Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൗസ് മാനേജർ... വെയ്റ്റർമാർ..സുരക്ഷാ ഉദ്യോഗസ്ഥർ...ആഡംബര കാർ...മേഗന്റെ ജന്മദിനം ആഘോഷിക്കാൻ എടുത്ത റെസ്റ്റോറന്റിന്റെ വാടക മാത്രം ഒരു കോടി; പ്രൈവറ്റ് ജെറ്റിൽ യാത്ര; ഒരു പണിയുമില്ലാതെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ നികുതി പണം ധൂർത്തടിക്കുന്നത് ഇങ്ങനെ

ഹൗസ് മാനേജർ... വെയ്റ്റർമാർ..സുരക്ഷാ ഉദ്യോഗസ്ഥർ...ആഡംബര കാർ...മേഗന്റെ ജന്മദിനം ആഘോഷിക്കാൻ എടുത്ത റെസ്റ്റോറന്റിന്റെ വാടക മാത്രം ഒരു കോടി; പ്രൈവറ്റ് ജെറ്റിൽ യാത്ര; ഒരു പണിയുമില്ലാതെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ നികുതി പണം ധൂർത്തടിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ഹാരി രാജകുമാരന്റെ പ്രിയപത്നി മേഗൻ മാർകിൾ കഴിഞ്ഞ ആഴ്ച ഇബിസയിലെ ആഡംബര വില്ലയിൽ വച്ച് തന്റെ 38ാം ജന്മദിനം ആഘോഷിച്ചത് വൻ വിമർശനമുയർത്തുന്നു.ഹൗസ് മാനേജർ... വെയ്റ്റർമാർ..സുരക്ഷാ ഉദ്യോഗസ്ഥർ...ആഡംബര കാർ...തുടങ്ങിയവയ്ക്കുള്ള ചെലവിനായി വൻ തുകയാണ് പൊടിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജന്മദിനം ആഘോഷിക്കാൻ എടുത്ത റെസ്റ്റോറന്റിന്റെ വാടക മാത്രം ഒരു കോടിയാണ്. ഇതിന് പുറമെ പ്രൈവറ്റ് ജെറ്റിലാണ് ഇവിടേക്കുള്ള യാത്ര പോയിരിക്കുന്നത്. ഇത്തരത്തിൽ ഒരു പണിയുമില്ലാതെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ നികുതി പണം ധൂർത്തടിക്കുന്നതിനെതിരെയാണ് പരക്കെ വിമർശനമുയർന്നിരിക്കുന്നത്.

മേഗനും ഹാരിയും പുത്രൻ ആർച്ചിയും വിസ്റ്റ അലെഗ്രെ എസ്റ്റേറ്റിലെ സാ കാൽമ വില്ലയിൽ ആറാഴ്ചയാണ് ഇതോട് അനുബന്ധിച്ച് ആസ്വദിച്ച് താമസിച്ചിരിക്കുന്നത്. ഈ ദ്വീപിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള എസ് കുബെൽസ്ഗ്രാമത്തിലാണിത് നിലകൊള്ളുന്നത്. ആഡംബരത്തിന്റെ അവസാന വാക്കാണിവിടെ എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. സമുദ്രത്തിന് അഭിമുഖമായി നിലകൊള്ളുന്ന പൂളാണിവിടെയുള്ളത്. ഏഴ് ബെഡ്റൂമുള്ള പ്രോപ്പർട്ടിയിൽ ജിം ജാകുസി, ഓഫീസ്, ഗാർഡൻ ടെറസ് തുടങ്ങിയവയാൽ സ്വർഗസമാനമാണീ വില്ല.

ഇവിടെയെത്തുന്ന സന്ദർശകർക്ക് ഹൗസ് മാനേജർ,വെയ്റ്റ്റെസുമാർ, ലൈവ് കെയർടേക്കർമാർ, ഹൗസ് കീപ്പർമാർ, ഡ്രൈവർ സഹിതമുള്ള ഒരു റേഞ്ച് റോവർ, നൈറ്റ് സെക്യൂരിറ്റി ഗാർഡ്,തുടങ്ങിയവരെ ലഭ്യമാക്കുന്നുണ്ട്. യാട്ട് ചാർട്ടർമാർ, ബ്യൂട്ടീഷ്യന്മാർ, ബാർടെൻഡർമാർ, നാനീസ്, മാസ്യൂർസ്, പഴ്സണൽ ട്രെയിനർമാർ,യോഗ ഇൻസ്ട്രക്ടർമാർ, തുടങ്ങിയവരെ ആവശ്യപ്പെടുന്നവർക്ക് ഇവിടെ ഏർപ്പാടാക്കും. ഇതിനെല്ലാം വൻ തുകയാണ് ചാർജായി സന്ദർശകരിൽ നിന്നുമീടാക്കുന്നത്. ഇവിടുത്തെ ഇത്തരത്തിലുള്ള സൗകര്യങ്ങളെല്ലാം നികുതിദായകന്റെ പണമുപയോഗിച്ച് ഹാരിയും മേഗനും ആവോളം ആസ്വദിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

ഇവിടെ ഷെഫുകളെ ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആറിന് ഇവിടേക്ക് പറക്കുമ്പോൾ ഹാരിയും മേഗനും തങ്ങളുടെ ഷെഫിനെ പ്രൈവറ്റ് ജെറ്റിൽ കൊണ്ടു പോയിരുന്നുവെന്നും അത് വഴി വീണ്ടും ചെലവ് വർധിച്ചുവെന്നും ആരോപണമുണ്ട്. ജൂലൈ അവസാനം സിസിലിയിൽ വച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതയെക്കുറിച്ച് വികാരഭരിതനായി സംസാരിച്ച ഹാരി ഇത്തരത്തിൽ അനാവശ്യമായി പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് ജന്മദിനം ആഘോഷിക്കാൻ പോയതിനെതിരെ പരിഹാസം നിറഞ്ഞ വിമർശനവും ശക്തമാകുന്നുണ്ട്. ഇത്തരത്തിൽ ഹാരിയുടെയും സഹോദരൻ വില്യമിന്റെയും കുടുംബങ്ങൾ അനാവശ്യമായി പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണവും അനാവശ്യ പണ ച്ചെലവുമുണ്ടാക്കുന്നതിനെതിരെയുള്ള വിമർശനം വർധിച്ച് വരുന്നുണ്ട്.

തങ്ങൾക്കൊപ്പം റോയൽ പ്രൊട്ടക്ഷൻ ഓഫീസർമാർ വേണ്ടുവോളമുണ്ടായിട്ടും സുരക്ഷ വർധിപ്പിക്കുന്നതിനായി ഹാരിയും മേഗനും സ്പാനിഷ് ഗാർഡുമാരെയും ഹയർ ചെയ്തിരുന്നുവെന്ന് ഇബിസയിലെ പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.പ്രതിവാരം 108,000 പൗണ്ടാണ് ഈ വില്ലയുടെ വാടക.കാർവ്ഡ് വുഡൻ ടേബിളുകളും ചെയറുകളുമാണ് ഇവിടെയുള്ളത്. വിസ്റ്റ് അലെഗ്രെ റിസോർട്ടിൽ സദാസമയവും സെലിബ്രിറ്റികളും സമ്പന്നരും എത്താറുണ്ടെന്നാണ് റിപ്പോർട്ട്.ഈ ആഡംബര പിറന്നാളാഘോഷത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം പാലസ് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP