Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒൻപത് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് രാഷ്ട്രീയ രംഗത്തെ നാല് അതികായരെ; സുഷമസ്വരാജിന് പിറകെ അരുൺ ജെയ്റ്റലിയും പോയപ്പോൾ ബിജെപിക്കുണ്ടായത് നികത്താനാകാത്ത നഷ്ടം

ഒൻപത് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് രാഷ്ട്രീയ രംഗത്തെ നാല് അതികായരെ; സുഷമസ്വരാജിന് പിറകെ അരുൺ ജെയ്റ്റലിയും പോയപ്പോൾ ബിജെപിക്കുണ്ടായത് നികത്താനാകാത്ത നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി ഒൻപത് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് രാഷ്ട്രീയ രംഗത്തെ നാല് അതികായരെ. ഒന്നാം മോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവരായിരുന്നു മരണപ്പെട്ട നാല് പേരും. അനന്ത്കുമാർ മന്ത്രിപദത്തിലിരിക്കെ തന്നെയാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഗോവൻ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കർ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാർച്ചിലാണു മരണത്തിനു കീഴടങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയതിനെ തുടർന്ന് അരുൺ ജെയ്റ്റ്‌ലിയും സുഷമാ സ്വരാജും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് ഇക്കുറി സ്വയം പിന്മാറുകയായിരുന്നു. എല്ലാവർക്കും പ്രിയങ്കരരും അനുഭവ സമ്പത്തുള്ളതുമായ പ്രവർത്തകരായിരുന്നു ഇവർ നാല് പേരും.

ഗോവയിൽ നിന്നുള്ള ബിജെപി നേതാവായിരുന്നു മനോഹർ പരീക്കർ. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായി. ഒരുതവണ ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭ അംഗമായി. നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു പരീക്കർ. 2013ൽ ബിജെപിയുടെ പാർലമെന്ററി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്നതിന് മുമ്പേ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതും മനോഹർ പരീക്കർ ആയിരുന്നു. പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഗോവൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു മനോഹർ പരീക്കർ. എതിരാളികൾ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും കനത്ത നഷ്ടം തന്നെയായിരുന്നു. ഗോവ മുഖ്യമന്ത്രിയായിരിക്കെ ആണ് പരീക്കറെ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രതിരോധമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നത്. എന്നാൽ 2017 ൽ അദ്ദേഹം പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ച് തിരികെ ഗോവയിൽ എത്തി മുഖ്യമന്ത്രി പദവി ഏറ്റെടുത്തു. പ്രോസ്റ്റേറ്റ് അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഒടുവിൽ 2019, മാർച്ച് 17 ന് മുഖ്യമന്ത്രി പദവിയിലിരിക്കെ അദ്ദേഹം അന്തരിച്ചു.

ബിജെപിയുടെ ഏറ്റവും ഹൃദ്യമായ മുഖങ്ങളിൽ ഒന്നായിരുന്നു സുഷമ സ്വരാജ്. ഒരുപാട് റെക്കോർഡുകൾക്ക് ഉടമയും. രാജ്യത്തെ രണ്ടാമത്തെ വനിത വിദേശകാര്യ മന്ത്രി, ഡൽഹിയുടെ ആദ്യ വനിത മുഖ്യമന്ത്രി, ഒരു ദേശീയ പാർട്ടിയുടെ ആദ്യത്തെ വനിത വക്താവ് തുടങ്ങി റെക്കോർഡുകൾ അനവധിയാണ്. ഒന്നാം മോദി സർക്കാരിലെ ഏറ്റവും തിളക്കമാർന്ന പ്രകടനവും വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റേത് തന്നെ ആയിരുന്നു. മറ്റ് പാർട്ടികളിൽ ഉള്ളവർ പോലും ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന വ്യക്തിത്വമായിരുന്നു സുഷമാ സ്വരാജ്. എൽകെ അദ്വാനി ആയിരുന്നു രാഷ്ട്രീയത്തിൽ സുഷമ സ്വരാജിന്റെ ഗുരു. പിന്നീട് മോദിയുഗം വന്നപ്പോഴും മാറ്റിനിർത്തപ്പെടാത്ത നേതാവായി സുഷമ സ്വരാജ്. അതിനിടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയമായി. 2019 ഓഗസ്റ്റ് 6 ന് രാത്രിയിൽ അപ്രതീക്ഷിതമായി ഹൃദയാഘതത്തിന് കീഴടങ്ങുകയായിരുന്നു സുഷമ സ്വരാജ്. മരിക്കുമ്പോൾ സുഷമ സ്വരാജിന്റെ പ്രായം 67 വയസ്സായിരുന്നു

അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ അരുൺ ജയ്റ്റ്‌ലിയെന്ന രാഷ്ട്രീയനിയമതന്ത്രജ്ഞൻ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകളാണ്. പാർലമെന്റിലും ഐക്യരാഷ്ട്ര സംഘടനയിലും ലോക സാമ്പത്തിക ഫോറത്തിലുമെല്ലാം സ്വന്തം രാജ്യത്തെ ജനങ്ങൾക്കു വേണ്ടി മാത്രം വാദിച്ച അദ്ദേഹം അധികാരത്തിന്റെ ഇടനാഴികളിൽ ഒതുങ്ങി നിന്നതല്ലാതെ മുൻനിരയിലേക്കു വരാൻ ഒരിക്കലും തിടുക്കം കാണിച്ചില്ല. നാലു ദശകത്തിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലി ഇന്നലെയാണ് മരണപ്പെട്ടത്. ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 9 മുതൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP