Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന വിശ്വാസമില്ലെന്ന് യുഡിഎഫ് ചെയർമാൻ; മികച്ച വിജയമുണ്ടാകുമെന്ന് പറഞ്ഞത് തിരുവഞ്ചൂർ; ശക്തനായ സ്ഥാനാർത്ഥിയെ ചെയർമാന്റെ സ്ഥാനത്ത് നിന്ന് പിജെ ജോസഫ് പ്രഖ്യാപിക്കുമെന്ന് മോൻസ് ജോസഫ്; വിഎൻ വാസവൻ പറഞ്ഞത് ഇടതിന് അനുകൂലമായ സാഹചര്യമെന്ന്; പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കൾ

കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന വിശ്വാസമില്ലെന്ന് യുഡിഎഫ് ചെയർമാൻ; മികച്ച വിജയമുണ്ടാകുമെന്ന് പറഞ്ഞത് തിരുവഞ്ചൂർ; ശക്തനായ സ്ഥാനാർത്ഥിയെ ചെയർമാന്റെ സ്ഥാനത്ത് നിന്ന് പിജെ ജോസഫ് പ്രഖ്യാപിക്കുമെന്ന് മോൻസ് ജോസഫ്; വിഎൻ വാസവൻ പറഞ്ഞത് ഇടതിന് അനുകൂലമായ സാഹചര്യമെന്ന്; പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനം വീണ്ടുമൊരു ശക്തമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ 23ന് പാല ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ വിവിധ മുന്നണി നേതാക്കളുടെ പ്രതികരണങ്ങൾ ലഭ്യമായിരിക്കുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴചവെക്കുമെന്ന് യുഡിഎഫ് ചെയർമാൻ ബെന്നിബെഹനാൻ പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം പാലയിൽ അലയടിക്കും. തെറ്റുതിരുത്തൽ നടപടികളുമായി പോകുന്ന ഇടതുമുന്നണിയെ പാലായിലെ ജനങ്ങൾ കൈവിടും. കേരളകോൺഗ്രസിലെ പ്രശ്നങ്ങൾ നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും എന്നാൽ പരിഹരിക്കാനാകുമെന്ന് വിശ്വാസമില്ലെന്നും യുഡിഎഫ് ചെയർമാൻ പറഞ്ഞു.

പാലായിൽ മികച്ച വിജയമുണ്ടാകുമെന്ന് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാണ്. മുന്നണിയെന്ന നിലയിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യുഡിഎഫ് സജ്ജമാണ്. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. അത് പാലായിൽ പ്രതിഫലിക്കും. മാർക്സിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ലോകസഭ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. ഇത് പാലയിലും ആവർത്തിക്കും. കേരളകോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കും.

ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ സ്ഥാനാർത്ഥി തന്നെ പാലയിലുണ്ടാകും. പൂർണ്ണ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേ സമയം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ ചെയർമാൻ സ്ഥാനത്തുള്ള പിജെ ജോസഫ് പ്രഖ്യാപിക്കുമെന്ന് കേരളകോൺഗ്രസ് നേതാവ് മോൻസ് ജോസഫ് പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ചർച്ചചെയ്ത് പരിഹരിക്കും. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുകയെന്നും മോൻസ് ജോസഫ് പറഞ്ഞു.

പാലായിൽ ഇടതുമുന്നണക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാർത്ഥി പരാജയപ്പെട്ടത്. ഇത് ഇത്തവണ മറികടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക മുൻനിർത്തിയായിരിക്കും ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക. കേരള കോൺഗ്രസിലെ അസ്വാരസ്യങ്ങളും, ജനാധിപത്യ കേരള കോൺഗ്രസിന്റെ വോട്ട് വളർച്ചയും ഇടതുമുന്നണിയെ സഹായിക്കുമെന്നും വിഎൻ വാസവൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP