Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ കാട്ടുതീയെ നേരിടാൻ സൈന്യത്തെ നിയോഗിച്ച് ബ്രസീൽ; തീയണയ്ക്കാൻ ബൊളീവിയയും പാരഗ്വായും വിശ്രമമില്ലാതെ ശ്രമിക്കുമ്പോൾ മഴക്കാടുകളുടെ സംരക്ഷണം സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമെന്ന വരട്ടു ന്യായവുമായി പ്രസിഡന്റ്; പ്രതിഷേധവും സമ്മർദ്ദവും ശക്തമായതോടെ നിലപാട് തിരുത്തി ആമസോണിലെ തീ അണയ്ക്കാൻ സൈന്യവുമായി എത്തി ജൈർ ബോൽസൊനാരോ

അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ കാട്ടുതീയെ നേരിടാൻ സൈന്യത്തെ നിയോഗിച്ച് ബ്രസീൽ; തീയണയ്ക്കാൻ ബൊളീവിയയും പാരഗ്വായും വിശ്രമമില്ലാതെ ശ്രമിക്കുമ്പോൾ മഴക്കാടുകളുടെ സംരക്ഷണം സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമെന്ന വരട്ടു ന്യായവുമായി പ്രസിഡന്റ്; പ്രതിഷേധവും സമ്മർദ്ദവും ശക്തമായതോടെ നിലപാട് തിരുത്തി ആമസോണിലെ തീ അണയ്ക്കാൻ സൈന്യവുമായി എത്തി ജൈർ ബോൽസൊനാരോ

മറുനാടൻ മലയാളി ബ്യൂറോ

പോർട്ട് വെൽഹോ: ആമസോൺ കാട്ടുതീ നേരിടാൻ സൈന്യത്തെ നിയോഗിക്കാൻ ബ്രസീൽ പ്രസിഡന്റ് തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദം ശക്തമായതിനെ തുർന്ന്. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതന്ന് നേരത്തെ ജൈർ ബോൽസൊനാരോ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകരുടെ വലിയ എതിർപ്പിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധങ്ങൾ നടന്നു. ബോൽസൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.

ആമസോൺ കാട്ടുതീയെ നേരിടാൻ ബ്രസീൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് പാരീസിലെയും ലണ്ടനിലെയും ജനീവയിലെയും ബോഗോട്ടയിലെയും നയതന്ത്ര കേന്ദ്രങ്ങളിൽ വലിയ റാലികൾ നടന്നു. ചിലിയിലും ഇക്വഡോറിലും പെറുവിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു. ആമസോൺ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്.

ബ്രസീലിയൻ ആമസോൺ പ്രദേശങ്ങളിലാവും സൈന്യം കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. കാട്ടുതീ നേരിടാൻ സൈന്യം ശക്തമായി ഇടപെടുമെന്ന് പ്രസിഡന്റ് ജൈർ ബോൽസൊനാരോ വ്യക്തമാക്കി. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജൻസികളുമായി സഹകരിച്ചായിരിക്കും സൈന്യത്തിന്റെ പ്രവർത്തനം

അതേ സമയം വിഷയം അന്താരാഷ്ട്ര രാഷ്ട്രീയ വിഷയമായി മാറുകയാണ്. കാലാവസ്ഥാ വ്യത സംബന്ധിച്ച നിലപാടുകളെക്കുറിച്ച് ബ്രസീൽ പ്രസിഡന്റ് ജയ്‌ർ ബോൾസനാരോ തന്നോട് കള്ളം പറഞ്ഞതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആമസോൺ മഴക്കാടുകളിൽ പടരുന്ന കാട്ടുതീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്ചത്തെ ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്നും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു.

നമ്മുടെ വീട് എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മാക്രോൺ ട്വീറ്റ് ചെയ്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബോൾസനാരോയുടെ നയങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. അതേസമയം, ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ആവശ്യം രാഷ്ട്രീയനേട്ടത്തിനായുള്ള ഇടപെടലാണെന്ന് ബോൾസനാരോ പറഞ്ഞു. പത്തുലക്ഷം ഗോത്രജനവിഭാഗം അധിവസിക്കുന്ന മേഖല മൂന്ന് ലക്ഷം ഇനം സസ്യമൃഗാദികളുടെയും ആവാസകേന്ദ്രമാണ്.

മറ്റ് ആമസോൺ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ട്. ബൊളീവിയയിൽ മാത്രം 7500 ൽ കൂടുതൽ സ്‌ക്വയർ കിലോമീറ്റർ പ്രദേശത്താണ് ആമസോൺ കാട്ടുതീ പടർന്നിരിക്കുന്നത്. 76000 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന എ.ബ് 747-400 സൂപ്പർ ടാങ്കർ വിമാനമുപയോഗിച്ചും ബൊളീവിയയിൽ തീയണക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP