Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബൽ പാർലമെന്റിന് നാളെ തിരുവനന്തപുരത്ത്;മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബൽ പാർലമെന്റിന് നാളെ തിരുവനന്തപുരത്ത്;മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാർലമെന്റ് കോവളം ഹോട്ടൽ സമുദ്രയിൽ (കെ.ടി.ഡി.സി) ഓഗസ്റ്റ് 24, 25 തീയതികളിൽ നടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടുമായി (എൻ.ഐ.എസ്.എസ്.) സഹകരിച്ചാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. ഐഎംഎയുടെ ഒരു സാമൂഹിക പദ്ധതി കൂടിയാണിത്. സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള കൺവൻഷനാണിത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, പരിസ്ഥിതി വിദഗ്ദ്ധർ, പൊലീസ് ഉദ്യോഗസ്ഥർ, ഭരണകർത്താക്കൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ, ലോകാരോഗ്യ സംഘടനയുടെ ശബ്ദ മാർഗനിർദ്ദേശ സമിതിയുടെ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ, എൻ.ജി.ഒ.കൾ എന്നിവരടങ്ങുന്ന 500 ഓളം പ്രതിനിധികൾ ഈ കൺവൻഷനിൽ പങ്കെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നടക്കുന്ന ശബ്ദ മലിനീകരണത്തിന്റെ സാമൂഹിക, നിയമ, ആരോഗ്യ വശങ്ങളെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും.

ഓഗസ്റ്റ് 23ന് തിരുവനന്തപുരം നിഷിൽ വച്ച് സുരക്ഷിത ശബ്ദത്തേയും ചെവിയുടെ ബാലൻസിനേയും പറ്റി ഡോക്ടർമാർക്കും ഓഡിയോളജിസ്റ്റുകൾക്കുമായി ഒരു പ്രാക്ടിക്കൽ വർക്ക് ഷോപ്പും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24 ഉച്ചയോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. എല്ലാ മേഖലകളിലെയും വിദഗ്ദ്ധർ പങ്കെടുക്കുന്ന ആദ്യത്തെ ആഗോള സുരക്ഷിത ശബ്ദ പാർലമെന്റാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. ശബ്ദ മലിനീകരണത്തിന്റെ എല്ലാ വശങ്ങളും ഈ പാർലമെന്റ് വിശദമായി ചർച്ച ചെയ്യുകയും ശബ്ദ മലിനീകരണം വളരെ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് അനുയോജ്യമായ ശബ്ദ മലിനീകരണ ശുപാർശകൾ രൂപപ്പെടുത്തുകയും ചെയ്യും.

അന്താരാഷ്ട്ര സമ്മേളനവും ശില്പശാലയും മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 23-ാം തീയതി വെള്ളിയാഴ്ച അക്കുളം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) വച്ച് നിർവഹിക്കും. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സേഫ് പാർലമെന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എംപി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ശാന്തനു സെൻ എംപി, ഇസ്രേയലിലെ ഹൈഫ സർവകലാശാലയിലെ ഓഡിയോളജി ആൻഡ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസർ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയർ ക്വാളിറ്റി ആൻഡ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റർ ശ്വേല എന്നിവർ പ്രഭാഷണം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP