Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫൈവ്സ്റ്റാർ ഹോട്ടലിൽ ജോലി നൽകാമെന്ന് പറഞ്ഞ് സ്ത്രീകളെ വിളിച്ചത് സോഫ്റ്റ് വെയർ എഞ്ചിനിയർ; ആദ്യം ആവശ്യപ്പെട്ടത് ചിത്രങ്ങൾ അയച്ച് തരാൻ; പിന്നീട് പറഞ്ഞത് ശരീരഘടന അറിയാൻ നഗ്ന ചിത്രങ്ങൾ അയക്കാൻ; യുവതിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട ചെന്നൈ സ്വദേശിയെ പിടികൂടിയ പൊലീസ് ഫോണിൽ നിന്ന് കണ്ടെത്തിയത് അറുപതോളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ

ഫൈവ്സ്റ്റാർ ഹോട്ടലിൽ ജോലി നൽകാമെന്ന് പറഞ്ഞ് സ്ത്രീകളെ വിളിച്ചത് സോഫ്റ്റ് വെയർ എഞ്ചിനിയർ; ആദ്യം ആവശ്യപ്പെട്ടത് ചിത്രങ്ങൾ അയച്ച് തരാൻ; പിന്നീട് പറഞ്ഞത് ശരീരഘടന അറിയാൻ നഗ്ന ചിത്രങ്ങൾ അയക്കാൻ; യുവതിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട ചെന്നൈ സ്വദേശിയെ പിടികൂടിയ പൊലീസ് ഫോണിൽ നിന്ന് കണ്ടെത്തിയത് അറുപതോളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഫൈവ്സ്റ്റാർ ഹോട്ടലിൽ ജോലി നൽകാമെന്ന് പറഞ്ഞ് സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ട സോഫ്റ്റ് വെയർ എഞ്ചിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇത്തരത്തിൽ ചിത്രം ആവശ്യപ്പെട്ട യുവതികളിലൊരാൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപ് എന്ന ഇയാൾ ഇത്തരത്തിൽ നിരവധി പേരോട് ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

പ്രദീപിന്റെ മൊബൈൽ ഫോണിൽ നിന്ന് വിവിധ സ്ത്രീകളുടെ 60 നഗ്‌ന ചിത്രങ്ങൾ കണ്ടെടുത്തു. ഫൈവ്സ്റ്റാർ ഹോട്ടലിൽ ജോലി നൽകാമെന്നും നഗ്‌നചിത്രങ്ങൾ അയക്കണമെന്നും തന്നോട് പ്രദീപ് ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. ജോലി നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് സാധാരണ ഒരു ഫോട്ടോ അയച്ചുതരാൻ ആണ് ആദ്യം ആവശ്യപ്പെട്ടത്. ഇത് അയച്ച് കൊടുത്തതിന് പിന്നാലെ ഹോട്ടൽ അധികൃതർ യുവതിയുടെ ശരീര ഘടന അറിയണമെന്നും അതിനായി നഗ്‌ന ചിത്രം അയക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പറഞ്ഞത് വിശ്വസിച്ച യുവതി ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇയാളെ വിളിച്ചപ്പോഴൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ചതി പറ്റിയതാണെന്ന് മനസിലായത്. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാൾ മറ്റുസ്ത്രീകളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദീപ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാൾ എത്ര സ്ത്രീകളെ കുടുക്കിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP