Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതാപിതാക്കൾക്കൊപ്പം നാലര വയസ്‌കാരി ബൈക്കിൽ സഞ്ചരിച്ചത് മുൻപിലിരുന്ന്; ചില്ലുകൾ പുരട്ടിയ പട്ടത്തിന്റെ ചരട് കഴുത്തിൽ മുറുകി കുട്ടി മരിച്ചത് ദാരുണമായി

മാതാപിതാക്കൾക്കൊപ്പം നാലര വയസ്‌കാരി ബൈക്കിൽ സഞ്ചരിച്ചത് മുൻപിലിരുന്ന്; ചില്ലുകൾ പുരട്ടിയ പട്ടത്തിന്റെ ചരട് കഴുത്തിൽ മുറുകി കുട്ടി മരിച്ചത് ദാരുണമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച നാലര വയസ്‌കാരിക്ക് ചില്ലുകൾ പുരട്ടിയ പട്ടത്തിന്റെ ചരട് കഴുത്തിൽ മുറുകി ദാരുണാന്ത്യം. ഡൽഹിയിലെ ഖജൂരി ഖാസ് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ഇഷിക എന്ന കുട്ടി മാതാപിതാക്കളോടൊപ്പം സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. കുട്ടിയെ മുൻപിലാണ് ഇരുത്തിയത്. ഈ സമയത്താണ് പട്ടം കഴുത്തിൽ കുരുങ്ങിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയെലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

ചൈനീസ് പട്ടം അപകടം വരുത്തിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മാത്രം നിരവധി സന്ദേശങ്ങളാണ് എത്തുന്നതെന്ന പൊലീസ് പറയുന്നു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചില്ലുപുരട്ടിയ പട്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അനേകം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരാഴ്ച മുൻപാണ് ബൈക്ക് ഓടിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ പട്ടം സിവിൽ എഞ്ചിനീയർ ആയ യുവാവിന്റെ ജീവനെടുത്തത്. അതും ഡൽഹിയിൽ തന്നെയായിരുന്നു. പശ്ചിം വിഹാർ ഫ്ഴൈ ഓവറിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ചില്ലുപുരട്ടിയ പട്ടങ്ങളുടെയും അതുപോലെയുള്ള അപകടകരമായ പട്ടങ്ങളുടെയും ഉപയോഗവും വിൽപ്പനയും സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള അപകടങ്ങൾ ദിനം പ്രതി പെരുകുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP