Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമസോൺ കാടുകൾ കത്തിയെരിയുന്നതിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത് ബ്രസീൽ എംബസിക്ക് മുമ്പിൽ; അവധി ദിവസം വിരലിൽ എണ്ണാവുന്നവരുമായി നടത്തിയ സമരം എന്തു പ്രഹസനമാണ് റിയാസേ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ശാന്തിവനത്തിലും പാറമടകൾ കൂട്ടത്തോടെ തുറന്നു കൊടുത്തപ്പോഴും എവിടെയെന്ന് ചോദിച്ചു പൊങ്കാല; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം

ആമസോൺ കാടുകൾ കത്തിയെരിയുന്നതിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത് ബ്രസീൽ എംബസിക്ക് മുമ്പിൽ; അവധി ദിവസം വിരലിൽ എണ്ണാവുന്നവരുമായി നടത്തിയ സമരം എന്തു പ്രഹസനമാണ് റിയാസേ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ശാന്തിവനത്തിലും പാറമടകൾ കൂട്ടത്തോടെ തുറന്നു കൊടുത്തപ്പോഴും എവിടെയെന്ന് ചോദിച്ചു പൊങ്കാല; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബ്രസീലിലെ ആമസോൺ കാടുകളിൽ തീപടർന്നു പിടിച്ച് പതിനായിരക്കണക്കിന് വന്യമൃഗങ്ങളും മറ്റും വെന്തെരിയുന്ന കാഴ്‌ച്ച ലോകത്തെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളിൽ ആശങ്ക ഉണർത്തുന്ന കാര്യമാണ്. എന്നാൽ, ആമസോണിലെ തീപിടുത്തത്തിന്റെ പേരിൽ ഇങ്ങ് ഇന്ത്യയിൽ പ്രതിഷേധം നടത്തേണ്ട കാര്യമുണ്ടോ? ഡിവൈഎഫ്‌ഐ ഇത്തരമൊരു സമരവുമായി രംഗത്തെത്തിയപ്പോൾ സംഘടനക്കെതിരെ ട്രോളുകലുടെ പ്രളയമാണ് സോഷ്യൽ മീഡിയയിൽ.

ബ്രസീൽ സർക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംബന്ധിച്ച പോസ്റ്റ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. ബ്രസീൽ എംബസിക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവ് എ.എ.റഹീമും വിരലിൽ എണ്ണാവുന്നവരും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം പുറത്തുവന്നത്.

ബ്രസീൽ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു ഡിവൈഎഫ്ഐയുടെ സമരം. ചിത്രം പുറത്തുവന്നയുടൻ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജിൽ. ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ്ഓഫിസിനു മുന്നിൽ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തിൽ പശ്ചിമ ഘട്ടം സംരക്ഷിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ സമ്മതിക്കാത്തവൻ ആഗോള പരിസ്ഥിതി കാര്യങ്ങൾ ചർച്ച ചെയുന്നു. മിക്കവാറും ആമസോൺ കാടുകൾ ചുറ്റി ഒരു വനിതാ മതിൽ തീർക്കാൻ സാധ്യത ഉണ്ട്, ഇന്ത്യയുടെ നീറുന്ന പ്രശ്നമായ ആമസോൺ വിഷയത്തിൽ അവധി ദിവസം ബ്രസീൽ എംബസിക്ക് മുന്നിൽ പോയി സമരം ചെയ്ത റിയാസ് മാസ്് ആണ് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പേജിൽ വന്നു നിറയുന്നത്.

സമരത്തിനു മണിക്കൂറുകൾ മുൻപ് ആമസോൺ വിഷയത്തിൽ വൻകിട കോർപ്പറേറ്റുകൾക്ക് പങ്കുണ്ടെന്ന് കാട്ടി റിയാസ് ഫേയ്സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ- മസോൺ വനാന്തരങ്ങളിൽ ധാതു സമ്പത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചില വൻകിട കോർപ്പറേറ്റുകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവർത്തകർ സംശയമുയർത്തിയിട്ടുണ്ട്. ഈ വർഷം മാത്രം 74000 ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണിൽ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയൻ ഭരണാധികാരിയും കോർപ്പറേറ്റുകളുടെ കളി തോഴനുമായ ജയർ ബോൾസനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതിൽ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങൾ ബലപ്പെടുത്തുകയാണ്. ബോളീവിയൻ അതിർത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാൻ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കർ വിമാനത്തെ വാടകയ്ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാൽ ആമസോൺ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്. ബോൺസനാരോയുടെ ക്രിമിനൽ നിസംഗത, ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP