Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് പഞ്ചാബിലെ 17ഓളം അതിർത്തി ഗ്രാമങ്ങൾ; സത്‌ലജ് നദിക്കരയിലെ ആളുകൾക്ക് മാറി താമസിക്കാൻ നിർദ്ദേശം; മുൻകരുതലിനായി വിന്യസിച്ചത് ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തേയും

പാക്കിസ്ഥാൻ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് പഞ്ചാബിലെ 17ഓളം അതിർത്തി ഗ്രാമങ്ങൾ; സത്‌ലജ് നദിക്കരയിലെ ആളുകൾക്ക് മാറി താമസിക്കാൻ നിർദ്ദേശം; മുൻകരുതലിനായി വിന്യസിച്ചത് ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തേയും

മറുനാടൻ മലയാളി ബ്യൂറോ

ഛണ്ഡീഗഢ്: സാധാരണയിലും കൂടുതൽ വെള്ളം പാക്കിസ്ഥാൻ ഒഴുക്കിവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ചില അതിർത്തി ഗ്രാമങ്ങൾ നേരിടുന്നത് കനത്ത വെള്ളപ്പൊക്ക ഭീഷണി. ഫിറോസ്പുർ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പും പാക്കിസ്ഥാൻ സത്ലജ് നദിയിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിയതിനെ തുടർന്ന് ഫിറോസ്പുറിലെ 17 ഓളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു.

ജലനിരപ്പുയരുന്ന സാഹചര്യത്തിൽ സത്ലജ് നദിക്കരയിൽ താമസിക്കുന്നവർ മാറിത്താമസിക്കാനും നിർദ്ദേശം നൽകി. സൈന്യത്തേയും ദേശീയ ദുരന്ത നിവരാണ സേനയേയും മുൻകരുതലെന്നോണം വിന്യസിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ കൂടുതൽ വെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാൻ കാരണമായത്. തടയണ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉന്നതതല യോഗം വിളിച്ചു. തടയണ ശക്തിപ്പെടുത്താൻ സൈന്യവുമായി ചേർന്ന് സംയുക്ത കർമ്മ പദ്ധതി ആവിഷ്‌കരിക്കാൻ ജലവിഭവ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP