Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പട്ടാളത്തിന് നേരെ കല്ലേറുമായി ശ്രീനഗറിലെ ജനങ്ങൾ; വിഘടനവാദത്തിന്റെ പ്രഭാകേന്ദ്രമായ പുൽവാമയിൽ കല്ലേറ് കുറഞ്ഞപ്പോൾ കൂടുതൽ കലാപശ്രമങ്ങളും ശ്രീനഗറിൽ; അഞ്ചിനും 22നും ഇടയിൽ 220 കല്ലേറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു;കൂടുതൽ കലാപശ്രമങ്ങളും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പട്ടാളത്തിന് നേരെ കല്ലേറുമായി ശ്രീനഗറിലെ ജനങ്ങൾ; വിഘടനവാദത്തിന്റെ പ്രഭാകേന്ദ്രമായ പുൽവാമയിൽ കല്ലേറ് കുറഞ്ഞപ്പോൾ കൂടുതൽ കലാപശ്രമങ്ങളും ശ്രീനഗറിൽ; അഞ്ചിനും 22നും ഇടയിൽ 220 കല്ലേറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു;കൂടുതൽ കലാപശ്രമങ്ങളും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിന് നേരെ നടക്കുന്ന കല്ലേറ് പെരുകിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് പട്ടാളത്തിന് നേരെ വീണ്ടും കല്ലേറുമായി ശ്രീനഗറിലെ ജനങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. അതായത് വിഘടനവാദത്തിന്റെ പ്രഭാകേന്ദ്രമായ പുൽവാമയിൽ കല്ലേറ് കുറഞ്ഞപ്പോൾ കൂടുതൽ കലാപശ്രമങ്ങളും ശ്രീനഗറിലാണുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഓഗസ്റ്റ് അഞ്ചിനും 22നും ഇടയിൽ 250 കല്ലേറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 220 അരങ്ങേറിയിരിക്കുന്നത് ശ്രീനഗറിലാണ്. കൂടുതൽ കലാപശ്രമങ്ങളും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണുണ്ടായിരിക്കുന്നത്.

ഈ 18 ദിവസങ്ങൾക്കിടയിൽ പുൽവാമയിൽ വെറും ആറ് കല്ലേറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാശ്മീർ താഴ് വരയിൽ ഓഗസ്റ്റ് ആറിന് ശേഷം കല്ലേറ് സംഭവങ്ങൾ കുറഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്ചകളിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും ഇത്തരം സംഭവങ്ങൾ കുതിച്ചുയർന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയെന്ന് പാർലിമെന്റ് പ്രഖ്യാപിച്ചതിന് ശേഷം സൈന്യത്തിന് നേരെയുള്ള കല്ലേറ് സംഭവങ്ങളിൽ തൊട്ട് മുമ്പത്തെ ദിവസത്തേക്കാൾ മൂന്നിരട്ടിയാണ് പെരുപ്പമുണ്ടായിരിക്കുന്നത്.

തുടർന്ന് ഓഗസ്റ്റ് ഏഴിന് ഇത്തരം സംഭവങ്ങൾ കുറയുകയും ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച ഈദുൽ സുഹയക്ക് മുന്നോടിയായി ഇവ വർധിക്കുകയുമായിരുന്നു.ഈദിന് മുമ്പ് കാശ്മീരിലെ കല്ലേറ് സംഭവങ്ങൾ ഇടിഞ്ഞ് താഴ്ന്നിരുന്നു. എന്നാൽ തൊട്ടടുത്ത വെള്ളിയാഴ്ച ഇത് വീണ്ടും വർധിച്ചിരുന്നു. ഓഗസ്റ്റ് 22ന് സിആർപിഎഫിനെ ലക്ഷ്യമിട്ട് വെറും രണ്ട് കല്ലേറ് സംഭവങ്ങൾ മാത്രമേയുണ്ടായിട്ടുള്ളൂ. പ്രത്യേക പദവി റദ്ദ്ചെയ്തതിന് ശേഷം കാശ്മീർ താഴ് വരയിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ കല്ലേറ് രേഖപ്പെടുത്തിയിരിക്കുന്ന ഓഗസ്റ്റ് ആറിനാണ്. അന്നേ ദിവസം ഇത്തരം 44 സംഭവങ്ങളാണുണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനും 22നും ഇടയിൽ താഴ് വരയിലുടനീളമുണ്ടായ കല്ലേറ് സംഭവങ്ങളിൽ 56 സിആർപിഎഫ് ജവാന്മാർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിന് പുറമെ സേനയുടെ 25 വാഹനങ്ങൾക്ക് കേടുപാടുണ്ടായിട്ടുമുണ്ട്. 2016ൽ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കല്ലേറ് സംഭവങ്ങളേക്കാൾ കുറവാണിത്.

അന്ന് അതായത് 2016 ജൂലൈ എട്ടിനും 25നും ഇടയിൽ താഴ് വരയിൽ 338 കല്ലേറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിൽ 1460 സിആർപിഎഫ് ജവാന്മാർക്ക് പരുക്കേൽക്കുകയും സേനയുടെ 200ൽ അധികം വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP