Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയിൽ പറന്നെത്തിയപ്പോൾ മുതൽ കൈ കൊടുക്കാൻ നേതാക്കളുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിൽ; ട്രംപുമായി ഇന്ന് വിശദമായി ചർച്ച; ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങൾ യോഗം ചേർന്നപ്പോൾ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട മോദി ഫ്രാൻസിലെ ചെറുനഗരത്തിൽ താരമായി ഓടി നടക്കുമ്പോൾ

രാത്രിയിൽ പറന്നെത്തിയപ്പോൾ മുതൽ കൈ കൊടുക്കാൻ നേതാക്കളുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിൽ; ട്രംപുമായി ഇന്ന് വിശദമായി ചർച്ച; ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങൾ യോഗം ചേർന്നപ്പോൾ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട മോദി ഫ്രാൻസിലെ ചെറുനഗരത്തിൽ താരമായി ഓടി നടക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബിയാറിറ്റ്‌സ്(ഫ്രാൻസ്): ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങളുടെ യോഗമായ ജി7 സമ്മിറ്റിൽ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. രാത്രിയിൽ മോദി ഇവിടെ പറന്നെത്തിയപ്പോൾ മുതൽ കൈ കൊടുക്കാൻ നേതാക്കളുടെ തിരക്കായിരുന്നു. നേതാക്കളെല്ലാം ചേർന്നെടുത്ത് ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിലാണ് മോദി നിലകൊണ്ടിരുന്നതെന്നും മാധ്യമങ്ങൾ പ്രത്യേകം എടുത്ത് കാട്ടുന്നുണ്ട്. ഇന്ന് മോദി ട്രംപുമായി വിശദമായി ചർച്ച നടത്തുന്നുമുണ്ട്. ജി 7 സമ്മിറ്റിൽ വിശിഷ്ടാതിഥിയായ വിളിക്കപ്പെട്ട മോദി ഫ്രാൻസിലെ ചെറുനഗരത്തിൽ താരമായി ഓടി നടക്കുന്നത് ഇത്തരത്തിലാണ്.

ലോകമാനം നേരിടുന്ന പരിസ്ഥിതി, കാലാവസ്ഥ, പ്രശ്നങ്ങളെക്കുറിച്ചും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെക്കുറിച്ചും മോദി ജി 7 ഉച്ചകോടിയിൽ വച്ച് നിർണായകമായ പ്രസംഗങ്ങൾ നടത്തുകയും ലോകനേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തുകയും ചെയ്യും. മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യുഎഇ, ബഹറൈൻ എന്നിവ സന്ദർശിച്ച ശേഷമായിരുന്നു മോദി ഫ്രാൻസിലെത്തിയിരുന്നത്. അതിന് മുമ്പ് ബഹറൈനിലെ മനാമയിലുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ച് മോദി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിലെ ബിയാറിട്സ് എന്ന നഗരത്തിൽ വച്ചാണ് ഇപ്രാവശ്യത്തെ ജി7 ഉച്ചകോടി നടക്കുന്നത്. ഇവിടെ വച്ച് വിവിധ ലോകനേതാക്കളുമായി പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്.

ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ മോദിയും ട്രംപും കാശ്മീർ പ്രശ്നം, വ്യാപാര പ്രശ്നങ്ങൾ, ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള മറ്റ് വിഷയങ്ങൾ തുടങ്ങിയവയെ മുൻ നിർത്തി ചർച്ചകൾ ഇന്ന് നടത്തുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിൽ വച്ച് ജി7 യോഗത്തിനിടെ താൻ മോദിയുമായി കാശ്മീർ പ്രശ്നം ചർച്ച ചെയ്യുമെന്നും വർധിച്ച് വരുന്ന ഇൻഡോ-പാക് പ്രശ്നം ശമിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് ഈ ആഴ്ചയുടെ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നു.

ബോറിസ് ജോൺസൻ അരികിലേക്ക് മാറിയപ്പോൾ നടുവിൽ മോദി

ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് ലോകനേതാക്കൾ ഒരുമിച്ച് നിന്നെടുത്ത ചരിത്രപ്രാധാന്യമുള്ള ഗ്രൂപ്പ് ഫോട്ടോയിൽ മോദിക്ക് ശ്രദ്ധേയമായ സ്ഥാനം കിട്ടിയെന്ന് ലോകമാധ്യമങ്ങൾ എടുത്ത് കാട്ടുന്നു. ഈ ഫോട്ടോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒരു അരികിലേക്ക് മാറി നിൽക്കുന്നതായി കാണാം. എന്നാൽ അതേ സമയം മോദി പിൻനിരയിലാണെങ്കിലും ഏവരും കാണുന്ന വിധത്തിൽ നല്ലൊരു സ്ഥാനത്താണ് നിലകൊള്ളുന്നത്. അതായത് ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിലായിട്ടാണ് മോദിയുടെ സ്ഥാനം.

ലോകരാജ്യങ്ങളിലെ 14 പ്രസിഡന്റമാരും പ്രധാനമന്ത്രിമാരുമാണ് ഗ്രൂപ്പ് ഫോട്ടോയിൽ മുൻനിരയിൽ അണിനിരന്നിരിക്കുന്നത്.പിൻനിരയിലാകട്ടെ മോദി അടക്കം 10 നേതാക്കന്മാരെയാണ് കാണുന്നത്.നേതാക്കന്മാരുടെ പങ്കാളികളും അണി നിരന്ന മറ്റൊരു ഗ്രൂപ്പ് ഫോട്ടോയിൽ ഒറ്റയ്ക്ക് നിൽക്കുന്ന മോദി ഈ ഫോട്ടോയിൽ മധ്യത്തിൽ ഏവരും ശ്രദ്ധിക്കപ്പെടുന്ന സ്ഥാനത്താണ് നിലകൊണ്ടിരിക്കുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജി7ലെ മറ്റൊരു അതിഥിയായി ക്ഷണിക്കപ്പെട്ട സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസക്കടുത്താണ് നിലകൊണ്ടിരിക്കുന്നത്.

ഏറ്റവും ഇടത്തേ ഭാഗത്താണ് ബോറിസിന്റെ സ്ഥാനം.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോൺ, ജർമൻ ചാൻസലർ ഏയ്ജെല മാർകെൽ,തുടങ്ങിയവരാണ് മുൻനിരയിൽ പ്രധാന സ്ഥാനങ്ങളിലുള്ളത്. മുൻനിരയിൽ മധ്യത്തിലായിരുന്നു ട്രംപിന്റെ സ്ഥാനം. ജി7 സമ്മിറ്റിന്റെ ഡിന്നറിന് മുന്നോടിയായിട്ടായിരുന്നു ഫോട്ടോ എടുത്തിരുന്നത്.

എന്തുകൊണ്ട് മോദിക്ക് ക്ഷണം കിട്ടി...?

ജി7 കൂട്ടായ്മയിൽ അംഗമല്ലാതിരുന്നിട്ട് കൂടി മോദിയെ ഇതിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പലരും ഈ അവസരത്തിൽ ഉയർത്തുന്നുണ്ട്.ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണാണ് ഇതിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും ഇന്ത്യ ഒരു നിർണായക സാമ്പത്തിക ശക്തിയാണെന്നതിനുള്ള അംഗീകാരവുമാണ് ഇതിലൂടെ എടുത്ത് കാട്ടപ്പെടുന്നതെന്നാണ് ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് വെളിപ്പെടുത്തുന്നു.യുകെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ , യുഎസ് എന്നീ സമ്പന്ന രാജ്യങ്ങാണ് ജി7ൽ പങ്കെടുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP