Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടിയിടിച്ചത് മാർത്താണ്ഡത്തു നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ കൂറ്റൻ ലോറിയിൽ; ഡ്രൈവർ സീറ്റിന് പിന്നിൽ ഇരുന്ന ഏഴ് വയസ്സുകാരന്റെ സുരക്ഷയ്ക്കുള്ള എയർബാഗ് മാത്രം പ്രവർത്തിച്ചില്ല; ഇടിയുടെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായി; ചതിച്ചത് സെൻസറെന്ന് സൂചന; ഡ്യൂറോഫ്‌ളെക്‌സ് ഉടമയുടെ കൊച്ചു മകന്റെ മരണത്തിൽ തേങ്ങി കാഞ്ഞിരപ്പള്ളി; ജോഹന്റെ ജീവനെടുത്ത കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും; കാറിൽ ഇനി ശാസ്ത്രീയ പരിശോധന

കൂട്ടിയിടിച്ചത് മാർത്താണ്ഡത്തു നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ കൂറ്റൻ ലോറിയിൽ; ഡ്രൈവർ സീറ്റിന് പിന്നിൽ ഇരുന്ന ഏഴ് വയസ്സുകാരന്റെ സുരക്ഷയ്ക്കുള്ള എയർബാഗ് മാത്രം പ്രവർത്തിച്ചില്ല; ഇടിയുടെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായി; ചതിച്ചത് സെൻസറെന്ന് സൂചന; ഡ്യൂറോഫ്‌ളെക്‌സ്  ഉടമയുടെ കൊച്ചു മകന്റെ മരണത്തിൽ തേങ്ങി കാഞ്ഞിരപ്പള്ളി; ജോഹന്റെ ജീവനെടുത്ത കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും; കാറിൽ ഇനി ശാസ്ത്രീയ പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ദേശീയപാതയിൽ തിരുവിഴയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന 7 വയസ്സുകാരൻ സീറ്റ് ബെൽറ്റ് ശരീരത്തിൽ കുടുങ്ങി മരിച്ചതിന്റെ വേദനയിലാണ് കാഞ്ഞിരപ്പള്ളി. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കൽ തോമസ് ജോർജിന്റെയും ഡ്യൂറോഫ്‌ളെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോർജ് എൽ.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകൻ ജോഹനാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3.30ന് ആയിരുന്നു അപകടം. ജോഹൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകൾ ദിയയും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മറിയത്തിന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു ചെന്നൈയിൽനിന്നു വരികയായിരുന്നു ഇവർ. തോമസ് ജോർജ് ആണ് കാർ ഓടിച്ചിരുന്നത്.

തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്നു പെരുമ്പാവൂരിലേക്കു തടിയുമായി പോയ ലോറിയുമായാണ് ഇടിച്ചത്. അപകടത്തിൽ മുൻഭാഗത്തെ എയർ ബാഗുകൾ പുറത്തുവന്നതിനാലാണ് തോമസ് ജോർജും മറിയവും രക്ഷപ്പെട്ടത്. തോമസ് ജോർജിന്റെ കാലിനും മറിയത്തിന്റെ തലയിലും കൈയ്ക്കും പരുക്കുണ്ട്. ദിയയുടേതു നിസാര പരുക്കാണ്. തോമസ് ഇരുന്നതിന്റെ പിന്നിലായിരുന്നു ജോഹൻ. ഈ ഭാഗത്തെ എയർ ബാഗ് പുറത്തുവന്നില്ല. അപകടത്തിന്റെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി, ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ചു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. ജോഹന്റെ ശരീരത്തിൽ സീറ്റ് ബെൽറ്റ് മുറുകിയതിന്റെ പാടുകളുണ്ടായിരുന്നു. പുറമേ മറ്റു പരുക്കുകൾ ഉണ്ടായിരുന്നില്ല. ഇടിയെത്തുടർന്നുള്ള ആഘാതം ജോഹൻ ഇരുന്ന ഭാഗത്തെ സെൻസറിൽ അനുഭവപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്.

വാഹനത്തിലെ സീറ്റ് ബെൽറ്റ് യാത്രക്കാർക്ക് അപകടക്കെണിയാകാനുള്ള സാധ്യത ഒട്ടുമില്ലെന്നു പറയാം. വാഹനം ഇടിക്കുകയോ പെട്ടെന്നു നിർത്തുകയോ ചെയ്യുമ്പോൾ യാത്രക്കാർ മുന്നോട്ട് ആയും. അങ്ങനെയുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് സീറ്റ് ബെൽറ്റ്. ഏത് ആഘാതത്തിലും സീറ്റ് ബെൽറ്റിന്റെ വക്കുകൊണ്ടു ശരീരത്തിൽ മുറിവുണ്ടാകുന്നതു പോലും തടയുംവിധമാണ് നിർമ്മാണം. ഇതിനെല്ലാം ശാസ്ത്രീയ മാനദണ്ഡങ്ങളുണ്ട്. ഈ സംവിധാനമെല്ലാം ശരിയായി പ്രവർത്തക്കാത്തതാണ് ജോഹന്റെ ജീവൻ നഷ്ടമാകാൻ കാരണം. സീറ്റ് ബെൽറ്റ് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വാഹനത്തിലെ എയർ ബാഗുകളും പ്രവർത്തിക്കില്ല. തിരുവിഴ അപകടത്തിൽ ഈ തകരാറിനു സാധ്യതയുണ്ട്. കുട്ടി ഇരുന്ന പിൻസീറ്റിലെ എയർ ബാഗ് പ്രവർത്തിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ അറിവിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളും വിശദീകരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തിയേ യാത്ര ചെയ്യാവൂ എന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദ്ദേശം. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വാഹനങ്ങളിൽ ബേബി സീറ്റ് നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്. 13 വയസ്സിൽ താഴെയുള്ളവർ പിൻസീറ്റിൽ യാത്ര ചെയ്യുന്നതാണു സുരക്ഷിതമെന്നു ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. എയർബാഗ് മുതിർന്നവർക്കു സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങൾക്ക് അപകടമായതിനാലാണ് ബേബി സീറ്റ് ഘടിപ്പിക്കാൻ നിർദ്ദേശം. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബേബി സീറ്റുകൾ നിർമ്മിക്കുന്നതും ഘടിപ്പിക്കുന്നതും.

കുടുംബം ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്കു വരും വഴിയാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ പൊലീസും, ഫയർഫോഴ്‌സും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP