Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലഷ്‌കർ ഭീകരരെ സഹായിച്ചെന്ന ആരോപണത്തിൽ പൊലീസ് തെരച്ചിൽ നടത്തവേ അബ്ദുൾ ഖാദർ റഹീം മുൻകൂർ ജാമ്യം തേടി എത്തിയത് എറണാകുളം ജില്ലാ കോടതിയിൽ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പേ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ ജാഗ്രത തുടരവെ തൃശ്ശൂർ സ്വദേശിയെ പൊലീസ് പിടികൂടിയത് നാടകീയമായി

ലഷ്‌കർ ഭീകരരെ സഹായിച്ചെന്ന ആരോപണത്തിൽ പൊലീസ് തെരച്ചിൽ നടത്തവേ അബ്ദുൾ ഖാദർ റഹീം മുൻകൂർ ജാമ്യം തേടി എത്തിയത് എറണാകുളം ജില്ലാ കോടതിയിൽ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പേ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ ജാഗ്രത തുടരവെ തൃശ്ശൂർ സ്വദേശിയെ പൊലീസ് പിടികൂടിയത് നാടകീയമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇന്ത്യയിലെത്തിയ ഭീകരരെ സഹായിച്ചു എന്ന് സംശയത്തിലാണ് തൃശ്ശൂർ സ്വദേശിയെ പൊലീസ് പിടികൂടിയത്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൾ ഖാദർ റഹീമിനെ എറണാകുളം ജില്ലാ കോടതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതിക്കൊപ്പം കൊച്ചിയിൽ വിമാനമിറങ്ങിയ റഹീമിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് രഹസ്യമായി ലഭിച്ചിരുന്നു. ഇതോടെയാണ് പൊലീസ് റഹിമിനെ കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്നു കാണിച്ച് മുൻകൂർ ജാമ്യാപേക്ഷ തേടിയെത്തിയപ്പോഴാണ് റഹീമിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

സിജെഎം കോടതിയിൽ തുടരുന്നതിനിടെയാണ് പൊലീസ് കോടതിയിൽ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുൾ ഖാദർ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു. താൻ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും പൊലീസ് പിടിയിലാകുന്നതിന് മുമ്പ് ഇയാൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബഹ്റനിലെ ഹോട്ടൽ ലോബിയുടെ കൈയിൽപ്പെട്ട ഒരു യുവതിയെ താൻ രക്ഷപ്പെടുത്തി നാട്ടിൽ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കരീം പറയുന്നത്. തന്നെ ബഹ്റനിൽ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും കരീം വ്യക്തമാക്കി.

ശ്രീലങ്കയിൽ നിന്നും ലഷ്‌കർ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകൾ കോയമ്പത്തൂരിൽ എത്തിയിട്ടുണ്ടെന്നും ഇവർ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്നുമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്. ഈ അബ്ദുൾ ഖാദർ റഹീം അറസ്റ്റിലാകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഭീകരരെ സഹായിച്ചതായി സംശയിക്കുന്ന ആരുപേരെ തമിഴ്‌നാട്ടിൽ നിന്നും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് സഹായം ഒരുക്കിയെന്ന് സംശയിക്കുന്ന സംഘത്തെയാണ് തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയിൽ നിന്നും എത്തിയ ഭീകരർ തമിഴ്‌നാട്ടിൽ ഉണ്ടാകാം എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.

ശ്രീലങ്കയിൽ നിന്ന് അനധികൃത ബോട്ടിൽ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനായ ഇല്യാസ് അൻവറെന്ന് അന്വേഷണ ഏജൻസികൾ സ്ഥരീകരിച്ചു. ശ്രീലങ്കയുമായി ഏറ്റവും ദൂരം കുറഞ്ഞ സ്ഥലമായതിനാൽ മുത്തുപ്പേട്ടയിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. ശ്രീലങ്കൻ അഭയാർത്ഥികൾ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചിൽ ശക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP