Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീട് വാടകയ്‌ക്കെടുത്തത് ഓൺലൈൻ ടാക്‌സിയുടെ പേരിൽ; ഭാര്യയും കസിനുമായി വീട്ടിലെത്തിയ സ്ത്രീകളിലൂടെ കൊഴുപ്പിച്ചത് വാണിഭ കച്ചവടം; കഞ്ചാവിനും അനാശ്യാസ്യത്തിനും മേമ്പൊടിയായി ക്വട്ടേഷനും: പെരിങ്ങര ചാത്തങ്കരിയിൽ വയലിന് നടുവിൽ ആവശ്യക്കാർക്കായി ഒരുക്കിയത് ത്രി ഇൻ വൺ സംവിധാനം; അറസ്റ്റിലായവരിൽ പൊലീസുകാരന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതിയും; പുറംലോകം അറിഞ്ഞത് തിരുവല്ലയിലെ കഞ്ചാവ്-ക്വട്ടേഷൻ-സെക്‌സ് മാഫിയ ഇടപാടുകൾ

വീട് വാടകയ്‌ക്കെടുത്തത് ഓൺലൈൻ ടാക്‌സിയുടെ പേരിൽ; ഭാര്യയും കസിനുമായി വീട്ടിലെത്തിയ സ്ത്രീകളിലൂടെ കൊഴുപ്പിച്ചത് വാണിഭ കച്ചവടം; കഞ്ചാവിനും അനാശ്യാസ്യത്തിനും മേമ്പൊടിയായി ക്വട്ടേഷനും: പെരിങ്ങര ചാത്തങ്കരിയിൽ വയലിന് നടുവിൽ ആവശ്യക്കാർക്കായി ഒരുക്കിയത് ത്രി ഇൻ വൺ സംവിധാനം; അറസ്റ്റിലായവരിൽ പൊലീസുകാരന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതിയും; പുറംലോകം അറിഞ്ഞത് തിരുവല്ലയിലെ കഞ്ചാവ്-ക്വട്ടേഷൻ-സെക്‌സ് മാഫിയ ഇടപാടുകൾ

എസ് രാജീവ്‌

തിരുവല്ല: ഓൺലൈൻ ടാക്‌സി ഇടപാടിന്റെ പേരിലെടുത്ത വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും അനാശ്യാസവും മേമ്പൊടിയായി ക്വട്ടേഷനും നടത്തിവന്ന സംഘത്തിലെ രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ. കൂട്ടുപ്രതികളായ രണ്ട് യുവാക്കൾ എക്‌സൈസിന്റെ വലയിൽ നിന്നും രക്ഷപെട്ടു. തിരുവല്ല ചാത്തങ്കരിയിൽ പാടശേഖരത്തിന് നടുവിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന യുവാക്കൾ പിടിയിലായപ്പോൾ തെളിഞ്ഞതും തെളിയാനിരിക്കുന്നതുമായി ഒട്ടനവധി ക്രിമിനൽ കേസുകൾ.

വാടക വീട് കേന്ദ്രീകരിച്ചിരുന്ന രണ്ട് യുവാക്കളെ എക്‌സൈസ് സംഘം വ്യാഴാഴ്ച പുലർച്ചെ വളഞ്ഞിട്ട് പിടിച്ചതോടെയാണ് വൻ കഞ്ചാവ് - ക്വട്ടേഷൻ - സെക്‌സ് മാഫിയ ഇടപാടുകൾ വെളിച്ചത്ത് വന്നത്. നിരവധി കേസുകളിൽ പ്രതിയായ തിരുവല്ല കുറ്റപുഴ പന്തിരുകാലായിൽ സജിത്ത് (21) കുന്നന്താനം അമ്പലപ്പറമ്പിൽ വീട്ടിൽ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല സ്വദേശികളായ ശിവ കൃഷ്ണൻ , സുജുകുമാർ എന്നിവരാണ് രക്ഷപെട്ടത്. പിടിയിലായവരിൽ നിന്നും 1200 ഗ്രാം കഞ്ചാവും ആറു വടിവാളുകളും പിടിച്ചെടുത്തു.

പെരിങ്ങര ചാത്തങ്കരിയിൽ വയലിന് നടുവിൽ സ്ഥിതിചെയ്യുന്ന വീട് വാടകയ്‌ക്കെടുത്ത് ഓൺലൈൻ ടാക്‌സി നടത്തുന്നെന്ന വ്യാജേനെയാണ് ഇവർ ഇത്തരം ഇടപാടുകളെല്ലാം നടത്തിയിരുന്നത്. മൂന്നു മാസം മുമ്പാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ഭാര്യയെന്നും കസിൻ എന്നും പറഞ്ഞ് എത്തിക്കുന്ന യുവതികളെ ഉപയോഗിച്ചായിരുന്നു പെൺവാണിഭം. ഇത്തരം സ്ത്രീകളെ മറയാക്കിയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി വഴി ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ അളവിൽ കഞ്ചാവ് എത്തിച്ച് പ്രധാന ഇടനിലക്കാർക്ക് രഹസ്യ കേന്ദ്രങ്ങളിൽ കിലോക്കണക്കിന് നൽകുന്നതാണ് ഇവരുടെ രീതി.

പെൺവാണിഭ സംഘത്തിലെ സ്ത്രീകളെ കഞ്ചാവ് കടത്ത് കരിയറന്മാരായും ഉപയോഗിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. രാപകലന്യേ നിരവധി വാഹനങ്ങൾ വാടക വീട്ടിൽ വന്നുപോയിരുന്നത് നാട്ടുകാരിൽ സംശയമുണ്ടാക്കിയത്. തിരുവല്ല നഗരത്തിൽ കഞ്ചാവ് വൻതോതിൽ എത്തിച്ചു കച്ചവടം നടത്തുന്ന കൊയിലാണ്ടി സ്വദേശിയും എക്‌സൈസിന്റെ നിരീക്ഷണത്തിലിരിക്കുന്നതുമായ രാഹുൽ ഇവിടെ പതിവായി വന്നു പോയിരുന്നതായി ലഭിച്ച രഹസ്യ വിവരമാണ് വാടക വീട് റെയ്ഡ് ചെയ്യുന്നതിൽ കലാശിച്ചത്. ചേർത്തലയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് റിമാൻഡിൽ പാർപ്പിച്ചു വരികയുമാണ്.

തിരുവല്ല നഗരത്തിൽ രാമഞ്ചിറയിലുള്ള ഉല്ലാസ് ഹോട്ടലിൽ മൂന്നാഴ്ച മുമ്പ് കുരുമുളക് സ്‌പ്രേ അടിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ ഇപ്പോൾ അറസ്റ്റിലായ സജിത്തും കൊയിലാണ്ടി സ്വദേശി രാഹുലും പ്രതിയാണ്. കഴിഞ്ഞയാഴ്ച ചേർത്തലയിൽ പൊലീസുകാരന് നേർക്ക് കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതികളും ഈ സംഘത്തിൽപ്പെട്ടവരായിരുന്നു. ചേർത്തലയിൽ പൊലീസുകാരന് നേർക്ക് സ്‌പ്രേ അടിച്ച കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന രാഹുലിനെ ജാമ്യത്തിൽ ഇറക്കാനുള്ള പണത്തിനായി തമിഴ്‌നാട്ടിൽ പോയി കഞ്ചാവ് കൊണ്ട് വന്നു പാക്കറ്റ് ആക്കുമ്പോൾ ആയിരുന്നു ഇവർ പിടിയിലായത്. രാത്രി കാലങ്ങളിൽ ആയിരുന്നു ഇവരുടെ ബിസിനസ്.

എക്‌സൈസ് സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ട തിരുവല്ല കുറ്റപ്പുഴ സ്വദേശികളായ ശിവകൃഷ്ണൻ, സുജുകുമാർ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സുജുകുമാറിന്റെ പേരിലുള്ള ബൈക്ക് വാടക വീട്ടിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ചെറിയ കാലയളവിലേക്ക് വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം ഉൾപ്പടെയുള്ള ഇടപാടുകൾ നടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ, പ്രീവെന്റിവ് ഓഫീസർമാരായ സുശീൽ കുമാർ, എം കെ വേണുഗോപാൽ, സിഇഒ അനു പ്രസാദ് എസ്സ്, ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP