Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനറേറ്ററുകൾ റിസോർട്ടിലേക്കെന്ന വ്യാജേന വാടകയ്ക്ക് എടുത്ത ശേഷം ഒഎൽഎക്‌സ് വഴി വിൽപ്പന; തട്ടിയെടുത്ത പണം കൊണ്ട് 80 ലക്ഷം രൂപയുടെ ആഡംബര വസതിയും: മൂവാറ്റുപുഴയിൽ 25 കാരൻ പിടിയിൽ

ജനറേറ്ററുകൾ റിസോർട്ടിലേക്കെന്ന വ്യാജേന വാടകയ്ക്ക് എടുത്ത ശേഷം ഒഎൽഎക്‌സ് വഴി വിൽപ്പന; തട്ടിയെടുത്ത പണം കൊണ്ട് 80 ലക്ഷം രൂപയുടെ ആഡംബര വസതിയും: മൂവാറ്റുപുഴയിൽ 25 കാരൻ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന 6 ജനറേറ്ററുകൾ തന്റെ റിസോർട്ടുകളിലേക്കെന്നു പറഞ്ഞു വാടകക്കെടുത്ത ശേഷം ഒഎൽഎക്‌സ് വഴി വിൽപ്പന നടത്തിയ കോട്ടയം മേലുകാവ് വില്ലേജ് ചാലമറ്റം ഭാഗത്തു ചെറുവള്ളിൽ വീട്ടിൽ വയസ്സുള്ള ജോവാൻ ജോബിസ്( 25 ) പൊലീസ് പിടിയിൽ.

മുവാറ്റുപുഴ പെരുമറ്റം സ്വദേശിയുടെ പരാതിയിന്മേൽ മുവാറ്റുപുഴ ഇൻസ്പെക്ടർ എം എ മുഹമ്മദ്, സബ് ഇൻസ്പെക്ടർ ടി എം സൂഫി എന്നിവരുടെ നേതൃത്വത്തിൽ അസ്സി. സബ് ഇൻസ്പെക്ടർമാരായ എം എം ഷമീർ, എൽദോസ് കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിമ്മോൻ ജോർജ് എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോട്ടയം ജില്ലയിലെ ഒളിവിടത്തിൽ നിന്നും പിടികൂടിയത്. പൊലീസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ തൊടുപുഴയിൽ നിന്നും 4 ജനറേറ്ററുകളും, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ നിന്നുമായി സമാന രീതിയിൽ ലക്ഷങ്ങളുടെ ജനറേറ്ററുകൾ തട്ടിച്ചെടുത്ത ശേഷം OLX വഴി വില്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ തട്ടിപ്പുകൾ വെളിപ്പെടുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഇപ്രകാരം തട്ടിച്ചെടുത്ത പണം കൊണ്ട് മേലുകാവിൽ 80 ലക്ഷം രൂപ വിലയുള്ള ആഡംബര വസതിയും പ്രതി സ്വന്തമാക്കിയിട്ടുണ്ട് .ഇന്നോവ അടക്കമുള്ള ആഡംബര കാറുകൾ പണയത്തിനെടുത്ത ശേഷം തമിഴ്‌നാട്ടിലടക്കം വിൽപന നടത്തിയതിന് ഇയാളുടെ പേരിൽ പാലാരിവട്ടം, കാഞ്ഞിരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുള്ളതായി അറിവായിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP