Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തങ്ങളെ എതിർക്കേണ്ട മാർക്സിസ്റ്റ് പാർട്ടി വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുന്നു; മര്യാദക്ക് പെരുമാറണമെന്ന് പ്രവർത്തകരോട് പറയുന്നു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു തന്നെ കയറുമെന്ന ആത്മവിശ്വാസത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തങ്ങളെ എതിർക്കേണ്ട മാർക്സിസ്റ്റ് പാർട്ടി വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുന്നു; മര്യാദക്ക് പെരുമാറണമെന്ന് പ്രവർത്തകരോട് പറയുന്നു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു തന്നെ കയറുമെന്ന ആത്മവിശ്വാസത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും പ്രബലനായ സ്ഥാനാർത്ഥി തന്നെയാവും യുഡിഎഫിന് ഉണ്ടാകുക എന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവർത്തനങ്ങൾ യു.ഡി.എഫ് കൃത്യമായി ചെയ്തിട്ടുണ്ട്. അത് വലിയ ആൾക്കൂട്ടമുണ്ടാക്കിയോ പബ്ലിസിറ്റി ഉണ്ടാക്കിയോ അല്ല. മറിച്ച്, ഒരു മുന്നണി എന്ന രീതിയിൽ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഏത് നിമിഷവും വരുമെന്ന് തങ്ങൾ കരുതിയിരുന്നു. കേരളത്തിൽ ഒരു തെരഞ്ഞെടുപ്പും ലളിതമല്ല. പക്ഷേ, പാലായിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എല്ലാം അനുകൂലമാകും. സംസാരിക്കേണ്ട വിഷയങ്ങൾ എല്ലാം ചർച്ച ചെയ്ത ശേഷം ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

പാലായിലേതിനേക്കാൾ തർക്കമുള്ള സീറ്റുകളിൽ പോലും എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. തങ്ങളെ എതിർക്കേണ്ട മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന് പാർട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണ്. അപ്പോൾ ആരുടെ ഒപ്പം നിൽക്കണമെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP