Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും; ആദ്യ ദിനം മാനന്തവാടിയും രണ്ടാം ദിനം കൽപറ്റയും സന്ദർശിക്കും; പ്രളയത്തിൽ പെട്ടവരുടെ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സന്ദർശനത്തിനെത്തുന്നത്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും; ആദ്യ ദിനം മാനന്തവാടിയും രണ്ടാം ദിനം കൽപറ്റയും സന്ദർശിക്കും; പ്രളയത്തിൽ പെട്ടവരുടെ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സന്ദർശനത്തിനെത്തുന്നത്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ മണ്ഡലത്തിൽ എത്തുക. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പുത്തുമലയും കവളപ്പാറയും ഉൾപ്പടെയുള്ള പ്രളയബാധിത മേഖലകൾ രാഹുൽ ഗാന്ധി നേരത്തെ സന്ദർശിച്ചിരുന്നു. നാളെ ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യദിനം മാനന്തവാടി ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പും ദുരിത ബാധിതരെയും ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും.

രണ്ടാം ദിനം കൽപറ്റയും സമീപ പ്രദേശങ്ങളും സന്ദർശിക്കും. ദുരന്തം ഉണ്ടായ സമയത്ത് തന്നെ രാഹുൽ തന്റെ മണ്ഡലത്തിൽ എത്തിയിരുന്നു. സർക്കാർ സഹായം അടിയന്തരമായി എത്തണമെന്നും കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തു.

ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഒരു മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നുവെന്നും വനനശീകരണവും പശ്ചിമഘട്ടത്തിലെ അശാസ്ത്രീയ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നതിന് കാരണമായി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ 50,000 കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.

പ്രളയം കാരണം രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയ രേഖകൾ ഉണ്ടാക്കുന്നതിന് വേണ്ടി കളക്ടറുടെ ഓഫീസിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ച് പരിഹാരം കണ്ടത്തണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. അതിന് വേണ്ടി ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ എല്ലാം തകർന്ന് ഇരിക്കുന്ന ഇവർക്ക് വീണ്ടും സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP