Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ, മാസ്റ്റർ കാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാം; എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് ഡെബിറ്റ് കാർഡ് പോലെയും; നാട്ടിലേക്ക് അയയ്ക്കുന്ന പണം സപ്ലിമെന്ററി കാർഡിലൂടെ ബന്ധുക്കൾക്കും ഉപയോഗിക്കാം; പ്രധാന സവിശേഷത രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കുമെന്നത്; സർവ്വീസ് ചാർജ്ജും തുച്ഛം; ബഹറിനിലെ ബാലാജി ക്ഷേത്രത്തിലേക്ക് മോദി മധുരം വാങ്ങിയത് കാർഡ് സ്വൈപ് ചെയ്തും: യുഎഇയിലെ പ്രവാസികൾക്ക് പ്രതീക്ഷ നൽകി റുപേ കാർഡ്

വിസ, മാസ്റ്റർ കാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാം; എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് ഡെബിറ്റ് കാർഡ് പോലെയും; നാട്ടിലേക്ക് അയയ്ക്കുന്ന പണം സപ്ലിമെന്ററി കാർഡിലൂടെ ബന്ധുക്കൾക്കും ഉപയോഗിക്കാം; പ്രധാന സവിശേഷത രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കുമെന്നത്; സർവ്വീസ് ചാർജ്ജും തുച്ഛം; ബഹറിനിലെ ബാലാജി ക്ഷേത്രത്തിലേക്ക് മോദി മധുരം വാങ്ങിയത് കാർഡ് സ്വൈപ് ചെയ്തും: യുഎഇയിലെ പ്രവാസികൾക്ക് പ്രതീക്ഷ നൽകി റുപേ കാർഡ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യയുടെ റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമായി യുഎഇ മാറുമ്പോൾ പ്രതീക്ഷ കൂടുന്നത് പ്രവാസികൾക്ക് തന്നെ. അബുദാബിയിൽ റുപേ കാർഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിർവഹിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പുതിയ അധ്യായവും തുറക്കപ്പെട്ടു. യുഎഇയും ഇന്ത്യയും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് ഇതോടെ പ്രാബല്യത്തിലായത്. കാർഡിന്റെ ഇന്ത്യയിലെ ഇടപാടുകൾ നടക്കുന്നത് നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വഴിയും യുഎഇയിലേത് മെർക്കുറി പേയ്‌മെന്റ് സർവീസ് വഴിയുമാണ്. മോദിയായിരുന്നു ആദ്യ ഇടപാട് നടത്തിയത്. ബഹ്റൈൻ ശ്രീനാഥ്ജി ക്ഷേത്രത്തിൽ സമർപ്പിക്കാൻ മോദി വാങ്ങാനാണ് അദ്ദേഹം റുപേ കാർഡുപയോഗിച്ചത്. ബഹറിനിലെത്തിയ മോദി ഇത് ക്ഷേത്രത്തിൽ സമർപ്പിച്ചു.

റുപേ കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യുഎഇയിലെ മെർക്കുറി പേയ്‌മെന്റും ധാരണാപത്രം മോദിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. അബുദാബി എമിറേറ്റ്‌സ് പാലസിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു റുപേ കാർഡുകളുടെ യുഎഇയിലെ പ്രഖ്യാപനം നിർവഹിച്ചത്. വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡ് യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്ലെറ്റുകളിലും സ്വീകരിക്കും. തന്റെ റുപേ കാർഡ് സ്വൈപ് ചെയ്ത് മോദി മധുരം വാങ്ങുകയും ചെയ്തു. എൻഎംസി ഹെൽത്ത് കെയർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ലാന്റ്മാർക്ക് ഗ്രൂപ്പ്, ശോഭ ലിമിറ്റഡ്, അപ്പാരൽ ഗ്രൂപ്പ്, നികായ് ഗ്രൂപ്പ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ്, വിപിഎസ് ഹെൽത്ത് കെയർ, ഇമാർ തുടങ്ങിയ 23 കമ്പനികളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. ഈ സ്ഥാപനങ്ങളെല്ലാം ഇനി റുപേ കാർഡ് സ്വീകരിക്കും.

വിസ, മാസ്റ്റർ കാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡ് യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്ലെറ്റുകളിലും സ്വീകരിക്കും. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപെയുടെ പ്രത്യേകത. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപേ കാർഡുകൾ ഉപയോഗിക്കാനാവും.

രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കുമെന്നതാണ് കാർഡിന്റെ പ്രധാന സവിശേഷത. ദിർഹവും മറ്റും രൂപയിലേക്ക് മാറ്റിയെടുക്കുമ്പോൾ നൽകേണ്ട പ്രോസസിങ് ഫീസ് കുറവാണ്. വീസാ, മാസ്റ്റർ കാർഡുകൾ പോലെ റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതിനാൽ ഡ്യൂട്ടി ഫ്രീ ഷോപ്പിലും മറ്റു കടകളിലുമെല്ലാം നൽകാം. ഇത് ഇന്ത്യയിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് യുഎഇയിൽ സഹായകരമാകും. പണം നാട്ടിൽ കിടന്നാലും യുഎഇയിൽ ആയായാലും ഒരു പോലെ എന്ന സ്ഥിതി വരും. ഇതാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നത്. ജോലി ചെയ്തുണ്ടാക്കുന്ന കാശിന് പരമാവധി മൂല്യം ഇനി കിട്ടും.

മികച്ച വിനിമയ മൂല്യം ലഭ്യമാകുമ്പോൾ പണം നാട്ടിലേക്ക് അയച്ചിട്ട് അവിടെ കാർഡ് ഉപയോഗിക്കാം. മുൻപ് നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞ് പലരും ഏറെ ബുദ്ധിമുട്ടിലാകുമായിരുന്നു. സപ്ലിമെന്ററി കാർഡിലൂടെ നാട്ടിലെ ബന്ധുക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് റുപേ കാർഡ് മാറും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാർഡ് ഉപയോഗിക്കുമ്പോൾ സർക്കാരിന് പണം ലഭിക്കും.

കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുന്നതിനാൽ ചാർജുകൾ കുറച്ചാവും ഈടാക്കുക. മറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള ചാർജുകൾ പലപേരുകളിലാണെങ്കിലും ആത്യന്തികമായി ഉപയോക്താവിന്റെ കീശയിൽ നിന്നു തന്നെയാണ് പോകുക. ഇവിടെ സർക്കാർ തന്നെ അതു ചെയ്യുന്നതു കൊണ്ട് അധിക ചാർജ് ഈടാക്കില്ല. രാജ്യാന്തര തലത്തിൽ ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും ക്രമേണ മികച്ച ഉപയോഗത്തിലേക്കും നേട്ടത്തിലും റുപേ കാർഡ് മാറുമെന്നാണ് പ്രതീക്ഷ.

യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വാണിജ്യപങ്കാളിയാണ് ഇന്ത്യ. 31 ബില്യൺ ഡോളറിന്റെ കയറ്റുമതിയും 29 ബില്യൺ ഡോളറിന്റെ ഇറക്കുമതിയുമായി 60 ബില്യൺ ഡോളറിന്റെ വാണിജ്യഇടപാടുകളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് യു.എ.ഇ.യുമായുള്ളത്. ഇത് 100 ബില്യൺ ഡോളറിലേക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് റുപേ കാർഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് ടൂറിസ്റ്റ് വിസയിൽ യു.എ.ഇ.യിൽ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

33 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോൾ യു.എ.ഇ.യിലുള്ളത്. യു.എ.ഇ.യിലെത്തുന്ന വിദേശസന്ദർശകരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഇപ്പോൾ ഇന്ത്യക്കാരാണ്. കൂടാതെ കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോകുന്ന വിദേശരാജ്യമാണ് യു.എ.ഇ. റുപേ കാർഡ് അവതരിപ്പിച്ചതിലൂടെ വാണിജ്യബന്ധങ്ങളുടെ പുതിയ അധ്യായമാണ് ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP