Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ ആൾ ദൈവം അകത്തായിട്ട് രണ്ടു വർഷം! പച്ചക്കറി കൃഷി നടത്തി 18000രൂപ സമ്പാദിച്ച ഗൂർമീതിന്റെ 15 കിലോ കുറഞ്ഞെന്ന് അധികൃതർ; പീഡന-കൊലപാതക കേസുകളിൽ ജയിലിൽ കഴിയുന്ന റാം റഹിം അനുഭവിക്കേണ്ടത് 20 വർഷത്തെ തടവ്; കഴിയുന്നത് പ്രത്യേക സെല്ലിൽ

വിവാദ ആൾ ദൈവം അകത്തായിട്ട് രണ്ടു വർഷം! പച്ചക്കറി കൃഷി നടത്തി 18000രൂപ സമ്പാദിച്ച ഗൂർമീതിന്റെ 15 കിലോ കുറഞ്ഞെന്ന് അധികൃതർ; പീഡന-കൊലപാതക കേസുകളിൽ ജയിലിൽ കഴിയുന്ന റാം റഹിം അനുഭവിക്കേണ്ടത് 20 വർഷത്തെ തടവ്; കഴിയുന്നത് പ്രത്യേക സെല്ലിൽ

മറുനാടൻ ഡെസ്‌ക്‌

റോഹ്തഗ്: വിവിധ കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിവാദ ആൾ ദൈവം ഗുർമീത് റാം റഹീം സിങിന്റെ ഭാരം ജയിലിൽ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞെന്ന് അധികൃതർ. രണ്ടു വർഷത്തിനിടെ ജയിൽ വളപ്പിൽ കൃഷി ചെയ്ത് 18,000 രൂപയും സമ്പാദിച്ചു. ബലാത്സംഗ, കൊലപാതക കേസുകളിൽ 2017 ഓഗസ്റ്റ് 25നാണ് റാം റഹീം അറസ്റ്റിലായത്.

ഇരുപതു വർഷത്തെ തടവു ശിക്ഷയായിരുന്നു. 8647 നമ്പർ ജയിൽപുള്ളിയായ ഗുർമീത് സിങ്ങിനെ ബാബ എന്നാണ് ജയിലിലെ മറ്റു തടവുകാർ വിളിക്കുന്നത്. മൂന്നു തടവു പുള്ളികൾക്കൊപ്പം പ്രത്യേക സെല്ലിലാണ് ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നത്. അൺ സ്‌കിൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗൂർമീതിന് ദിവസവും 40 രൂപയാണ് ശമ്പളം നൽകുന്നത്. ജയിൽ പൊതുവെ ശാന്ത സ്വഭാവക്കാരനെന്നാണ് അധികൃതർ ഇയാളെക്കുറിച്ച് പറയുന്നത്.

ജയിൽ വളപ്പിൽ കൃഷിപ്പണികൾ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. 105 കിലോഗ്രാം ഭാരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാരം 90 കിലോഗ്രാം ആണ്. ജയിൽ വളപ്പിൽ തക്കാളി, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ കൃഷി ചെയ്ത് അവ ജയിൽ മെസ്സിൽ തന്നെ വിറ്റ വകയിലാണ് 18,000 രൂപ സമ്പാദിച്ചത്.പാരാമിലിട്ടറി ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ച് അതീവ സുരക്ഷയോടെയാണ് അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP