Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു; ഇന്ത്യൻ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് പോകുന്ന അവസ്ഥയിൽ എണ്ണ വില കുറഞ്ഞത് പുത്തൻ ഉണർവ് നൽകുമെന്ന് വിലയിരുത്തൽ; സാമ്പത്തിക നേട്ടമുണ്ടാക്കാനായി ഇന്ധനനികുതി വർദ്ധനവിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട്

ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു; ഇന്ത്യൻ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് പോകുന്ന അവസ്ഥയിൽ എണ്ണ വില കുറഞ്ഞത് പുത്തൻ ഉണർവ് നൽകുമെന്ന് വിലയിരുത്തൽ; സാമ്പത്തിക നേട്ടമുണ്ടാക്കാനായി ഇന്ധനനികുതി വർദ്ധനവിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് പോകാതിരിക്കാൻ നിരവധി പരിപാടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിനെ തുടർന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഭവന വാഹന വായ്പ കുറയ്ക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് വരാൻ തീരുമാനിച്ചത്. എന്നാൽ ഇന്നലെ തന്നെ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. യുഎസ് ക്രൂഡ് ബാരലിന് 3 ശതമാനം ഇടിഞ്ഞ് 53.58 ഡോളറിലെത്തി. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതാണ് ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായത്.

എണ്ണവില കുറഞ്ഞത് ആവശ്യകത വർദ്ധിപ്പിക്കുന്നതിനും കാർഷിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഡീസൽ ഉപയോഗിക്കുന്ന കർഷകരുടെ ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. താഴ്ന്ന സബ്‌സിഡി ബാധ്യത സാമൂഹിക മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഹായിക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വിലയിലുണ്ടാകുന്ന കുറവ് ഇറക്കുമതിയിലുള്ള ചെലവിലും കറന്റ് അക്കൗണ്ട് കമ്മിയിലും കുറവ് വരുത്തും.

2014 മെയ് മാസത്തിൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ 'ഇന്ത്യൻ ബാസ്‌കറ്റ്' എന്നറിയപ്പെടുന്ന ക്രൂഡ് വാങ്ങുന്നതിനായി ഇന്ത്യ ബാരലിന് 108 ഡോളർ ആയിരുന്നു നൽകിയത്. മൂന്നാം വർഷമായപ്പോഴേക്കും വില ബാരലിന് 48 ഡോളറായി കുറഞ്ഞു. ഇന്ധനനികുതി ഉയർത്തിക്കൊണ്ട് സാമൂഹ്യമേഖലയിൽ നടത്തി വന്നിരുന്ന പദ്ധതികളിൽ പണം മുടക്കാനായി ക്രൂഡ് ഓയിലിലുണ്ടായ തളർച്ച സർക്കാരിനെ സഹായിച്ചു. എണ്ണവില കുത്തനെ ഇടിയുന്നത് പ്രയോജനപ്പെടുത്തി സർക്കാർ ഈ സാമ്പത്തിക വർഷം 20,000 കോടി രൂപ സമാഹരിക്കുന്നതിനായി ബജറ്റിൽ ലിറ്റർ രണ്ട് രൂപ ഇന്ധനനികുതി ഉയർത്തിയിരുന്നു. എണ്ണ വില കുറയുന്നത് തുടരുകയാണെങ്കിൽ മറ്റൊരു ഘട്ട ഇന്ധനനികുതി വർദ്ധനവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP