Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഎസ്ഐ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ; ആരോപണ വിധേയനായ എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

എഎസ്ഐ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ; ആരോപണ വിധേയനായ എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.എസ്‌ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുൻപ് ബാബു സ്റ്റേഷൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ എസ്‌ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എസ്‌ഐ.യുടെ മാനസിക പീഡനത്തെ തുടർന്നാണ് എഎസ്ഐ ബാബു ആത്മഹത്യ ചെയതതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. മേലുദ്യോഗസ്ഥനായ എസ്‌ഐ രാജേഷിനെതിരെ മാനസിക പീഡനമാരോപിച്ചാണ് ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി.സി ബാബു ആത്മഹത്യ ചെയ്തത്.എസ്‌ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്‌കാര ചടങ്ങുകൾക്ക് മൃതദേഹം വിട്ടുനൽകുവെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. തുടർന്ന് ജനങ്ങൾ റോഡുപരോധിച്ചെങ്കിലും ഡി.ഐ.ജിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയായിരുന്നു.

ആലുവ എംഎ‍ൽഎ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഉറപ്പ് നൽകിയത്.നേരത്തെ ആരോപണ വിധേയനായ തടിയിട്ടപറമ്പ് എസ്‌ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്നുള്ള സ്ഥലംമാറ്റമാണെന്ന രീതിയിലുള്ള പ്രതികരണങ്ങളും വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP