Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിലെ തീപിടിത്തം അറിഞ്ഞത് ഭാഗ്യം കൊണ്ട്; ലിവിങ് റൂമിൽ നിന്ന് പുകയും തീയും കണ്ട ഭുവനേശ്വരി ഭയന്നെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല; കുട്ടികളും ജീവനക്കാരുമായി വീട്ടിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് അതിവേഗതയിൽ; അയൽവാസികളുടെ ഇടപെടലും നിർണ്ണായകമായി; അകത്ത് പെട്ടവരെ പുറത്തിറക്കിയത് ഗ്ലാസ് തകർത്തും; ഒഴിവായത് വൻ ദുരന്തം; മുംബൈയിലെ ഷൂട്ടിങ് തിരക്കുകൾക്കിടെ വീട്ടിലെ തീയെ കുറിച്ച് ശ്രീശാന്ത് കേട്ടതും ഞെട്ടലോടെ; ദൈവം കാത്തെന്ന് പ്രതികരിച്ച് ക്രിക്കറ്റ് താരം

രാത്രിയിലെ തീപിടിത്തം അറിഞ്ഞത് ഭാഗ്യം കൊണ്ട്; ലിവിങ് റൂമിൽ നിന്ന് പുകയും തീയും കണ്ട ഭുവനേശ്വരി ഭയന്നെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല; കുട്ടികളും ജീവനക്കാരുമായി വീട്ടിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് അതിവേഗതയിൽ; അയൽവാസികളുടെ ഇടപെടലും നിർണ്ണായകമായി; അകത്ത് പെട്ടവരെ പുറത്തിറക്കിയത് ഗ്ലാസ് തകർത്തും; ഒഴിവായത് വൻ ദുരന്തം; മുംബൈയിലെ ഷൂട്ടിങ് തിരക്കുകൾക്കിടെ വീട്ടിലെ തീയെ കുറിച്ച് ശ്രീശാന്ത് കേട്ടതും ഞെട്ടലോടെ; ദൈവം കാത്തെന്ന് പ്രതികരിച്ച് ക്രിക്കറ്റ് താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സൂചന. ഒരു മുറി മുഴുവൻ കത്തിനശിച്ചു. ലിവിങ് റൂമാണ് കത്തിനശിച്ചത്. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് താരം മുംബൈയിലായിരുന്നു. വെളുപ്പിന് രണ്ടു മണിക്കായിരുന്നു തീ പിടിത്തം.

തൃക്കാക്കര, ഗാന്ധി നഗർ നിലയങ്ങളിലെ ഫയർഫോഴ്സ് എത്തി തീ കെടുത്തി. തീ പിടിത്തമുണ്ടാകുമ്പോൾ മുകളിലത്തെ നിലയിലായിരുന്നു ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും. തീയും പുകയും കണ്ട് വീട്ടിലെ ജോലിക്കാരാണ് തീ പിടിത്തം തിരിച്ചറിയുന്നത്. ഇതോടെ മുകളിലുണ്ടായിരുന്ന ഭുവനേശ്വരിയെ വിവരം അറിയിച്ചു. ഇതോടെ കുട്ടികളുമായി അവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിച്ചു. അയൽ വാസികളും കൃത്യമായ ഇടപെടൽ നടത്തി. ഇതോടെ വലിയ ദുരനതം ഒഴിവായി. രണ്ട് വർഷം മുമ്പാണ് ഇടപ്പള്ളിയിലെ പുതിയ വീട്ടിലേക്ക് ശ്രീശാന്തും കുടുംബവും താമസം മാറുന്നത്. ഈ വീട്ടിലാണ് തീപിടിത്തമുണ്ടാകുന്നത്.

വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗർ എന്നി നിലയങ്ങളിലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുൾപ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാൽ അവർക്ക് പുറത്തേക്കിറങ്ങാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ആർക്കും പരിക്കില്ല.

ഫാനിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നാണ് വിലയിരുത്തൽ. താൻ മുംബൈയിൽ സിനിമാ ഷൂട്ടിംഗിലാണെന്ന് ശ്രീശാന്ത് അറിയിച്ചു. കുടുംബം ഹോട്ടലിലേക്ക് താമസം മാറ്റുകയും ചെയ്തു. ഒരു മുറി പൂർണ്ണമായും കത്തിയെന്ന് ശ്രീശാന്തും പറഞ്ഞു. ക്രിക്കറ്റിൽ വിലക്ക് വന്നതോടെ പരിശീലനത്തിനും മറ്റും തടസ്സങ്ങളുണ്ടായിരുന്നു. പന്തെറിയാനും നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യാനും ഉള്ള സൗകര്യങ്ങൾ അടക്കമാണ് ഈ വീടി ശ്രീശാന്ത് തയ്യാറാക്കിയിരുന്നത്. കേരളത്തിലെ പല യുവതാരങ്ങളും ഇവിടെ എത്തി ശ്രീശാന്തിൽ നിന്ന് പന്തെറിയാനുള്ള തന്ത്രങ്ങളും മനസ്സിലാക്കുമായിരുന്നു.

ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു.2013 സെപ്റ്റംബർ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോൾ, 2020 സെപ്റ്റംബർ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവർഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരൻ ശ്രീശാന്തിനു സാധിക്കും. ഈ വാർത്തയുടെ ആശ്വാസത്തിലാണ് ശ്രീശാന്ത് മുംബൈയിലേക്ക് പോയത്. ഇതിനിടെയാണ് വീട്ടിൽ തീ പിടിക്കുന്നത്. ദൈവം കാത്തുവെന്നാണ് ദുരന്തമൊഴിവായതിനെ കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്.

കരിയറിലെ സുപ്രധാനമായ ഏഴു വർഷങ്ങൾ നഷ്ടമായതിന് ആരോടും പരാതിയില്ലെന്ന് ശ്രീശാന്ത് വിഷയ സംബന്ധിയായി പ്രതികരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിച്ച് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് പ്രതികരിച്ചിരുന്നു. 2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങൾക്കൊപ്പമാണ് സംശയത്തിന്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടർന്നു. പലതവണ അപ്പീൽ നൽകിയെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല. മൂന്ന് മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ഈ മാസം ഏപ്രിലിൽ ഓംബുഡ്‌സ്മാനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.

ശ്രീശാന്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് ആരാധകരും ഇന്ത്യൻ താരങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ശ്രീശാന്ത് ആദ്യം പ്രാദേശിക ക്രിക്കറ്റിൽ കളിച്ച് കഴിവ് തെളിയിക്കണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാൻ ക്രിക്കറ്റർ മുഹമ്മദ് ആമിറും ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട താരമാണ്. എന്നാൽ വിലക്ക് അവസാനിച്ചതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ആമിർ ടീമിലേക്ക് തിരികെയെത്തി. ഇക്കഴിഞ്ഞ ലോകകപ്പിലും ആമിർ പാക് ടീമിൽ ഉണ്ടായിരുന്നു. ആമിറിനെ പോലെ ശ്രീശാന്തിന് ടീമിൽ തിരികെ എത്താൻ സാധിക്കുമോയെന്ന ചോദ്യത്തിന് 'പാക്കിസ്ഥാനിൽ എന്തും സംഭവിക്കും സുഹൃത്തേ,' ഇങ്ങനെയായിരുന്നു സെവാഗ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്. അങ്ങനെ ശ്രീശാന്തിൽ വീണ്ടും പ്രതീക്ഷകൾ നിറയുകയാണ്. ഇതിനിടെയാണ് തീപിടിത്തം ഉണ്ടാകുന്നത്.

രാജസ്ഥാനിലെ ദിവാൻപുര രാജകുടുംബത്തിലെ അംഗമാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി ഷെഖാവത്ത് ( നയൻ). ജയ്പൂർ രാജകുടുംബാംഗം ഹിരേന്ദ്ര സിങ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകളാണ് ഭുവനേശ്വരി കുമാരി. ആറു വർഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണു വിവാഹം. 2007 നവംബർ 18ന് പാക്കിസ്ഥാനെതിരായ ഏകദിന മത്സരം കളിക്കാൻ ശ്രീശാന്ത് ജയ്പൂരിലെത്തിയപ്പോഴാണു ഭുവനേ ശ്വരി കുമാരിയെ ആദ്യമായി കാണുന്നത്.

ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പരിചയമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലും കലാശിച്ചത്. ഇവരുടെ പ്രണയത്തിനിടെയായിരുന്നു ശ്രീശാന്ത് കോഴവിവാദത്തിൽ അകപ്പെട്ടത്. എന്നാൽ ആ സമയത്തും പെൺകുട്ടിയും കുടുംബവും ശ്രീക്ക് പൂർണപിന്തുണ നൽകിയിരുന്നു. കോഴ വിവാദത്തിന് ശേഷമായിരുന്നു വിവാഹം. ഇവർക്ക് രണ്ട് മക്കളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP