Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രസീലിൽ തുടങ്ങിയ തീ ബൊളീവിയയിലേക്കും പരാഗ്വയിലേക്കും പടരുന്നു; കത്തി നശിക്കുന്നത് ലോകത്ത് മുഴുവൻ ശുദ്ധവായു നൽകുന്ന ആമസോൺ കാടുകൾ; റിയോഡിജനീറോയിൽ പ്രസിഡന്റിനെതിരെ കൂറ്റൻ റാലി; ലോകമെമ്പാടുമുള്ള ബ്രസീലിയൻ എംബസികൾക്ക് മുമ്പിലും പ്രതിഷേധപ്രകടനങ്ങൾ

ബ്രസീലിൽ തുടങ്ങിയ തീ ബൊളീവിയയിലേക്കും പരാഗ്വയിലേക്കും പടരുന്നു; കത്തി നശിക്കുന്നത് ലോകത്ത് മുഴുവൻ ശുദ്ധവായു നൽകുന്ന ആമസോൺ കാടുകൾ; റിയോഡിജനീറോയിൽ പ്രസിഡന്റിനെതിരെ കൂറ്റൻ റാലി; ലോകമെമ്പാടുമുള്ള ബ്രസീലിയൻ എംബസികൾക്ക് മുമ്പിലും പ്രതിഷേധപ്രകടനങ്ങൾ

സ്വന്തം ലേഖകൻ

ലോകമാകമാനം കടുത്ത കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന വിധത്തിൽ ആമസോൺ കാടുകൾ വ്യാപകവും കടുത്തതുമായ കാട്ടുതീയിൽ കത്തിയെരിയുന്നത് തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ദിവസങ്ങൾക്ക് മുമ്പ് ബ്രസിലിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കാട്ടുതീ സമീപരാജ്യങ്ങളായ ബൊളീവിയയിലേക്കും പരാഗ്വയിലേക്കും പടരാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ കത്തി നശിച്ച് കൊണ്ടിരിക്കുന്നത് ലോകത്ത് മുഴുവൻ ശുദ്ധവായും നൽകുന്ന ആമസോൺ കാടുകളാണെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ കാട്ടു തീയെ പിടിച്ച് കെട്ടുന്നതിൽ വേണ്ടത്ര നടപടികളെടുക്കാത്ത ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൽസൊനാറോയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയരാൻ തുടങ്ങിയിട്ടുണ്ട്. റിയോഡി ജനീറോയിൽ ആയിരക്കണക്കിന് പേർ അണി നിരന്ന പ്രതിഷേധം അരങ്ങേറിയതിന് പുറമെ ലോകമാകമാനമുള്ള ബ്രസീലിയൻ എംബസികൾക്ക് മുന്നിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതിനെ തുടർന്ന് കാട്ടുതീ നിയന്ത്രിക്കുന്നതിനായി തന്റെ സൈന്യത്തെ അയക്കാൻ ജെയർ നിർബന്ധിതനായിത്തീർന്നിട്ടുണ്ട്.

ബ്രസീലിന് പുറമെ അയൽരാജ്യങ്ങളായ ബൊളീവിയയും പരാഗ്വയും അനിയന്ത്രിതമായ കാട്ടുതീയെ നിയന്ത്രിക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്. ഇവിടങ്ങളിൽ മരങ്ങളും പുൽമേടുകളും കത്തിയമർന്ന് ചാരമാകുന്ന വിഷമാവസ്ഥയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.ബൊളീവിയയിൽ തീ അണക്കാനായി അമേരിക്കയിൽ നിന്നും വലിയ 747 ഫയർഫൈറ്റിങ് പ്ലെയിൻ എത്തിച്ചേർന്നിട്ടുണ്ട്.അതായത് ബി747-400 സൂപ്പർ ടാങ്കറാണ് ഇവിടെ ഇതിനായി എത്തിച്ചേർന്നിരിക്കുന്നത്. തീയണക്കുന്നതിലും ആമസോണിനെ സംരക്ഷിക്കുന്ന കാര്യത്തിലും ജെയർ വേണ്ടത്ര ജാഗ്രത പുലർത്താത്തതിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായാണ് പാശ്ചാത്യരാഷ്ട്രത്തലവന്മാർ മുന്നോട്ട് വന്നിരിക്കുന്നത്.

ആഗോളതാപനത്തെ തടയുന്നതിൽ ആമസോൺ വനങ്ങൾ നിർണായകമായ പങ്ക് വഹിക്കുന്നതിനാൽ ഇതിനെ സംരക്ഷിക്കുന്നതിൽ തരിമ്പും വീഴ്ച വരുത്തരുതെന്നാണ് വിവിധ രാഷ്ടത്തലവന്മാർ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് തീയണക്കാൻ സൈന്യത്തെ വിട്ട ്കൊടുക്കാൻ ജെയർ സന്നദ്ധത പ്രകടിപ്പിച്ചി്ട്ടുണ്ടെങ്കിലും എപ്പോഴാണ് സൈന്യം ഇതിൽ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കേണ്ട ബാധ്യതയുള്ളതിനാൽ അത് രാജ്യത്തെ സാമ്പത്തിക വികസനത്തിന് തടസമാകുന്നുവെന്ന് ജെയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബ്രസീലിയൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധപ്രകടനങ്ങളേറുന്നു

ആമസോൺ കാട്ടുതീ അണയ്ക്കുന്നതിൽ ബ്രസീലിയൻ പ്രസിഡന്റ് അനുവർത്തിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് ലോകമാകമാനമുള്ള ബ്രസീലിയൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധപ്രകടനങ്ങൾ കനക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ലണ്ടൻ, ജനീവ, പാരീസ്, മാഡ്രിഡ്, മിലാൻ, ബെർലിൻ, തുടങ്ങിയിടങ്ങളിലെ ബ്രസീലിയൻ എംബസികൾക്ക് മുന്നിൽ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു അടിയന്തരി ജി7 യോഗം വിളിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു വർഷം മുമ്പുള്ളതിനേക്കാൾ 84 ശതമാനത്തിലധികമാണ് കാട്ടു തീ ഈ വർഷം ആമസോണിൽ വർധിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോഴത്തെ കാട്ടുതീ സാധാരണ നിലയിലുള്ളതാണെന്നാണ് ജെയർ വാദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രസിഡന്റ് പുലർത്തുന്ന അലംഭാവമാണ് തീ ഇത്രയധികം വർധിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ വാദിക്കുന്നത്.പ്രതിഷേധം കനക്കുന്നതിന്റെ ഭാഗമായി ബ്രസിലീയൻ എംബസികൾക്ക് മുന്നിലുള്ള വിവിധ റോഡുകൾ ഉപരോധിക്കാനും പ്രതിഷേധക്കാർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.ലണ്ടനിൽ കടുത്ത പ്രതിഷേധവുമായിറങ്ങിയിരിക്കുന്നത് എക്സ്റ്റിൻക്ഷൻ റിബലിയൻ ഗ്രൂപ്പാണ്.

കാട് കത്തുമ്പോൾ സൈനികർക്കൊപ്പം സെൽഫിയെടുത്ത് ഉല്ലസിച്ച് ബ്രസീലിയൻ പ്രസിഡന്റ്

ഏക്കർ കണക്കിന് ആമസോൺ കാടുകൾ കത്തിയെരിയുകയും അതിനെതിരെ കടുത്ത പ്രതിഷേധം ലോകമാകമാനം ശക്തിപ്പെടുമ്പോഴും ബ്രസീൽ പ്രസിഡന്റ് ജെയർ സൈനികർക്കൊപ്പം സെൽഫിയെടുത്ത് ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള വിമർശനം കൂടുതൽ ശക്തമായിട്ടുമുണ്ട്. ബ്രസീലിയയിലെ സൈനിക ആസ്ഥാനത്ത് വച്ച് നടന്ന സോൾജിയർ ഡേ ആഘോഷ ചടങ്ങിനിടെയാണ് ജെയർ ഇതിന് മുതിർന്നത്. ഇതിനിടെ ബ്രസീസിലിലെ റിയോഡി ജനീറോയിലും സാവോ പോളോയിലും ആയിരക്കണക്കിന് പേരാണ് ആമസോൺ തീ കൈകാര്യം ചെയ്യുന്നതിൽ ബ്രസീലിയൻ സർക്കാർ പരാജയപ്പെട്ടതിനെതിരെ കടുത്ത പ്രതിഷേധപ്രകടനം നടത്തിക്കൊണ്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP