Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നെയ്യാറ്റിൻകരയിൽ; വീട് കത്തുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് തീപ്പൊള്ളലേറ്റ ഭർത്താവിനേയും കാറിൽ സുരക്ഷിതനായിരിക്കുന്ന അഞ്ച് വയസുകാരൻ മകനേയും; മകനെ സുരക്ഷിതമായി കാറിൽ ഇരുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം; യുവതിയുടെ മരണത്തിൽ നടുങ്ങി അമരവിള

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നെയ്യാറ്റിൻകരയിൽ; വീട് കത്തുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് തീപ്പൊള്ളലേറ്റ ഭർത്താവിനേയും കാറിൽ സുരക്ഷിതനായിരിക്കുന്ന അഞ്ച് വയസുകാരൻ മകനേയും; മകനെ സുരക്ഷിതമായി കാറിൽ ഇരുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം; യുവതിയുടെ മരണത്തിൽ നടുങ്ങി അമരവിള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശിയായ ദേവികയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ശ്രീജിത്ത് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അഞ്ച് വയസ്‌കാരനായ മകനെ വീടിനു സമീപത്തു പാർക്കുചെയ്തിരുന്ന കാറിൽ സുരക്ഷിതനായി കണ്ടെത്തി.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ ദേവകിയെ മരിച്ച നിലയിലും ശ്രീജിത്തിനെ പൊള്ളലെറ്റ നിലയിലും ക്ണ്ടെത്തുകയായിരുന്നു. മകനെ കാറിലാക്കിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. വീട്ടിൽ നിന്നും നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാർ കുട്ടി കാറിൽ ഇരിക്കുന്നതായാണ് കണ്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ അമരവിളയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ദേവികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP