Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കലശലായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സ്‌കാനിങ് നടത്തി; പരിശോധനയിൽ കണ്ടെത്തിയത് 12കാരി ഗർഭിണിയെന്ന ഞെട്ടിക്കുന്ന വിവരം; പീഡിപ്പിച്ചത് താൽകാലിക ജീവനക്കാരനായ അറബി അദ്ധ്യാപകൻ; പെൺകുട്ടിയോട് ക്രൂരത കാട്ടിയത് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും; എല്ലാം പുറത്തായതോടെ മസൂദ് ഒളിവിൽ; എല്ലാം അറിയുന്നത് ഇപ്പോഴെന്ന് ഹെഡ് മാസറ്ററും; തേഞ്ഞിപ്പലത്തെ ഞെട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കലശലായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സ്‌കാനിങ് നടത്തി; പരിശോധനയിൽ കണ്ടെത്തിയത് 12കാരി ഗർഭിണിയെന്ന ഞെട്ടിക്കുന്ന വിവരം; പീഡിപ്പിച്ചത് താൽകാലിക ജീവനക്കാരനായ അറബി അദ്ധ്യാപകൻ; പെൺകുട്ടിയോട് ക്രൂരത കാട്ടിയത് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും; എല്ലാം പുറത്തായതോടെ മസൂദ് ഒളിവിൽ; എല്ലാം അറിയുന്നത് ഇപ്പോഴെന്ന് ഹെഡ് മാസറ്ററും; തേഞ്ഞിപ്പലത്തെ ഞെട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ഗർഭിണിയാക്കിയതായി പരാതി. പരാതിയെത്തുടർന്ന് അറബി അദ്ധ്യാപൻ മസൂദിനെതിരേ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനായ മസൂദ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കളോെടൊപ്പം വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ജൂൺ അവസാനം പെൺകുട്ടിയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് അദ്ധ്യാപകൻ ഒളിവിലാണ്.

കുറച്ചുനാൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററിൽ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്‌പി അറിയിച്ചു. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP