Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത മുറിയിലെ ബഹളം സഹിക്കാനാവാതെ ചോദ്യം ചെയ്യാൻ പോയി; തർക്കം മൂത്തപ്പോൾ കത്തിക്കുത്ത്; വിവാഹത്തിന്റെ പത്താം വർഷം ആഘോഷിക്കാൻ ഫുക്കെറ്റിൽ പോയ ബ്രിട്ടനിലെ ഇന്ത്യക്കാരനെ കൊന്നത് കഴുത്ത് ഞെരിച്ച്

അടുത്ത മുറിയിലെ ബഹളം സഹിക്കാനാവാതെ ചോദ്യം ചെയ്യാൻ പോയി; തർക്കം മൂത്തപ്പോൾ കത്തിക്കുത്ത്; വിവാഹത്തിന്റെ പത്താം വർഷം ആഘോഷിക്കാൻ ഫുക്കെറ്റിൽ പോയ ബ്രിട്ടനിലെ ഇന്ത്യക്കാരനെ കൊന്നത് കഴുത്ത് ഞെരിച്ച്

സ്വന്തം ലേഖകൻ

തായ്ലൻഡിലെ ഫുക്കെറ്റിലേക്ക് പത്താം വിവാഹവാർഷികം ആഘോഷിക്കാൻ വേണ്ടി തന്റെ പത്നിക്കൊപ്പം പോയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു.അമിത്പാൽ സിങ് ബജാജ് എന്ന 34 കാരനാണ് ഭാര്യയുടെ മുന്നിൽ വച്ച് ദാരുണാന്ത്യമുണ്ടായിരിക്കുന്നത്.നോർവീജിയൻ മാർഷർ ആർട്ടിസ്റ്റും 53കാരനുമായ റോഗർ ബുൾമാനാണ് അമിത്പാലിനെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നത്. ഫുക്കെറ്റിലെ ഒരു ഹോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. തന്റെ മുറിക്കടുത്തുള്ള റോഗറിന്റെ മുറിയിൽ നിന്നും അമിതമായി ബഹളമുണ്ടാവുകയും അത് തനിക്കൊരു ശല്യമാവുകയും ചെയ്തതിനെ തുടർന്ന് അമിത്പാൽ അത് ചോദ്യം ചെയ്യാൻ പോവുകയും ഇതിൽ ക്ഷുഭിതനായ റോഗർ അമിത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

റോഗറിന്റെ മുറിയിൽ നിന്നും അലോസരമുണ്ടാക്കുന്ന തരത്തിൽ തുടർച്ചയായി പാട്ടും ശബ്ദവുമുണ്ടായതിനെ തുടർന്ന് ഹോട്ടൽ സെക്യൂരിറ്റി നേരത്തെ ഈ റൂമിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഈ ശബ്ദം വീണ്ടും വർധിക്കുകയും സഹികെട്ട് അമിത്പാൽ ഇതിനെ ചോദ്യം ചെയ്യാൻ പോവുകയുമായിരുന്നു. ഇതിനെ തുടർന്ന് റോഗറിന്റെ മുറിയിൽ നിന്നും അമിത് പാൽ ഒരു കത്തി തട്ടിപ്പറിക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് റോഗെറിനെ നിലയ്ക്ക് നിർത്താൻ തീരുമാനിച്ച് അമിത് പാൽ അയാളുടെ മുറിയിലേക്ക് പോവുകയും അവർ ഒന്നും രണ്ടും പറഞ്ഞ് വഴക്കിടുകയും ഒടുവിൽ റോഗെർ അമിത് പാലിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

തന്റെ ഇടത്തെ ചുമലിൽ അമിത്പാൽ ആദ്യം കത്തിയെടുത്ത് കുത്തിയിരുന്നുവെന്നും ഇതിനെ തുടർന്നാണ് താൻ മാർഷർ ആർട്സ് പുറത്തെടുത്ത് അമിത് പാലിനെ പ്രതിരോധിക്കേണ്ടി വന്നിരുന്നതെന്നും റോഗർ സ്വയം ന്യായീകരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി റോഗർ അമിത് പാലിന്റെ കഴുത്തിൽ കുറേ നേരം പിടിച്ച് ഞെരിക്കുകയും അയാൾ മരിക്കുകയുമായിരുന്നു.ഒരു സുഹൃത്തിന്റെ വിവാഹവേളയിലാണ് അമിത് പാലും ഭാര്യയും ആദ്യമായി കണ്ട് മുട്ടുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തിരുന്നത്. തങ്ങളുടെ വിവാഹജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിനായിരുന്നു ഇരുവരും ഫുക്കെറ്റിലെത്തിയിരുന്നത്.

കൊല നടന്ന് പിറ്റേറ്റ് പ്രഭാതത്തിൽ റോഗറിനെ കാരോൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ സ്വന്തം ജീവൻ രക്ഷിക്കുന്നതിന് ശ്രമിക്കുകയായിരുന്നുവെന്നും മനഃപൂർവമല്ല അമിത് പാലിനെ വധിച്ചതെന്നുമാണ് റോഗർ പൊലീസിനോട് സ്വയം ന്യായീകരിച്ചിരിക്കുന്നത്.റോഗറിന് മേൽ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നുവെന്നാണ് ഫുക്കെറ്റ് ടൂറിസ്റ്റ് പൊലീസിലെ മേജർ എക്കച്ചായ് സിറി വെളിപ്പെടുത്തുന്നത്. റോഗർ നന്നായി മദ്യപിച്ചിരുന്നുവെന്നും അതിനാൽ ഹോട്ടലിൽ വച്ച് ഏറെ ശബ്ദമുണ്ടാക്കിയിരുന്നുവെന്നും ഇതിനെ തുടർന്ന് ഹോട്ടൽ സെക്യൂരിറ്റി രണ്ട് പ്രാവശ്യം വന്ന് റോഗറിന് താക്കീതേകിയിരുന്നുവെന്നുമാണ് പൊലീസ് ചീഫ് വെളിപ്പെടുത്തുന്നത്.

തുടർന്ന് അമിത്പാൽ കത്തിയുമായി റോഗറിന്റെ റൂമിലെത്തി ശബ്ദമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്യുകയുമായിരുന്നുവെന്നും അയാൾ റോഗറിന്റെ ചുമലിൽ കുത്തിയിരുന്നുവെന്നും അവസാനം അടിപിടിയുണ്ടായി അത് അമിത്പാലിന്റെ മരണത്തിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് ചീഫ് വിശദീകരിക്കുന്നു. റോഗറിന് ഫുക്കെറ്റ് പ്രൊവിൻഷ്യൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ വിചാരണക്കിടെ അയാൾ തായ്ലണ്ടിൽ തന്നെ തങ്ങണമെന്ന് കടുത്ത ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ അമിത്പാലിന്റെ കുടുംബവുമായി ബ്രിട്ടീഷ് കോൺസുലാർ ഒഫീഷ്യലുകൾ ബന്ധപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP