Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോൾ മറുകണ്ടം ചാടി ബിജെപിയിൽ ചേരുന്ന ചതിയന്മാരെ പിന്നെ തിരിച്ച് എടുക്കരുത്; ശിവകുമാറിനെതിരെ വെടി പൊട്ടിച്ച് തമ്പാനൂർ സതീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; സതീഷ് കോൺഗ്രസിനെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയില്ല; കോൺഗ്രസുകാരൻ ആണെങ്കിൽ ഇങ്ങനെ പറയില്ല; ഇത് ബിജെപിക്ക് വേണ്ടിയുള്ള വിടുപണി ചെയ്യലും അതിനായുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ശിവകുമാറും; കോൺഗ്രസിൽ പുനഃസംഘടനാ തർക്കം മൂക്കുമ്പോൾ ഐ ഗ്രൂപ്പിനുള്ളിൽ പാളയത്തിൽ പട

മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോൾ മറുകണ്ടം ചാടി ബിജെപിയിൽ ചേരുന്ന ചതിയന്മാരെ പിന്നെ തിരിച്ച് എടുക്കരുത്; ശിവകുമാറിനെതിരെ വെടി പൊട്ടിച്ച് തമ്പാനൂർ സതീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; സതീഷ് കോൺഗ്രസിനെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയില്ല; കോൺഗ്രസുകാരൻ ആണെങ്കിൽ  ഇങ്ങനെ പറയില്ല; ഇത് ബിജെപിക്ക് വേണ്ടിയുള്ള  വിടുപണി ചെയ്യലും അതിനായുള്ള  ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ശിവകുമാറും; കോൺഗ്രസിൽ പുനഃസംഘടനാ തർക്കം മൂക്കുമ്പോൾ ഐ ഗ്രൂപ്പിനുള്ളിൽ പാളയത്തിൽ പട

എം മനോജ് കുമാർ

തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണങ്ങളിൽ കാമ്പില്ലെന്ന് കോൺഗ്രസ് എംഎൽഎ വി എസ്.ശിവകുമാർ. താൻ ബിജെപിയിലേക്ക് പോകുന്നു എന്ന തമ്പാനൂർ സതീഷിന്റെ പ്രതികരണം പരിശോധിച്ച് കെപിസിസി നേതൃത്വം നടപടി സ്വീകരിക്കണം. സതീഷിന്റെ പ്രസ്താവനയെക്കുറിച്ച് മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. കെപിസിസി നേതൃത്വം ഇതിന്റെ നിജസ്ഥിതി പരിശോധിക്കണം-ശിവകുമാർ ആവശ്യപ്പെടുന്നു. മറുപടി തന്നെ അർഹിക്കാത്ത പരാമർശമാണ് തമ്പാനൂർ സതീഷ് നടത്തുന്നത്.

തമ്പാനൂർ സതീഷ് കോൺഗ്രസിനെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയില്ല. തമ്പാനൂർ സതീഷ് ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ്. ബിജെപിക്ക് വേണ്ടിയുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണമാണിത്. ഒരു കോൺഗ്രസുകാരൻ ആണെങ്കിൽ തമ്പാനൂർ സതീഷ് ഇങ്ങനെ പറയില്ല. ആരോപണങ്ങൾ എനിക്കെതിരെ ഉയരാറുണ്ട്. പക്ഷെ ഞാൻ പ്രതികരിക്കാറില്ല-ശിവകുമാർ പറയുന്നു. ശിവകുമാറിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് ആക്കണമെന്ന തർക്കത്തിൽ സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന സ്തംഭിച്ചതായി വാർത്തകൾ വരുമ്പോൾ തന്നെയാണ് ശിവകുമാറിനെതിരെ ഐഗ്രൂപ്പിൽ നിന്നും പൊട്ടിത്തെറി വരുന്നത്.

സംസ്ഥാന കോൺഗ്രസ് തലപ്പത്ത് അഴിച്ചുപണിക്കുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വരുന്ന വേളയിൽ ഐ ഗ്രൂപ്പിൽ പാളയത്തിൽ പടയാണ്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തിനു വി എസ്.ശിവകുമാർ അരയും തലയും മുറുക്കി രംഗത്ത് വന്നതോടെയാണ് ഒരാൾക്ക് ഒരു പദവി എന്ന മുദ്രാവാക്യം ഉയർത്തി ഐ ഗ്രൂപ്പ് നേതാക്കൾ തന്നെ ശിവകുമാറിന് എതിരെ രംഗത്തിറങ്ങുന്നത്. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി നിശിതമായ വിമർശനമാണ് കോൺഗ്രസ് പുനഃസംഘടനയ്ക്ക് എതിരെ തമ്പാനൂർ സതീഷ് ഉയർത്തുന്നത്.

ഒരാൾക്ക് ഒരു പദവി മാറ്റം വരുത്തിയില്ലെങ്കിൽ ചരിത്രവിഡ്ഡിത്തമാകും എന്നാണ് കുറിപ്പിൽ തമ്പാനൂർ സതീഷ് ആരോപിക്കുന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ നിന്നും എംഎൽഎമാരും എംപിമാരും സ്വയം പിന്മാറണം. പുനഃസംഘടന കോൺഗ്രസ് പ്രവർത്തകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിനെ അട്ടിമറിക്കാൻ ശേഷിയുള്ള നേതാക്കൾ ആക്രമണസജ്ജമായി പടച്ചട്ട അണിഞ്ഞു നിൽക്കുന്നു. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ എല്ലാം കാൽകീഴിൽ ഉറപ്പിക്കുവാൻ ശ്രമിക്കുന്ന കോൺഗ്രസ് ജനപ്രതിനിധികൾ കോൺഗ്രസിന് ശാപമാണ്-വി എസ്.ശിവകുമാർ അടക്കമുള്ള നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ട് സതീഷ് പറയുന്നു.

പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ഭരണമാറ്റത്തിന് കാരണം നേതാക്കൾ തന്നെയാണ്. കോൺഗ്രസ് സർക്കാറിൽ മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോൾ മറുകണ്ടം ചാടി ബിജെപിയിൽ ചേരുന്ന കാഴ്ച നമ്മൾ കാണുന്നു. ഇത്തരം ചതിയന്മാരെ പിന്നെ തിരിച്ച് എടുക്കരുത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് അധികാരത്തിൽ വരുവാൻ ആഗ്രഹിക്കുന്നു. ഒന്നും നേടിയെടുക്കാൻ വേണ്ടിയല്ല, മറിച്ച് ഇട്ടിരിക്കുന്ന ഖദർ വസ്ത്രത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കാൻ.... ഫെയ്‌സ് ബുക്ക് പോസ്റ്റിൽ സതീഷ് തുടരുന്നു. കേരളത്തിൽ 2021 നടക്കുന്ന അസംബ്ലി തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് വേണം കെപിസിസി പുനഃസംഘടന നടപ്പിലാക്കുവാൻ.

കെപിസിസി പ്രസിഡന്റിന്റെ കുടെ പ്രവർത്തിക്കുവാൻ എല്ലാ സമയങ്ങളിലും നിൽക്കുന്നവരെ കെപിസിസി ഭാരവാഹികൾ ആക്കണം. ഇതിനെ തടയുവാൻ ശ്രമിക്കുന്ന നേതാക്കൾ കോൺഗ്രസിനെ കുഴി തോണ്ടിയാൽ നിങ്ങൾ പാതാളത്തിലേക്ക് ഉള്ള യാത്രയിൽ ആകുമെന്ന് ഓർക്കുന്നതാണ് നല്ലത്.'ഒരാൾക്ക് ഒരു പദവി നൽകാൻ എഐസിസി, കെപിസിസി നേതൃത്വങ്ങൾ തയ്യാറാകണം. സാമ്പത്തിക ശേഷിയില്ലാത്ത കഴിവ് ഉള്ള സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ നേതൃത്വസ്ഥാനത്ത് വരണം. ഇത് കോൺഗ്രസ് പാർട്ടിക്ക് ശക്തി പകരും. ഇതിന് തടസം നിൽക്കുന്ന നേതാക്കൾക്ക് കാലം മാപ്പ് നൽകില്ല..... എംഎൽഎയായ, എംപിയായ നേതാക്കൾക്ക് വീണ്ടും കെപിസിസി സ്ഥാനമാനങ്ങൾ നൽകുന്നതിന്നെതിരെ കോൺഗ്രസിൽ നിന്നും ഉയർന്നു വരുന്ന കലാപത്തിന്റെ പ്രതിഫലനം തന്നെയാണ് ഐഗ്രൂപ്പിൽ നിന്നും വരുന്നത്.

എം. ഐ.ഷാനവാസിന്റെ ഒഴിവിൽ ശിവകുമാറിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് ആയി നിയമിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം നടത്തുന്നത്. ഈ നീക്കത്തിന്നെതിരെയാണ് ഐ ഗ്രൂപ്പിൽ നിന്നും തമ്പാനൂർ സതീഷിന്റെ കടന്നുവരവ്. ശിവകുമാർ വരുന്നതിൽ എൻഎൻഎസിനു താത്പര്യമുണ്ടെന്നാണ് ഐ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത്. ഇതിനാലാണ് ഈ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിശബ്ദനായിരിക്കുന്ന്ത്. പുനഃസംഘടന സംബന്ധിച്ച് മുല്ലപ്പള്ളിയും, രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തിയെങ്കിലും ധാരണ വന്നിരുന്നില്ല.

ഒരാൾക്ക് ഒരു പദവി എന്ന ഫോർമുല പുനഃസംഘടനയിൽ കർശനമായി പാലിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇതനുസരിച്ച് എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിയേണ്ടിവരും. എന്നാൽ ഇവർ ഇതിനു തയാറായിട്ടില്ല. ഈ ഘട്ടത്തിൽ തന്നെയാണ് നിലവിൽ എംഎൽഎയായ ശിവകുമാറിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് ആക്കാനുള്ള നീക്കങ്ങളും നടക്കുന്നത്. പക്ഷെ ഇത് ഐ ഗ്രൂപ്പിൽ തന്നെ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP