Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്ടോബർ 17ന് പൊതു തെരഞ്ഞെടുപ്പ് നടത്താൻ ബോറിസ് ജോൺസൻ കളമൊരുക്കുന്നു; വമ്പൻ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം 31ന് അന്തസായി ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും; ജനപിന്തുണ ഉറപ്പായാൽ അവസാന നിമിഷം വ്യാപാരബന്ധത്തിനും യൂണിയൻ വഴങ്ങിയേക്കുമെന്ന് തന്നെ പ്രതീക്ഷ

ഒക്ടോബർ 17ന് പൊതു തെരഞ്ഞെടുപ്പ് നടത്താൻ ബോറിസ് ജോൺസൻ കളമൊരുക്കുന്നു; വമ്പൻ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം 31ന് അന്തസായി ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും; ജനപിന്തുണ ഉറപ്പായാൽ അവസാന നിമിഷം വ്യാപാരബന്ധത്തിനും യൂണിയൻ വഴങ്ങിയേക്കുമെന്ന് തന്നെ പ്രതീക്ഷ

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയന് മേൽ ബ്രെക്സിറ്റിന്റെ പേരിൽ കടുത്ത സമ്മർദ തന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 17ന് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രഹസ്യപദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ ഇലക്ഷന് കളമൊരുക്കി അതിലൂടെ വമ്പൻ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം ഒക്ടോബർ 31ന് അന്തസായി യൂറോപ്യൻ യൂണിയൻ വിടാനാണ് ബോറിസ് പദ്ധതിയൊരുക്കുന്നത്. പൊതുതെരഞ്ഞെടുപ്പിലൂടെ തനിക്ക് ജനപിന്തുണ ഉറപ്പായാൽ അവസാന നിമിഷം യുകെയുമായി വ്യാപാരബന്ധത്തിനും യൂണിയൻ വഴങ്ങിയേക്കുമെന്നാണ് ബോറിസ് കണക്ക് കൂട്ടുന്നത്.

ഇത്തരത്തിൽ തിരക്കിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തി തന്റെ ഭൂരിപക്ഷം വർധിച്ചാൽ അതിന്റെ ബലത്തിൽ ഒക്ടോബർ 31ന് മുമ്പ് യൂറോപ്യൻ യൂണിയനുമായി പുതിയ വിലപേശൽ സാധ്യമാകുമെന്നാണ് ബോറിസ് പ്രതീക്ഷിക്കുന്നത്. അതിലൂടെ മികച്ചൊരു ഡീലിന് പോലും അവസാന നിമിഷം സാധ്യതയുണ്ടെന്നും ബോറിസ് കരുതുന്നു.ബോറിസിന്റെ അടുത്ത ഉപദേശകരാണ് നിർണായകമായ ബ്രെക്സിറ്റ് വേളയിൽ തിരക്ക് പിടിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഉപദേശിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.ഇത്തരത്തിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കോമൺസിലെ അവിശ്വാസ വോട്ടെടുപ്പിൽ മനഃപൂർവം തോറ്റ് കൊടുക്കുന്നതിനും ബോറിസ് ശ്രമിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന ചൂതാട്ടത്തിന് സമാനമാണെന്ന മുന്നറിയിപ്പും ശക്തമാണ്. ഇതിലൂടെ ഒരു പക്ഷേ ലേബർ പാർട്ടി നേട്ടമുണ്ടാക്കുമെന്ന പ്രവചനവും നിലവിലുണ്ട്.ഇക്കാര്യത്തിൽ ലോസ് ടു വിൻ സ്ട്രാറ്റജിയാണ് ബോറിസ് പയറ്റാനൊരുങ്ങുന്നത്.നിലവിലെ സാഹചര്യത്തിൽ പരമാവധി നേട്ടം കൊയ്യുന്നതിനായി നമ്പർ പത്തിലെ ബോറിസിന്റെ ഉപദേശകർ നിർദേശിച്ചിരിക്കുന്ന നിരവധി വഴികളിലൊന്നാണ് പെട്ടെന്നൊരു തെരഞ്ഞെടുപ്പ് നടത്തുകയെന്നത്.എംപിമാർ സമ്മർ അവധി കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം അടുത്ത മാസം ലേബർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്താനൊരുങ്ങുന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ ബോറിസ് ഒരുങ്ങുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ഈ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ എത്രയും പെട്ടെന്ന് പൊതുതെരഞ്ഞെടുപ്പ് നടത്തി ഗുണമുണ്ടാക്കാനാണ് ബോറിസ് തയ്യാറെടുക്കുന്നത്.നോ ഡീൽ ബ്രെക്സിറ്റിന്റെ സാഹര്യത്തിൽ ബോറിസ് സർക്കാരിനെ താഴെയിറക്കാനുള്ള അവിശ്വാസപ്രമേയം കൊണ്ടു വരുന്നതിനെതിരെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിന് കടുത്ത മുന്നറിയിപ്പേകി നമ്പർ പത്ത് മുന്നോട്ട് വന്നിരുന്നു. അവിശ്വാസ പ്രമേയത്തിൽ തനിക്കായിരിക്കും തോൽവിയെന്ന ഭയത്താൽ കോർബിൻ ഇതിൽ നിന്നും പിന്നോട്ട് പോകുമെന്ന സംശയം നിലവിൽ പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. അവിശ്വാസപ്രമേയത്തിന് പകരം രണ്ടാമത് ഒരു റഫറണ്ടം നടത്തുന്നതിനായിരിക്കും കോർബിൻ താൽപര്യപ്പെടുകയെന്നും അവർ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP