന് കൊടുത്തു എന്ന്. ഈ അധമൻ നമ്മുടെ ധനകാര്യ - ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് ഓർക്കുക-ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വിറ്ററാണ് ഇത്. പി ചിദംബരത്തിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ കഠിനമാക്കുമെന്ന സൂചനയാണ് ഇതിലുള്ളത്. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ.എൻ.എക്‌സ്. മീഡിയ കേസിൽ മുൻധനമന്ത്രി പി. ചിദംബരം അറസ്റ്റിലായത്. ഇന്നലെ ചിദംബരത്തിന്് സിബിഐ. ആസ്ഥാനത്ത് ഉറക്കമില്ലാരാത്രിയായിരുന്നു ബുധനാഴ്ച. കസ്റ്റഡിയിലെടുത്ത് രാത്രി പത്തോടെ ലോധി റോഡിലെ സിബിഐ. ആസ്ഥാനത്തെത്തിച്ച അദ്ദേഹത്തിന് ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം ഭക്ഷണം നൽകിയെങ്കിലും നിരസിച്ചു.

രാത്രി പന്ത്രണ്ടോടെ ചോദ്യംചെയ്തുതുടങ്ങിയെന്നാണ് സിബിഐ. വൃത്തങ്ങൾ പറയുന്നത്. ഡയറക്ടർ ഋഷികുമാർ ശുക്ല തന്നെ ഇതിനായെത്തി. കേസുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണു തയ്യാറാക്കിയത്. ഇന്ദ്രാണി മുഖർജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിവ തയ്യാറാക്കിയത്. എന്നാൽ, 12 ചോദ്യങ്ങളാണ് ചിദംബരത്തോടു ചോദിച്ചതെന്നും ഇതിൽ ആറെണ്ണത്തിനു പണ്ടേ, അദ്ദേഹം മറുപടി പറഞ്ഞിരുന്നെന്നും അഭിഭാഷകൻ കപിൽ സിബൽ സിബിഐ. കോടതിയിൽ വ്യാഴാഴ്ച പറഞ്ഞു. 4.6 കോടി രൂപ വിദേശനിക്ഷേപം കൊണ്ടുവരാൻ അനുമതി നേടിയശേഷം 305 കോടി കൊണ്ടുവന്നപ്പോൾ കേസൊതുക്കാൻ കാർത്തി ചിദംബരം 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടുവെന്നും മകനെ സഹായിക്കാൻ ചിദംബരം പറഞ്ഞുവെന്നുമാണ് ഇന്ദ്രാണിയുടെ മൊഴി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാൽ, കാർത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണറിയുന്നത്. ഇതാകട്ടെ കൺസൾട്ടൻസി ഫീസായാണ് നൽകിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. ഇന്ദ്രാണി കേസിൽ മാപ്പുസാക്ഷിയാണ്. അതുകൊണ്ട് തന്നെ ചിദംബരം കുടുങ്ങുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ.

12 വീടുകൾ..40 മാളുകൾ...16 തിയേറ്ററുകൾ...3 ആഡംബര ഓഫീസുകൾ...300 ഏക്കർ തമിഴ്‌നാട്ടിൽ.....500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ. 88 ഏക്കർ ഇഗ്ലണ്ടിൽ... 3 കുതിരാലയങ്ങളും കുതിരപ്പന്തയ യാർഡുകളും..ആഫ്രിക്കയിൽ... 3 വലിയ റിസോർട്ടുകൾ ശ്രീലങ്കയിലും. ടെന്നീസ് അക്കാദമിയും 11 ടെന്നീസ് കോർട്ടുകൾ 4 ഏക്കറിൽ ബാഴ്‌സലോണയിലുമുണ്ടെന്നാണ് ആരോപണം. 14 ലക്ഷം കോടി രൂപയുടെ നിക്ഷേപം പനാമ ഐലന്റിൽ. ദുബായ്..ഫ്രാൻസ്...ഫിലിപ്പീൻസ്..സിംഗപ്പൂർ.. കരീബിയൻ ദ്വീപുകൾ.. എന്നിവിടങ്ങളിൽ എല്ലാം ചിദംബരത്തിനും മകനും നിക്ഷേപമുണ്ടെന്നാണ് സിബിഐയുടെ സംശയം. ഇതെല്ലാം പടർന്ന് പന്തലിച്ചത് ചിദംബരം കേന്ദ്രത്തിൽ മന്ത്രിയായിരുന്ന 2006-2014 കാലയളവിലും. എന്നാൽ ചിദംബരം പാരമ്പര്യമായി തന്നെ കാശുള്ള കുടുംബത്തിലെ അംഗമാണ്. താഴെത്തട്ടിൽനിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല; പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തിൽനിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അതുകൊണ്ട് തന്നെ എല്ലാ നിക്ഷേപവും സ്വാഭവികമാണെന്ന് വരുത്താനും നീക്കമുണ്ട്.

അപ്പൂപ്പൻ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ. അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛൻ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. ഇത്തരത്തിലൊരാളുടെ മകന് സ്വത്തുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് കോൺഗ്രസ് പറയുന്നത്.

കുരുക്കായത് ഇന്ദ്രാണിയുടെ മൊഴി

ഐ.എൻ.എക്‌സ്. മീഡിയ ഉടമസ്ഥരായിരുന്ന ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) നൽകിയ മൊഴികളാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കു നയിച്ചത്. ഇന്ദ്രാണിയുടെ മകൾ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ജയിലിലാണിരുവരും. അവിടെവച്ചാണ് ഇ.ഡി. ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ദ്രാണിയെ പിന്നീട് ഐ.എൻ.എക്‌സ്. മീഡിയ കേസിൽ മാപ്പുസാക്ഷിയാക്കി. 2007-ൽ സ്ഥാപിച്ച ഐ.എൻ.എക്‌സ്. മീഡിയ ഇരുവരും 2010-ൽ കൈമാറിയിരുന്നു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന് (എഫ്.ഐ.പി.ബി.) അപേക്ഷ നൽകിയശേഷം ഇരുവരും ധനമന്ത്രിയായ ചിദംബരത്തെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ചെന്നുകണ്ടതായാണ് ഇന്ദ്രാണിയുടെ മൊഴി. അപേക്ഷയുടെ പകർപ്പു കണ്ടശേഷം അനുമതി കിട്ടിക്കഴിഞ്ഞാൽ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാർത്തിയെ സഹായിക്കാൻ ചിദംബരം ഇന്ദ്രാണിയോട് ആവശ്യപ്പെട്ടുവെന്നാണ് മൊഴി. എത്ര തുകയാണ് നൽകിയതെന്ന് ഇന്ദ്രാണി വ്യക്തമാക്കിയില്ല. ഈ വിവരങ്ങൾ ഇ.ഡി.യുടെ പ്രഥമവിവരറിപ്പോർട്ടിലുണ്ട്.

2008-ൽ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ചട്ടലംഘനം ഉയർന്നുവന്നപ്പോൾ ഇവർ വീണ്ടും ചിദംബരത്തിന്റെ സഹായം തേടി. ഡൽഹിയിലുള്ള ഒരു ഹോട്ടലിൽ കാർത്തിയെ കണ്ടു. ഒരു ദശലക്ഷം ഡോളർ (ഏഴു കോടിയോളം) വിദേശ അക്കൗണ്ടിലേക്കു കൈമാറാൻ കാർത്തി ആവശ്യപ്പെട്ടു. അതിനു സാധിക്കില്ലെന്നും ആഭ്യന്തരവിനിമയം ആവാമെന്നും മുഖർജി അറിയിച്ചു. തുടർന്ന് കാർത്തിയുമായി ബന്ധമുള്ള ചെസ് മാനേജ്മെന്റ്, അഡ്വാന്റേജ് സ്ട്രാറ്റജിക് കമ്പനികളിലേക്ക് പണം കൈമാറിയതായാണ് മൊഴി. എന്നാൽ ചിദംബരത്തിന്റെ അറസ്റ്റിനുപിന്നിൽ രാഷ്ട്രീയവിദ്വേഷമാണെന്ന് മകനും ഐ.എൻ.എക്‌സ്. മീഡിയ കേസിൽ ആരോപിതനുമായ കാർത്തി ചിദംബരം പറയുന്നു. ഐ.എൻ.എക്‌സ്. മീഡിയ സ്ഥാപകരായ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ഒരിക്കലും കണ്ടിട്ടില്ലെന്നും ശിവഗംഗയിൽനിന്നുള്ള കോൺഗ്രസ് എംപി.യായ കാർത്തി പറഞ്ഞു.

''ഇത് അച്ഛനെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ല. കോൺഗ്രസ് പാർട്ടിയെക്കൂടി ലക്ഷ്യമിട്ടാണ്. ഞങ്ങൾ വേട്ടയാടപ്പെടുകയാണ്. അച്ഛൻ ഈ സർക്കാരിന്റെ നിശിതവിമർശകനാണ്. കേസിന് ഒരുതരത്തിലുള്ള നിയമസാധുതയുമില്ല. കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. എന്നെ സിബിഐ. 20 തവണയാണു വിളിപ്പിച്ചത്. നാലുതവണ റെയ്ഡ് ചെയ്തു. ഇത്രയും തവണ മറ്റൊരാളെ റെയ്ഡ് ചെയ്തിട്ടുണ്ടാവില്ല'' -കാർത്തി പറഞ്ഞു.

20 ചോദ്യങ്ങളിൽ ഉത്തരമില്ല

ഇദ്രാണിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാൽ, കാർത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണ് സൂചന്. ഇതാകട്ടെ കൺസൾട്ടൻസി ഫീസായാണ് നൽകിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. അതുകൊണ്ടാണ് ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതിൽ 20 ചോദ്യങ്ങൾക്ക് ചിദംബരം വ്യക്തതയില്ലാത്ത മറുപടി നൽകിയെന്നാണ് സൂചന.അറിയില്ല, വ്യക്തമല്ല തുടങ്ങിയവയായിരുന്നു പ്രതികരണങ്ങൾ. ചോദ്യംചെയ്യലുമായി ചിദംബരം സഹകരിച്ചില്ലെന്ന് സിബിഐ. വ്യാഴാഴ്ച കോടതിയിൽ പറയുകയും ചെയ്തു.

ചിദംബരത്തെ കുടുക്കിയ സിബിഐ.യുടെ ചോദ്യങ്ങളിൽ ചിലതിങ്ങനെ:

* ജയിലിലുള്ള ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും പരിചയമുണ്ടോ?

* താങ്കളെ കാണാൻവരുമ്പോൾ ഏതെങ്കിലും പത്രപ്രവർത്തകൻ ഇന്ദ്രാണിക്കൊപ്പം ഉണ്ടായിരുന്നോ?

* പണം കൈമാറപ്പെട്ട കമ്പനികൾ കാർത്തിയുടെ പേരിലുള്ളതാണോ?

* കാർത്തിയുടെ കമ്പനികളായ അഡ്വാന്റേജ് സ്ട്രാറ്റജിക്കിനും ചെസ് മാനേജ്മെന്റിനും മീഡിയ കമ്പനി പണം നൽകിയോ?

* എന്തുകൊണ്ടാണ് വീടിനുമുന്നിൽ നോട്ടീസ് പതിച്ചിട്ടും സിബിഐ. മുമ്പാകെ ഹാജരാവാതിരുന്നത്?

* പ്രവർത്തിക്കാത്ത എത്ര കമ്പനികൾ ചിദംബരത്തിന്റെയും കാർത്തിയുടെയും ഉടമസ്ഥതയിലുണ്ട്?

* ബ്രിട്ടീഷ് വെർജിൻ ഐലൻഡിൽനിന്ന് എന്തുകൊണ്ടാണ് കാർത്തിക്കു പണം കിട്ടിയത്?

* ബാഴ്സലോണ ടെന്നിസ് ക്ലബ്ബും യു.കെ., സ്‌പെയിൻ, മലേഷ്യ എന്നിവിടങ്ങളിലെ ആസ്തികളും വാങ്ങാൻ എവിടെനിന്നാണ് പണം കിട്ടിയത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP