Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്; വാഹനമോടിച്ചത് അർജ്ജുൻ തന്നെയെന്ന് ഫോറൻസിക് ഫലം; ദൃക്‌സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; മനഃപൂർവ്വമല്ലാത്ത നരഹത്യ ചുമത്തും; കേസിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച്; വയലിനിസ്റ്റിന്റെ മരണം പുതിയ തലത്തിലേക്ക്

ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്; വാഹനമോടിച്ചത് അർജ്ജുൻ തന്നെയെന്ന് ഫോറൻസിക് ഫലം; ദൃക്‌സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; മനഃപൂർവ്വമല്ലാത്ത നരഹത്യ ചുമത്തും;  കേസിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച്; വയലിനിസ്റ്റിന്റെ മരണം പുതിയ തലത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിൽ വഴിത്തിരിവ്. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് അർജ്ജുൻ തന്നെയെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് ഫലം പുറത്തെത്തി. അർജ്ജുൻ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതേസമയം കേസിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അപകട സമയത്ത് വാഹനത്തിന്റെ വേഗത 120 കടന്നിരിക്കാമെന്നും ഫോറൻസിക്കിന്റെ കണ്ടെത്തൽ. നേരത്തെ ബാലഭാസ്‌കർ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് അർജ്ജുൻ പറഞ്ഞിരുന്നു. അതേസമയം ബാലുവിന്റെ ഭാര്യ അർജ്ജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മൊഴിയിൽ ഉറച്ചു നിന്നതും വലിയ ദുരൂഹതകൾക്ക് വഴിവച്ചിരുന്നു.

അപകടം നടന്നപ്പോൾ ഡ്രൈവർ അർജ്ജുനായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായിരുന്ന നന്ദുവിന്റെയും വെളിപ്പെടുത്തൽ. വിമാനത്താവളത്തിൽ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടത്തിൽ പെട്ട കാർ കണ്ടത്.ബാലഭാസ്‌കർ പിൻസീറ്റിനിടയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷർട്ടും ബർമുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. താൻ എത്തുമ്പോൾ രക്ഷാ പ്രവർത്തനം തുടങ്ങിയില്ലായിരുന്നുവെന്നും നന്ദു പറഞ്ഞു. നാല് പേർ കാറിനു സമീപത്തും 15 പേർ പിറകുവശത്തും ഉണ്ടായിരുന്നു. ലക്ഷ്മി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നെന്നും നന്ദു പറഞ്ഞു.

'അപകടം നടന്ന് രണ്ട് മൂന്ന് മിനുട്ടേ ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിൽ നിന്ന വരികയായിരുന്നു ഞാനും സഹോദരനും. പള്ളിക്കൽ കഴിഞ്ഞപ്പോൾ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുൻവശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. സീറ്റ് ബെൽറ്റ് എടുത്ത് മാറ്റി ചേച്ചിയെയും രക്ഷിച്ചു. വണ്ടി ഓഫ് ചെയ്തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവർക്ക് ബോധമുണ്ടായിരുന്നു. ബാലഭാസ്‌കർക്ക് അനക്കമില്ലായിരുന്നു. ടീഷർട്ടും ബർമുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങൾ കണ്ടത്, നന്ദു പറയുന്നു.അർജ്ജുൻ നേരത്തെ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നൽകിയത് ബാലഭാസ്‌കർ ആണ് വണ്ടിയോടിച്ചതെന്നായിരുന്നു.അതേസമയം അപകടസമയത്ത് ബാലഭാസ്‌കർ ആയിരുന്നു ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നതെന്ന് കെഎസ്ആർടിസി ഡ്രൈവറും ദൃക്സാക്ഷിയുമായ അജി മുമ്പ് വെളിപ്പെടുത്തിയിരുന്നു

തൃശ്ശൂരിൽ നിന്ന് കൊല്ലം വരെ താൻ വാഹനമോടിച്ചു. കൊല്ലം കഴിഞ്ഞപ്പോൾ ബാലഭാസ്‌കർ വാഹനം ഓടിക്കാനുള്ള താത്പര്യം പറഞ്ഞതായും അങ്ങനെ താൻ പിന്നിലേക്ക് ഇരിക്കുകയായിരുന്നുവെന്നുമാണ് അർജ്ജുൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 25 ന് പുലർച്ചെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. മകൾ തേജസ്വിനി ബാല അപകടസ്ഥലത്ത് വച്ചും ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് പുലർച്ചെയുമാണ് മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. മകളുടെ പേരിലുള്ള വഴിപാട് കഴിച്ച ശേഷം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇവർ മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP