Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കണ്ടെത്താനുള്ളത് അഞ്ചുപേരെ! തിരച്ചിൽ തുടരേണ്ടതില്ലെന്ന് ബന്ധുക്കൾ; നടപടികൾ അവസാനിപ്പിച്ച് ദുരന്ത നിവാരണസേന; അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും തിരച്ചിൽ തുടരും; ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി രേഖപ്പെടുത്തി

കണ്ടെത്താനുള്ളത് അഞ്ചുപേരെ! തിരച്ചിൽ തുടരേണ്ടതില്ലെന്ന് ബന്ധുക്കൾ; നടപടികൾ അവസാനിപ്പിച്ച് ദുരന്ത നിവാരണസേന; അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും തിരച്ചിൽ തുടരും; ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി രേഖപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ തെരച്ചിൽ ദുരന്തനിവാരണ സേന അവസാനിപ്പിക്കുന്നു. എന്നാൽ അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരിൽ നാലുപേരുടെ ബന്ധുക്കൾ പറഞ്ഞു. പുത്തുമല ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തിരച്ചിൽ പ്രവർത്തനങ്ങളിൽ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

അഞ്ചുപേരെ കൂടിയാണ് ഇനി പുത്തുമലയിൽ കണ്ടെത്താനുള്ളത്. അതിൽ നാലുപേരുടെ ബന്ധുക്കൾ തിരച്ചിൽ നിർത്തുന്നതിന് സമ്മതം അറിയിച്ചത് ഒരു കുടുംബം ആവശ്യപ്പെട്ടതുകൊണ്ടാണ് അഗ്‌നിശമനസേനയും നാട്ടുകാരും നടത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡി.എൻ.എ ഫലം പുറത്ത് വന്നിട്ടില്ല.

കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. കാണാതായവരുടെ ബന്ധുക്കൾ പങ്കെടുത്ത യോഗത്തിൽ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ഫലമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് ചിലരുടെ ബന്ധുക്കൾ അഭിപ്രായം പങ്കുവെച്ചത്. അതേ സമയം ഒരിടത്തു കൂടി തെരച്ചിൽ നടത്തണമെന്ന് ദൂരന്തത്തിൽ പെട്ട ഹംസയുടെ മകൻ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തെരച്ചിൽ നടത്തും. അടുത്ത ദിവസം ഇവരുടെ ബന്ധുവിന്റെ വീട്ടിൽ വിവാഹം ഉള്ളതിനാലാണ് തെരച്ചിൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

അഞ്ചു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ശ്രമങ്ങൾ ഫലം ചെയ്തിരുന്നില്ല. സാധ്യമായ എല്ലാ സംവിധാനങ്ങളും പുത്തുമലയിൽ ഉപയോഗപ്പെടുത്തിയതായി യോഗം വിലയിരുത്തി. എൻ ഡി.ആർ എഫ്, ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, സന്നദ്ധ സേവകർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ. സി.കെ.ശശീന്ദ്രൻ എംഎ‍ൽഎ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP