Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ല അതുകൊണ്ട് വിവാഹ മോചനം വേണം; അമിത സ്‌നേഹവും കരുതലും വല്ലാതെ ശ്വാസം മുട്ടിക്കുന്നു; പ്രണയാതുരനായ ഭർത്താവ് എപ്പോഴും ക്ഷമിക്കുകയും സമ്മാനങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്നു; വിവാഹ മോചനത്തിനുള്ള യുവതിയുടെ വിചിത്രമായ കാരണം കേട്ട് പകച്ചത് ഫുജൈറയിലെ ശരിഅത്ത് കോടതി

ഭർത്താവ് ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ല അതുകൊണ്ട് വിവാഹ മോചനം വേണം; അമിത സ്‌നേഹവും കരുതലും വല്ലാതെ ശ്വാസം മുട്ടിക്കുന്നു; പ്രണയാതുരനായ ഭർത്താവ് എപ്പോഴും ക്ഷമിക്കുകയും സമ്മാനങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്നു; വിവാഹ മോചനത്തിനുള്ള യുവതിയുടെ വിചിത്രമായ കാരണം കേട്ട് പകച്ചത് ഫുജൈറയിലെ ശരിഅത്ത് കോടതി

മറുനാടൻ മലയാളി ബ്യൂറോ

യുഎഇ: വഴക്കിടാത്ത പങ്കാളിയെ കിട്ടുന്നത് എത്രവലിയ ഭാഗ്യമാണെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. നിരന്തരമായ വഴക്കും പ്രശ്‌നങ്ങളും തന്നെയാണ് പലപ്പോഴും വിവാഹ മോചനത്തിൽ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഭർത്താവ് ഒരിക്കൽ പോലും താനുമായി വഴക്ക് ഇട്ടിട്ടില്ലെന്ന് പറഞ്ഞാണ് ഫുജൈറയിലെ ശരിഅത്ത് കോടതിയിൽ ഒരു യുവതി വിവാഹ മോചനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഭർത്താവിന്റെ അമിത സ്‌നേഹവും കരുതലും തന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നും തനിക്ക് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഒരു വർഷം മുൻപാണ് ദമ്പതികൾ വിവാഹിതരായത്.

ഭർത്താവ് തന്റെ നേരെ ഒച്ചയുയർത്തുകയോ തന്നെ തകർത്തുകളയുന്ന തരത്തിൽ പെരുമാറുകയോ ചെയ്തിട്ടില്ല. സ്‌നേഹപ്രകടനവും അടുപ്പവുമൊക്കെ ശ്വാസംമുട്ടിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. വീട് വൃത്തിയാക്കാനും ആഹാരം പാചകം ചെയ്യാനുമൊക്കെ സഹായിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും വഴക്കുണ്ടായിട്ടേയില്ല. ഒന്നു വഴക്കിട്ടിരുന്നെങ്കിലെന്ന് ആശിച്ചു പോയിട്ടുണ്ട്. പക്ഷേ പ്രണയാതുരനായ ഭർത്താവ്് എപ്പോഴും ക്ഷമിക്കുകയും സമ്മാനങ്ങൾ കൊണ്ട് മൂടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ചർച്ചകളുണ്ടാകണം, തർക്കങ്ങളുണ്ടാകണം. വഴക്കുകളൊന്നുമില്ലാത്ത അനുസരണ മാത്രമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നില്ല എന്നുമാണ് യുവതി കോടതിയിൽ പറഞ്ഞത്.

എന്നാൽ ഭർ്ത്താവ് പറഞ്ഞത് താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉത്തമനായ, ദയയുള്ള ഒരു ഭർത്താവായിരിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും ഭാര്യയോട് വിവാഹമോചന ഹർജി പിൻവലിക്കാൻ പറയണമെന്നുമാണ്. കേവലം ഒരു വർഷത്തെ ജീവിതം കൊണ്ട് ഒരിക്കലും വിവാഹത്തെ മുൻവിധിയോടെ നോക്കിക്കാണരുത്എല്ലാവരും തെറ്റുകളിൽ നിന്നാണ് ശരിചെയ്യാൻ പഠിക്കുന്നതെന്നും ഭർത്താവ് പറഞ്ഞു. എന്തായാലും അനുരഞ്ജനത്തിനുള്ള ശ്രമങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP