Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബ് രാജ്യങ്ങളുടെ ആത്മബന്ധുവായി ഇന്ത്യൻ പ്രധാനമന്ത്രി; യുഎഇക്ക് പിന്നാലെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ബഹ്‌റൈനും; കിങ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് പുരസ്‌കാരവും 130 കോടി ജനതക്ക് സമർപ്പിച്ച് രാജ്യത്തിന്റെ 'ചൗക്കീദാർ'; രണ്ടാമൂഴത്തിൽ മോദി നടന്നടുക്കുന്നത് വിശ്വപൗരൻ എന്ന വിശാലതയിലേക്ക്

അറബ് രാജ്യങ്ങളുടെ ആത്മബന്ധുവായി ഇന്ത്യൻ പ്രധാനമന്ത്രി; യുഎഇക്ക് പിന്നാലെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ബഹ്‌റൈനും; കിങ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് പുരസ്‌കാരവും 130 കോടി ജനതക്ക് സമർപ്പിച്ച് രാജ്യത്തിന്റെ 'ചൗക്കീദാർ'; രണ്ടാമൂഴത്തിൽ മോദി നടന്നടുക്കുന്നത് വിശ്വപൗരൻ എന്ന വിശാലതയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മനാമ: യുഎഇയുടെ പരമോന്നത ബഹുമതിക്ക് പിന്നാലെ ബഹ്‌റൈൻ ഭരണകൂടവും ഇന്ത്യൻ പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ കിങ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് പുരസ്‌കാരം സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ കണക്കിലെടുത്താണ് ബഹ്‌റൈൻ പരമോന്നത പുരസ്‌കാരം നൽകിയത്.

കഴിഞ്ഞ ദിവസമാണ് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുരസ്‌കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. പാലസിൽവെച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ബഹ്‌റൈൻ നൽകിയ പുരസ്‌കാരത്തിലൂടെ താനും തന്റെ രാജ്യവും അംഗീകരിക്കപ്പെട്ടു എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുരസ്‌കാരം 130 കോടി ഇന്ത്യൻ ജനതക്കുമായി സമർപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗാഢമായ സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലാണ് പുരസ്‌കാരം. അഞ്ച് ട്രില്ല്യൺ സാമ്പത്തിക വ്യവസ്ഥയായി മാറാൻ ശ്രമിക്കുന്ന ഇന്ത്യ ബഹ്‌റൈനൊപ്പം പ്രവർത്തിക്കുക വഴി ഇരുരാജ്യങ്ങൾക്കും അഭിവൃദ്ധി ഉണ്ടാകും എന്നും മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കൊരാണ് എന്ന കാര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

കഴിഞ്ഞ ദിവസം യു.എ.ഇയിൽനിന്ന് ബഹ്‌റൈൻ സമയം ഉച്ചക്ക് 3.30 നാണ് മോദി എത്തിയത്. ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുമായി അദ്ദേഹം ചർച്ചനടത്തി.

റഫയിലെ നാഷനൽ സ്‌റ്റേഡിയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്തു. ഇരുപതിനായിരത്തോളം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. ശനിയാഴ്ച രാത്രി ഖുദൈബിയ കൊട്ടാരത്തിൽ ഹമദ് രാജാവ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നും നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വദിന ബഹ്‌റൈൻ സന്ദർശനം പ്രമാണിച്ച് ബഹ്‌റൈൻ ഗവൺമന്റെ് 250 ഇന്ത്യൻ തടവുകാരെ വിട്ടയക്കും. ബഹ്‌റൈൻ ഭരണകൂടവും അതോടൊപ്പം പ്രധാനമന്ത്രിയും ഇക്കാര്യം അറിയിച്ചു. ജയിലിൽ നിയമങ്ങൾ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുക. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ഇതിൽ ഉൾപ്പെടില്ല. മോചിതരാകാനായി പരിഗണിക്കപ്പെടേണ്ട തടവുകാരുടെ പട്ടിക ഉണ്ടാക്കാൻ ഇന്ത്യൻ അംബാസിഡറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി തടവുകാർ ബഹ്‌റൈനിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP