Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്; നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നതു തന്നെയാണ് നിലപാട്: നമ്മുടെ സഭ വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണം; അതിന് നമ്മൾക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം; ഓസിവൈഎം വാർഷിക ക്യാമ്പ് വേദിയിലെ വീണാ ജോർജ് എംഎൽഎയുടെ പ്രസംഗത്തിൽ ക്ഷുഭിതരായി യാക്കോബായ വിഭാഗം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനും വീണയ്ക്കുമൊപ്പം നിന്നതിന്റെ പ്രതിഫലമോ എന്ന് ചോദ്യം

പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്; നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നതു തന്നെയാണ് നിലപാട്: നമ്മുടെ സഭ വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണം; അതിന് നമ്മൾക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം; ഓസിവൈഎം വാർഷിക ക്യാമ്പ് വേദിയിലെ വീണാ ജോർജ് എംഎൽഎയുടെ പ്രസംഗത്തിൽ ക്ഷുഭിതരായി യാക്കോബായ വിഭാഗം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനും വീണയ്ക്കുമൊപ്പം നിന്നതിന്റെ പ്രതിഫലമോ എന്ന് ചോദ്യം

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളന വേദിയിൽ തീർത്തും സഭയുടെ കുഞ്ഞാടായി മാറിയ വീണാ ജോർജ് എംഎൽഎ നടത്തിയ പ്രസംഗത്തിൽ പ്രകോപിതരായി യാക്കോബായ പക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും വീണാ ജോർജിനുമൊപ്പം ഉറച്ചു നിന്നതിന്റെ പ്രതിഫലമാണോ ഇതെന്ന ചോദ്യവുമായി യാക്കോബായ സമുദായാംഗങ്ങൾ രംഗത്തു വന്നു. വീണ പറയുന്ന നിലപാട് സർക്കാരിന്റേതാണോ എന്ന് വ്യക്തമാക്കണം എന്നാണ് ഇവരുടെ ആവശ്യം.

28 ന് ചേരുന്ന സഭയുടെ ഉന്നതതല യോഗം പ്രഥമ അജണ്ടയായി ചർച്ച ചെയ്യുക വീണയുടെ പ്രസംഗമായിരിക്കുന്നു. ഓതറയിൽ നടന്ന വാർഷിക സമ്മേളനത്തിൽ വീണ തനി ഓർത്തഡോക്സുകാരിയായി മാറി നടത്തിയ പ്രസംഗം ഇവാനിയോസ് മീഡിയ ആണ് പുറത്തു വിട്ടിരിക്കുന്നത്. അതിങ്ങനെ:

രാജ്യത്തിന്റെ പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്. ആ ഭരണഘടന അനുസരിച്ചുള്ള, അതിൻ പ്രകാരമുള്ള കാര്യങ്ങൾ നിറവേറ്റണമെന്ന രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നുള്ളതു തന്നെയാണ് നിലപാട്. അതിൽ ഒരു തർക്കവുമില്ല. നൂറ്റാണ്ടുകളായി, നമുക്കറിയാം വർഷങ്ങളായി നമ്മുടെ സഭ, വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ ഒരു പരിഹാരം ഇതിലൂടെ ഉണ്ടാകും, ഉണ്ടാകണം എന്നുള്ളത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകാം, അതിശക്തമായി മുന്നോട്ടു പോകാം.

ഞാൻ ഓർക്കുന്നു 2011 ൽ പരി. കാതോലിക്ക ബാവ തിരുമേനി കോലഞ്ചേരി പള്ളിയിൽ ഉപവാസം അനുഷ്ഠിക്കുമ്പോൾ അഭി. സേവേറിയോസ് തിരുമേനിയും ഒപ്പമുണ്ടായിരുന്നു. നമ്മളൊക്കെ, ഞാനും നമ്മളൊക്കെ ആ സമയം അവിടെ ഉണ്ടായിരുന്നു. പരി ബാവ തിരുമനസിന്റെയും അഭി. സേവേറിയോസ് തിരുമേനിയുടെയും ആരോഗ്യം സംബന്ധിച്ച് ആകുലതയോടെ അവിടെ ഉണ്ടായിരിക്കുമ്പോൾ ഞാനോർക്കുന്നു കഴിഞ്ഞ ദിവസം നമ്മുടെ അഭി ഭാഗ്യസ്മരണാർഹനായ അത്തനാസിയോസ് തിരുമേനിയുടെ വേർപാടിന്റെ ഒന്നാം വാർഷികമായിരുന്നു, ഓർമപ്പെരുന്നാളായിരുന്നു. അവിടെ ചെല്ലുമ്പോൾ, ഞാൻ അവിടെ ഇരുന്നു ചിന്തിക്കുകയായിരുന്നു ഞാനവിടെ പറഞ്ഞില്ല.

ഇങ്ങനെ തുടരുകയാണ് പ്രസംഗം. ഇതിൽ യാക്കോബായ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത് വീണ തനി ഓർത്തഡോക്സുകാരിയായി നടത്തുന്ന പ്രസംഗമാണ്. യാക്കോബായ പക്ഷം എന്നു ഇടതു മുന്നണിക്കൊപ്പമാണ് നിലകൊണ്ടത്. വീണാ ജോർജിന് വേണ്ടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സഭ നില കൊണ്ടത്. ചാലക്കുടിയിൽ സഭാ വിശ്വാസിയായ ബെന്നി ബഹനാന് പോലും കിട്ടാത്ത പരിഗണനയാണ് സഭ ഇന്നസെന്റിന് കൊടുത്തത്.

അന്നും ഓർത്തഡോക്സ് സഭ ഇടതുപക്ഷത്തോട് ഇടഞ്ഞു നിൽക്കുകയായിരുന്നു. സഭാ തർക്കത്തിൽ സർക്കാർ തന്നെ മുൻകൈയെടുത്ത് ഒത്തു തീർപ്പുണ്ടാക്കാൻ ചർച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആ സാഹചര്യത്തിൽ ഒരു ഇടതുപക്ഷ എംഎ‍ൽഎ തന്നെ ഇത്തരമൊരു നിലപാടുമായി വന്നതാണ് യാക്കോബായ പക്ഷത്തിന് വിരോധത്തിന് കാരണമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP