Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അങ്ങയുടെ പര്യടനം പകുതിക്ക് വച്ച് നിർത്തരുത്; പൂർത്തിയാക്കണമെന്ന് ജെയ്റ്റ്‌ലിയുടെ ഭാര്യയും മകനും; കുടുംബത്തെ ഫോണിൽ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരു സുഹൃത്തിനെയെന്ന് മോദി; മുതിർന്ന നേതാവിനെ മാത്രമല്ല,  പ്രിയപ്പെട്ട കുടുംബാംഗത്തെ കൂടിയാണ് നഷ്ടമായതെന്ന് അമിത്ഷാ; ജയ്റ്റ്‌ലി എല്ലാ പാർട്ടികൾക്കും സമ്മതനായിരുന്നുവെന്ന് മമത; അദ്ദേഹത്തിന്റെ മരണം രാജ്യത്തിന്റെ നഷ്ടമെന്ന് ഗഡ്ക്കരി;  അതികായന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് നേതാക്കൾ; സംസ്‌കാരം നാളെ നിഗംബോധ് ഘട്ടിൽ

അങ്ങയുടെ പര്യടനം പകുതിക്ക് വച്ച് നിർത്തരുത്; പൂർത്തിയാക്കണമെന്ന് ജെയ്റ്റ്‌ലിയുടെ ഭാര്യയും മകനും; കുടുംബത്തെ ഫോണിൽ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരു സുഹൃത്തിനെയെന്ന് മോദി; മുതിർന്ന നേതാവിനെ മാത്രമല്ല,  പ്രിയപ്പെട്ട കുടുംബാംഗത്തെ കൂടിയാണ് നഷ്ടമായതെന്ന് അമിത്ഷാ; ജയ്റ്റ്‌ലി എല്ലാ പാർട്ടികൾക്കും സമ്മതനായിരുന്നുവെന്ന് മമത; അദ്ദേഹത്തിന്റെ മരണം രാജ്യത്തിന്റെ നഷ്ടമെന്ന് ഗഡ്ക്കരി;  അതികായന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് നേതാക്കൾ; സംസ്‌കാരം നാളെ നിഗംബോധ് ഘട്ടിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിൽ മൂന്നു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലാണ്. യുഎഇയിലുള്ള അദ്ദേഹം ജെയ്റ്റ്‌ലിയുടെ കുടുംബങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. ജെയ്റ്റിലിയുടെ ഭാര്യയും മകനും പ്രധാനമന്ത്രിയോട് സന്ദർശനും തുടരണമെന്നും പകുതിക്ക് വച്ച് അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ജെയ്റ്റ്ലിയുടെ സംസ്‌കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡൽഹി നിഗംബോധ് ഘട്ടിൽ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികൾക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അർപ്പിക്കാൻ സമയം ഉണ്ടാകുമെന്നും ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.

അരുൺ ജയ്റ്റ്ലി ഒരു രാഷ്ട്രീയ അതികായനായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബൗദ്ധികവും നിയമപരവുമായ കാര്യങ്ങളിൽ ഉന്നതനായിരുന്ന അദ്ദേഹം ഇന്ത്യയ്ക്കു മികച്ച സംഭാവനകൾ നൽകിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം തീർത്തും ദുഃഖകരമാണ്. ജയ്റ്റ്‌ലിജിയുടെ നിര്യാണത്തോടെ വിലപ്പെട്ട ഒരു സുഹൃത്തിനെയാണ് നഷ്ടമായത്. പതിറ്റാണ്ടുകളോളം അദ്ദേഹത്തെ അടുത്ത് അറിയാനുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും അസാധാരണമാണ്. മോദി പറഞ്ഞു. ഞാൻ ബിജെപി പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പല കാര്യങ്ങളിലും സ്വീകരിച്ചിരുന്നു. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനായി അദ്ദേഹം സമർപ്പിതനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ രാജ്യസഭയിലും ലോക്‌സഭയിലും എല്ലാം അംഗങ്ങളും ഓർക്കുന്നതാണെന്നും നിതിൻ ഗഡ്ക്കരി പറഞ്ഞു. നഷ്ടം രാജ്യത്തിന്റെതും പാർട്ടിയുടെയും സർക്കാരിന്റെയുമാണെന്നും ഗഡ്ക്കരി.

മുതിർന്ന നേതാവിനെ മാത്രമല്ല, ഒരു പ്രിയപ്പെട്ട കുടുംബാംഗത്തെ കൂടിയാണ് നഷ്ടമായതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായി അമിത് ഷാ അനുസ്മരിച്ചു. മികച്ച പാർലമെന്റേറിയനും സമർഥനായ അഭിഭാഷകനുമായിരുന്ന ജയ്റ്റ്‌ലി എല്ലാ പാർട്ടികൾക്കും സമ്മതനായിരുന്നെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും മമത പറഞ്ഞു.ജെയ്റ്റ്ലിയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 'വിഷയം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ജെയ്റ്റ്ലിയുടെ മരണം വ്യക്തിപരമായും എനിക്ക് വലിയ നഷ്ടമാണ്. അദ്ദേഹം മികച്ച ഭരണാധികാരിയായിരുന്നു'- വെങ്കയ്യ നായിഡു പറഞ്ഞു.അരുൺ ജെയ്റ്റ്ലിയുടെ മരണം വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്

അരുൺ ജയ്റ്റ്‌ലിയുടെ വിയോഗത്തിൽ വളരെയധികം ദുഃഖിക്കുന്നതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. സമർഥനായ അഭിഭാഷകൻ, പരിചയസമ്പന്നനായ പാർലമെന്റേറിയൻ, സമുന്നതനായ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം രാഷ്ട്രനിർമ്മാണത്തിനു വളരെയധികം സംഭാവനകൾ നൽകിയതായും രാഷ്ട്രപതി പറഞ്ഞു.മികച്ച അഭിഭാഷകനും പ്രാസംഗികനുമായ ജയ്റ്റ്‌ലിജി തികച്ച അർപ്പണബോധത്തോടെയും അഭിനിവേശത്തോടെയുമാണ് രാഷ്ട്രത്തെ സേവിച്ചതെന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പറഞ്ഞു. അദ്ദേഹത്തിന് എല്ലാം ആദരങ്ങളും അർപ്പിക്കുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മെയ്‌ 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP