Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പലായനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ഒത്തുചേർന്നത് രണ്ട് ലക്ഷം രോഹിൻഗ്യകൾ; പറയാൻ നഷ്ടങ്ങൾ മാത്രമുള്ള ഒരു ജനത ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിട്ട് രണ്ട് വർഷം; ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപിൽ ഇപ്പോഴുള്ളത് ആറ് ലക്ഷം പേർ

പലായനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ഒത്തുചേർന്നത് രണ്ട് ലക്ഷം രോഹിൻഗ്യകൾ; പറയാൻ നഷ്ടങ്ങൾ മാത്രമുള്ള ഒരു ജനത ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിട്ട് രണ്ട് വർഷം; ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപിൽ ഇപ്പോഴുള്ളത് ആറ് ലക്ഷം പേർ

മറുനാടൻ മലയാളി ബ്യൂറോ

കുടുപലോങ്: ബംഗ്ലാദേശിൽ അഭയം പ്രാപിച്ച രണ്ട് ലക്ഷം രോഹിൻഗ്യകൾ പലായനത്തിന്റെ രണ്ടാം വാർഷികനാളായ ഇന്നലെ അഭയാർഥി ക്യാംപിൽ അണിചേർന്നു. മ്യാന്മറിലെ അടിച്ചമർത്തലിനെ തുടർന്ന് ബംഗ്ലാദേശിൽ അഭയം പ്രാപിച്ചവരായിരുന്നു അവർ. മ്യാന്മറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് 2017 ഓഗസ്റ്റിലാണ് രോഹിൻഗ്യകൾ ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഈ അഭയാർഥി ക്യാംപിൽ ഇപ്പോൾ 6 ലക്ഷത്തിലേറെ പേരുണ്ട്. വംശഹത്യാ ദിനാചരണത്തിന് വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു.

റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ് രോഹിൻഗ്യകൾ. പ്രതിസന്ധിക്ക് മുൻപ് മ്യാന്മറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായാണ് കണക്കുകൾ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാന്മർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ നിരീക്ഷണമനുസരിച്ച്, 1982 ലെ മ്യാന്മർ ദേശീയ നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിങ്യകളെ അവിടുത്തെ എട്ട് ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കാറില്ല. സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നെല്ലാം ഇവർ മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. മ്യാന്മറിലെ റോഹിൻഗ്യകൾ നേരിടുന്ന ഇന്നത്തെ അവസ്ഥയെ വർണ്ണവിവേചനവുമായി പോലും താരതമ്യം ചെയ്യാറുണ്ട്.

രോഹിൻഗ്യകൾക്ക് ഇപ്പോഴും മ്യാന്മറിലേക്കു മടങ്ങിപ്പോകണമെന്ന ആഗ്രഹമാണുള്ളത്. പൗരത്വവും സുരക്ഷിതത്വവും പാർപ്പിടവും സർക്കാർ ഉറപ്പാക്കണമെന്നാണ് ആവശ്യം. സർക്കാർ ഇപ്പോഴും ചർച്ചയ്ക്കു തയാറല്ലെന്ന് അവർ പരാതിപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP