Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവളപ്പാറ ദുരന്തത്തിൽ പോസ്റ്റ് മോർട്ടത്തിന് പ്രാർത്ഥന ഹാൾ വിട്ട് നൽകിയ പള്ളി ഭാരവാഹികളെ വഖഫ് ബോർഡ് ആദരിക്കും; ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു; പള്ളിയുടെ നിലപാട് മാതൃകാപരമെന്ന് വഖാഫ് ബോർഡ്

കവളപ്പാറ ദുരന്തത്തിൽ പോസ്റ്റ് മോർട്ടത്തിന് പ്രാർത്ഥന ഹാൾ വിട്ട് നൽകിയ പള്ളി ഭാരവാഹികളെ വഖഫ് ബോർഡ് ആദരിക്കും; ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു; പള്ളിയുടെ നിലപാട് മാതൃകാപരമെന്ന് വഖാഫ് ബോർഡ്

ജാസിം മൊയ്തീൻ

നിലമ്പൂർ: കവളപ്പാറ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യാൻ പ്രാർത്ഥനാ ഹാൾ വിട്ട് നൽകിയ പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ ആദരിക്കുന്നു. സംസ്ഥാന വഖഫ് ബോർഡിന്റെ നേതൃത്വത്തിലാണ് ആദരം. പാരിതോഷികമായി ഒരു ലക്ഷം രൂപയും നൽകും. ഈ മാസം 28ന് പോത്തുകല്ലിൽ നടക്കുന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പങ്കെടുക്കും. നിലമ്പൂർ എംഎൽഎയും വഖഫ്ബോർഡ് അംഗവുമായ പിവി അൻവറും ചടങ്ങിലുണ്ടാകും. പള്ളിയുടെ നിലപാട് മാതൃകാപരമാണെന്ന് വഖഫ് ബോർഡ് വിലയിരുത്തി.

കവളപ്പാറ ദുരന്തസ്ഥലത്ത് നിന്ന് കിലോമീറ്ററുകൾക്കപ്പുറത്ത് മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു എറ്റവും സമീപത്ത് പോസ്റ്റ് മോർട്ടം ചെയ്യാൻ സൗകര്യമുണ്ടായിരുന്നത്. ഇവിടേക്ക് 50 കിലോമീറ്ററോളം സഞ്ചരിക്കണ്ടതുണ്ടായിരുന്നു. മൃതദേഹങ്ങൾ പലതും കണ്ടെടുക്കുമ്പൾ രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞ് അഴുകിയ അവസ്ഥയിലായിരുന്നു. ഇവ ഇത്രയും ദൂരത്തിലുള്ള മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് അസാധ്യമായിരുന്നു. മാത്രവുമല്ല ഗാതാഗത സൗകര്യങ്ങളും പൂർണ്ണമായി തകർന്ന അവസ്ഥയിലായിരുന്നു.

ഈ ഘട്ടത്തിലാണ് ജില്ലാ ഭരണകൂടം മറ്റുസാധ്യതകൾ തേടിയത്. ഇങ്ങനെയാണ് പോസ്റ്റ് മോർട്ടത്തിനായി പള്ളിഭാരവാഹികളെ സമീപിച്ചത്. പള്ളിഭാരവാഹികൾ സമ്മദം നൽകിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘമെത്തി പള്ളിയിലെ പ്രാർത്ഥനാ ഹാളിൽ പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമൊരുക്കി. കവളപ്പാറയിൽ നിന്ന് കണ്ടെടുത്ത 40 മൃതദേഹങ്ങൾ ഇങ്ങനെ ഇവിടെ പോസ്റ്റ് മോർട്ടം ചെയ്തു. ഇത്തരത്തിൽ പള്ളി പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സൗകര്യമൊരുക്കിയതിനാൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന നടത്തിയത് ബസ്റ്റാന്റിൽ വച്ചായിരുന്നു .

പള്ളികമ്മറ്റി സ്വീകരിച്ച മാനുഷിക പരിഗണനയും, സന്ദർഭോജിതമായ ഇടപെടലും മാധ്യമങ്ങൾ പ്രശംസക്ക് പാത്രമായിരുന്നു. പള്ളിഭാരവാഹികളെ പ്രശംസിച്ച് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയുമടക്കം രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഇപ്പോൾ മസ്ജിദുൽ മുജാഹിദീൻ പള്ളി ഭാരവാഹികളെ ആദരിക്കാൻ വഖഫ് തീരുമാനമെടുത്തിരിക്കുന്നത്. 28ന് പോത്തുകല്ലിലാണ് ചടങ്ങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP