Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയാത്രാ നിരോധനത്തെ മറികടക്കാൻ പുതിയ നിർദ്ദേശവുമായി കേരള മുഖ്യമന്ത്രി; ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി കടന്നുപോകുന്ന ദേശീയ പാത എലിവേറ്റഡ് റോഡാക്കണം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർക്ക് അയച്ച കത്തിൽ ആവശ്യം; ചെലവിന്റെ പകുതി വഹിക്കാൻ കേരളം സന്നദ്ധമെന്നും പിണറായി വിജയൻ

രാത്രിയാത്രാ നിരോധനത്തെ മറികടക്കാൻ പുതിയ നിർദ്ദേശവുമായി കേരള മുഖ്യമന്ത്രി; ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി കടന്നുപോകുന്ന ദേശീയ പാത എലിവേറ്റഡ് റോഡാക്കണം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർക്ക് അയച്ച കത്തിൽ ആവശ്യം; ചെലവിന്റെ പകുതി വഹിക്കാൻ കേരളം സന്നദ്ധമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്ര നിരോധനത്തെ മറികടക്കുന്നതിന് എലിവേറ്റഡ് റോഡ് എന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി കടന്നുപോകുന്ന വയനാട്-മൈസൂർ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്റെ പകുതി വഹിക്കാൻ കേരളം സന്നദ്ധമാണ്. കേരളത്തിന്റെ നിർദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് വഴി മൈസൂരിലേയ്ക്ക് ബദൽ പാത നിർമ്മിക്കാനുള്ള ശ്രമം ഉണ്ടെന്നാണ് കരുതുന്നത്. ബദൽ പാത നിർമ്മിക്കുകയാണെങ്കിൽ 40 കിലോമീറ്റർ ദൂരം വർധിക്കും. മാത്രമല്ല, പരിഗണനയിലുള്ള ബദൽ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്- മൈസൂർ-കൊല്ലെംഗൽ ദേശീയപാതയിൽ (എൻഎച്ച് 766) രാത്രി 9 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഈ റൂട്ടിൽ വരുന്നതുകൊണ്ടാണിത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുകയാണ്.

ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. എലിവേറ്റഡ് റോഡ് എന്ന കേരളത്തിന്റെ നിർദ്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമൽവർധൻ റാവു കർണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായും കർണ്ണാടക ചീഫ് സെക്രട്ടറിയുമായും അടുത്ത ദിവസം ചർച്ച നടത്തിയിരുന്നു.

ബന്ദിപ്പൂർ വനത്തിന്റെ ചരിത്രം

രാജാക്കന്മാരുടെ മൃഗയാ വിനോദത്തിന് പേര് കേട്ട ഈ നിബിഡ വനത്തിലെത്താൻ മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ മതിയാകും. 1931-ൽ അന്നത്തെ മൈസൂർ മഹാരാജാവ് 90 കിലോമീറ്റർ സ്‌ക്വയർ വിസ്തൃതിയുള്ള വനപ്രദേശത്തെ ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ഇതിനെ 'വേണുഗോപാല വൈൽഡ്ലൈഫ് പാർക്ക്' എന്ന് നാമകരണം ചെയ്തിരുന്നു.

നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട; കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന; ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയായ; 874 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബന്ദിപ്പൂർ വനഭൂമിയെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP