Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ഫയലും ഒരു ജീവിതം എന്ന് മുഖ്യമന്ത്രി പറഞ്ഞത് 'സഖാക്കൾക്ക്' ബാധകമല്ല; ഫയൽ മുക്കാൻ പൊലീസ് മേധാവിയേയും വിരട്ടും; സ്ഥാനക്കയറ്റ പട്ടികയിൽ പാർട്ടിക്കാരില്ലാത്തതു കൊണ്ട് ഉത്തരവ് ഇറക്കാൻ സമ്മതിക്കാതെ നേതാക്കളുടെ ഇടപെടൽ; ഐജിയും എഐജിയും ഡിജിപിയും ഒത്തുപിടിച്ചിട്ടും രക്ഷയില്ല; പൊലീസ് ആസ്ഥാനത്ത് വിജയം നേടുന്നത് എൻജിഒ യൂണിയൻ പിടിവാശി തന്നെ; ജീവനക്കാർ അമർഷത്തിൽ

ഓരോ ഫയലും ഒരു ജീവിതം എന്ന് മുഖ്യമന്ത്രി പറഞ്ഞത് 'സഖാക്കൾക്ക്' ബാധകമല്ല; ഫയൽ മുക്കാൻ പൊലീസ് മേധാവിയേയും വിരട്ടും; സ്ഥാനക്കയറ്റ പട്ടികയിൽ പാർട്ടിക്കാരില്ലാത്തതു കൊണ്ട് ഉത്തരവ് ഇറക്കാൻ സമ്മതിക്കാതെ നേതാക്കളുടെ ഇടപെടൽ; ഐജിയും എഐജിയും ഡിജിപിയും ഒത്തുപിടിച്ചിട്ടും രക്ഷയില്ല; പൊലീസ് ആസ്ഥാനത്ത് വിജയം നേടുന്നത് എൻജിഒ യൂണിയൻ പിടിവാശി തന്നെ; ജീവനക്കാർ അമർഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് മേധാവിയേയും സഖാക്കൾ വിരട്ടും. പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ തീരുമാനം എടുക്കാൻ ഡിജിപിയെ അനുവദിക്കില്ലെന്ന നിലപാടിലാണ് എൻ ജി ഒ യൂണിയൻ. എസ്‌പിയും ഐജിയും അംഗീകരിച്ച ഉത്തരവാണ് എൻജിഒ യൂണിയൻ ഇടപെട്ടു തടഞ്ഞത്. സ്ഥാനക്കയറ്റം ലഭിച്ചവരിൽ തങ്ങളുടെ സംഘടനയിൽപെട്ടവർ ഇല്ലാത്തതാണു ഇതിന് കാരണം.

പൊലീസിലെ മാനേജർ, സീനിയർ സൂപ്രണ്ട്, അക്കൗണ്ടസ് ഓഫിസർ തസ്തികകളിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റമാണു വിവാദത്തിലാകുന്നത്. ഏപ്രിലിലാണ് ഇവരുടെ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ 13 പേർക്കു നിയമനം നൽകി. ഇപ്പോൾ 11 ഒഴിവുകൾ ഉണ്ട്. സെലക്ട് ലിസ്റ്റിൽനിന്ന് അർഹരായ 9 പേരെ സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ നായർ ശുപാർശ നൽകി. ഹെഡ്ക്വാർട്ടേഴ്‌സ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി എച്ച്.നാഗരാജ് ഇത് അംഗീകരിച്ചു സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. ഡിജിപിയും അംഗീകരിച്ചു.

സ്ഥാനക്കയറ്റത്തോടെ പുതിയ നിയമനം നൽകാൻ ഡിഐജി പൊലീസ് ആസ്ഥാനത്തെ എ ബ്രാഞ്ചിൽ 17ന് ഇഫയൽ അയച്ചു. എന്നാൽ സ്ഥാനക്കയറ്റം ലഭിക്കുന്നവരിൽ ആരും തങ്ങളുടെ സംഘടനയിൽ അംഗത്വം എടുത്തവരല്ലെന്ന കാരണത്താൽ ഇടപെടലുകൾ വന്നു. എ ബ്രാഞ്ചിലെ സെക്ഷൻ ക്ലാർക്ക്, ജൂനിയർസീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ നിയമന ഫയൽ ഉത്തരവായി പുറപ്പെടുവിച്ചില്ല. യൂണിയൻ നേതാക്കൾ ഡിഐജിയെയും ഡിജിപിയെയും കണ്ട് ഇപ്പോൾ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ടു. ഡിജിപിയും വഴങ്ങി.

ഓരോ ഫയലും ഒരു ജീവിതം എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ പറയുന്നത്. ഇത് പക്ഷേ എൻജിഒ യൂണിയനുകാർക്ക് ബധാകമല്ലെന്ന് തെളിയിക്കുന്നതാണ് പൊലീസ് ആസ്ഥാനത്തെ പ്രശ്‌നങ്ങൾ. സ്ഥാനക്കയറ്റം ലഭിക്കുന്നവരിൽ 6 പേർക്കു പൊലീസ് ആസ്ഥാനത്ത് അടക്കം തലസ്ഥാനത്തു തന്നെ നിയമനം ലഭിക്കും. 30 വർഷത്തോളം സർവീസുള്ളവരാണ് ഇപ്പോൾ സ്ഥാനക്കയറ്റത്തിന് അർഹത നേടിയത്. പലർക്കും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി. ഗസറ്റഡ് തസ്തികയിലെ 9 തസ്തികകളിൽ നിയമനം നടത്തിയാൽ താഴെയുള്ള ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നീ തസ്തികകളിൽ 9 പേർക്കു വീതം സ്ഥാനക്കയറ്റം ലഭിക്കും. അതും ഇല്ലാതായി. ഇതാണ് സഖാക്കളുടെ ഇടപെടലിന്റെ ഫലം.

സ്ഥാനക്കയറ്റം ലഭിക്കാതെ വന്നതോടെ സ്വന്തം ജില്ലയിൽ ജോലി ചെയ്യാനുള്ള അവസരം പലർക്കും നഷ്ടമായി. മിനിസ്റ്റീരിയൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടൽ കാരണം പൊലീസ് ആസ്ഥാനത്തു ഡിജിപിക്കു പോലും സ്വന്തം ഉത്തരവു നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഉത്തരവു നടപ്പാക്കാൻ എഐജിയും ഡിഐജിയും സെക്ഷനിലെ ഉദ്യോഗസ്ഥരെ പലവട്ടം വിളിച്ചെങ്കിലും അവർ മൈൻഡ് ചെയ്യുന്നില്ല. ഇതാണ് കേരളത്തിൽ ഫയലുകളിൽ ഉറങ്ങുന്ന ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP