Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ ഉൾപ്പെടെയുള്ള ആറംഗസംഘത്തെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് ഭീകരർക്ക് സഹായം ഒരുക്കി എന്ന വിവരത്തെ തുടർന്ന്; ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത; ഭീകരർ ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

സ്ത്രീ ഉൾപ്പെടെയുള്ള ആറംഗസംഘത്തെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് ഭീകരർക്ക് സഹായം ഒരുക്കി എന്ന വിവരത്തെ തുടർന്ന്; ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത; ഭീകരർ ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുന്നതിനിടെ തമിഴ്‌നാട്ടിൽ ആറുപേർ പിടിയിലായി. അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ഭീകരർക്ക് സഹായം ഒരുക്കിയെന്ന് സംശയിക്കുന്ന സംഘത്തെയാണ് തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.

ശ്രീലങ്കയിൽ നിന്ന് അനധികൃത ബോട്ടിൽ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനായ ഇല്യാസ് അൻവറെന്ന് അന്വേഷണ ഏജൻസികൾ സ്ഥരീകരിച്ചു. ശ്രീലങ്കയുമായി ഏറ്റവും ദൂരം കുറഞ്ഞ സ്ഥലമായതിനാൽ മുത്തുപ്പേട്ടയിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. ശ്രീലങ്കൻ അഭയാർത്ഥികൾ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചിൽ ശക്തമാക്കി.

ലഷ്‌കർ ഇ തൊയിബ ഭീകരർ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിനെ തുടർന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും അതീവ ജാഗ്രത തുടരുകയാണ്. തന്ത്രപ്രധാന മേഖലകളിലും ആരാധനാലയങ്ങളിലും ഉൾപ്പടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയ തൃശൂർ സ്വദേശി അബ്ദുൾ ഖാദറിന്റേത് എന്ന് സംശയിക്കുന്ന യാത്രാ രേഖകൾ തമിഴ്‌നാട് പൊലീസിന് ലഭിച്ചു. വേളാങ്കണി പള്ളിയിൽ ഉൾപ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്‌ച്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവർ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അർധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കർണാടക, ആന്ധ്ര, പുതുച്ചേരി, ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP