Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെത്തിയത് സ്വന്തം വീട്ടിൽ നിന്ന്; ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് വീട്ടുകാരെ പോലും അമ്പരപ്പിച്ച്; വിനയായത് 2001ൽ നൽകിയ മാൻ മിസ്സിങ് പരാതി; നാടകീയ സംഭവങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ

18വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെത്തിയത് സ്വന്തം വീട്ടിൽ നിന്ന്; ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് വീട്ടുകാരെ പോലും അമ്പരപ്പിച്ച്; വിനയായത് 2001ൽ നൽകിയ മാൻ മിസ്സിങ് പരാതി; നാടകീയ സംഭവങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; 2001ൽ കാണാതായ ആളെ 18 വർഷങ്ങൾക്ക് സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള ലക്ഷംവീട്ടിൽ സുദർശനബാബുവിനെയാണ് ഇന്നലെ സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭാർത്താവിനെ കാണിനില്ലെന്ന് കാണിച്ച് സുദർശനബാബുവിന്റെ ഭാര്യ തന്നെയാണ് 18 വർഷങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി നൽകിയ ഭാര്യയോടൊപ്പം കഴിയുകയായിരുന്ന സുദർശനബാബുവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ സിറ്റി ക്രൈംബ്രാഞ്ചിലെ മിസിങ് പേഴ്സൺ ട്രാക്കിങ് യൂണിറ്റാണ് സ്വന്തം വീട്ടിൽ നിന്ന് ഇയെളെ അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ ഭാര്യ ശകുന്തള പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ തന്നെ സുദർശനബാബു വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയതിന്റെ അടിസ്ഥാനത്തിൽ പരാതി പിൻവലിക്കുകയോ, സുദർശനബാബു പൊലീസിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിനയായത്.

2001ലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. ഗുജറാത്തിലുള്ള തന്റെ സഹോദരിയുടെ അടുത്തേക്ക് ട്രെയിന്മാർഗ്ഗം യാത്രപോയ സുദർശനബാബുവുമായി ആശയ വിനിമയം സാധ്യമാകാതെ വന്നതോടെയാണ് 2001മെയ് 22ന് സുദർശനബാബുവിന്റെ ഭാര്യ ശകുന്തള ഭർത്താവിനെ കാണിനില്ലെന്ന് കാണിച്ച് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ സുദർശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ വീട്ടിലെത്തിയിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ച് കൊല്ലത്തെ സ്വന്തം വീട്ടിലുമെത്തിയിരുന്നു. കാണാതായ ആൾ വീട്ടിലെത്തി ഇത്രകാലമായിട്ടും പരാതി നൽകിയ ശകുന്തള കേസ് പിൻവലിക്കുകയോ സുദർശന ബാബു പൊലീസിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല. പൊലീസാകട്ടെ ഇക്കാലമത്രയും പരാതിയുടെ അടിസ്ഥാനത്തിൽ സുദർശനബാബുവിനെ തിരഞ്ഞു നടക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന് കേസിൽ തുമ്പൊന്നുമുണ്ടാക്കാൻ കഴിയാതിരുന്ന ഘട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ച് മിസിങ് പേഴ്സൺ ട്രാക്കിങ് യൂണിറ്റിന് കൈമൈറിയത്.

ഈ നടപടി ക്രമങ്ങളൊക്കെ നടക്കുമ്പോഴും പൊലീസിപ്പോഴും കാണാതായ തന്നെ അന്വേഷിച്ച് നടക്കുകകയാണെന്ന് സുദർശനബാബുവോ, തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ ഭർത്താവിന് വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ശകുന്തളയോ മനസ്സിലാക്കിയിരുന്നില്ല. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതിന് പിന്നാലെയാണ് മിസ്സിങ് പേഴ്സൺ ട്രാക്കിങ് യൂണിറ്റ് ഇന്നലെയെത്തി സ്വന്തം വീട്ടിൽ നിന്ന് സുദർശന ബാബുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി കുടുംബത്തോടൊപ്പം പോകാൻ സുദർശന ബാബുവിന് അുമതിയും നൽകി. അറസ്റ്റ് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP