Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയദുരിതത്തിന്റെ പേര് പറഞ്ഞ് ഗൾഫിൽ നിന്ന് പിരിച്ചത് ലക്ഷങ്ങൾ; കിട്ടിയ പണത്തിന് വാങ്ങിയ സ്വർണം കട്ടികളാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് 56 ലക്ഷത്തിന്റെ സ്വർണം; മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ പിടിയിലായത് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ

പ്രളയദുരിതത്തിന്റെ പേര് പറഞ്ഞ് ഗൾഫിൽ നിന്ന് പിരിച്ചത് ലക്ഷങ്ങൾ; കിട്ടിയ പണത്തിന് വാങ്ങിയ സ്വർണം കട്ടികളാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് 56 ലക്ഷത്തിന്റെ സ്വർണം; മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ പിടിയിലായത് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശേരി: വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനകളിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 56 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി.പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ഗൾഫിൽ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വർണം വാങ്ങി കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുൾ റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് മുട്ടൻഞ്ചേരി തല്ലച്ചേരി ഷാജർ കമാൽ എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.

ഇരുവരിൽ നിന്നുമായി 56 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. 31 ലക്ഷം രൂപ വില വരുന്ന 814.76 ഗ്രാം സ്വർണമാണ് മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ കടത്താൽ ശ്രമിച്ചത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. തന്റെ സ്വദേശമായ മലപ്പുറത്ത് പ്രകൃതി ദുരന്തത്തിൽപ്പെട്ട് നിരവധി പേർ വിഷമം അനുഭവിക്കുകയാണെന്നും അവരെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് ഇയാൾ സുഹൃത്തുക്കളിൽ നിന്നും മറ്റുമായി പണം പിരിച്ചത്.

ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ഫോട്ടോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു സഹായ ഫണ്ട് സ്വരൂപിച്ചത്. താൻ നാട്ടിലെത്തി നേരിട്ട് വിതരണം ചെയ്യുമെന്നാണ് ഇയാൾ അറിയിച്ചിരുന്നത്. എന്നാൽ ഈ തുകയും കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് സ്വർണം വാങ്ങി ഇയാൾ അനധികൃതമായി നാട്ടിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. ആകെ 814.76 ഗ്രാം തൂക്കം വരുന്ന 7 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽ നിന്നും പിടികൂടിയിട്ടുള്ളത്. സ്വർണം ബാഗേജിൽ തെയിലയ്ക്കകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷാജർ കമാലിൽ നിന്നും 909 ഗ്രാം സ്വർണ മിശ്രതമാണ് പിടികൂടിയത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിലാണ് ഷാജർ കമാൽ കൊച്ചിയിലെത്തിയത്. ലഗേജ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്വർണത്തിന് വൻതോതിൽ വില വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് വിഭാഗത്തിനോട് ജാഗ്രത പാലിക്കാൻ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP