Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്യാണം 20 വയസ്സ് കഴിഞ്ഞ് മതിയെന്ന് അവൾ പറഞ്ഞിരുന്നു; എന്റെ മകളെ കൊന്നതാണ്...അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആർക്കോ ഇതിൽ പങ്കുണ്ട്; ജോയ്‌സി തൂങ്ങി മരിച്ച സംഭവത്തിൽ സംശയങ്ങളുമായി കുടുംബം; 7 വർഷം മുൻപ് അവളുടെ അമ്മ പോയി; മകളുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ് അന്തോണി പിള്ള

കല്യാണം 20 വയസ്സ് കഴിഞ്ഞ് മതിയെന്ന് അവൾ പറഞ്ഞിരുന്നു; എന്റെ മകളെ കൊന്നതാണ്...അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആർക്കോ ഇതിൽ പങ്കുണ്ട്; ജോയ്‌സി തൂങ്ങി മരിച്ച സംഭവത്തിൽ സംശയങ്ങളുമായി കുടുംബം; 7 വർഷം മുൻപ് അവളുടെ അമ്മ പോയി; മകളുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ് അന്തോണി പിള്ള

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: അവൾ ആത്മഹത്യ ചെയ്യില്ല.കമ്പനിയിലെ ആർക്കോ പങ്കുണ്ട്.20 വയസ്സുകഴിഞ്ഞ് മതി കല്യാണം എന്ന് അവൾ തന്നെ എന്നോട് പറഞ്ഞിരുന്നു.വീട്ട് ചെലവിന് അവൾ പണം അയക്കുമായിരുന്നു.അവളുടെ അമ്മ 7 വർഷം മുമ്പ് പോയി.ഇപ്പോൾ അവളും .ഇനി ഞാൻ തനിച്ച്.. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അന്തോണി പിള്ളയുടെ തേങ്ങി.ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആന്റണിപ്പിള്ളയുടെ മകൾ ജോയ്സി(20)യുടെ ജഡം കണ്ടെത്തിയിരുന്നു.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ആന്റണിപ്പിള്ളയുടെ ഏക മകളാണ് മരണപ്പെട്ട ജോയ്‌സി.

വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലാണ് ജഡം കാണപ്പെട്ടത്.ജഡം കാണപ്പെട്ട സാഹചര്യം ബന്ധുക്കളിലും അടുപ്പക്കാരിലും സംശയമുണർത്തിയിരുന്നു.യുവതിയെ ആരോ കൊലപ്പെടടുത്തി കെട്ടിത്തൂക്കിയതായിരിക്കാമെന്ന് പരക്കെ സംശയത്തിന് കരണമായിരുന്നു.മകളുടെ മരത്തിൽ സംശയമുണ്ടെന്നുംആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തിയാൽ മതിയെന്നും പിതാവും ബന്ധുക്കളും ആവശ്യപ്പെട്ടു.പെൺകുട്ടിയുടെ നാട്ടുകാരനും കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ ഭാരവാഹിയുമായ അഗസ്റ്റിൻ ജോൺ ഈ ആവശ്യമുന്നയിച്ച് ഉന്നത പൊലീസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ തഹസീദാരുടെ സാന്നിദ്ധ്യത്തലാണ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയച്ചത്. രാത്രി 7.00 മണിയോടെ കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് മൃതദ്ദേഹം ആദ്യം കണ്ടത് . പെൺകുട്ടി ഒച്ചവച്ചപ്പോഴാണ് പുറത്തറിഞ്ഞത്. മരണത്തിന് തലേന്ന് ഉച്ചക്ക് സന്തോഷത്തോടെ മകൾ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നുമാണ് പിതാവും അടുത്ത ബന്ധുക്കളും മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള ' ഡയറക്ട് മാർക്കറ്റിങ്ങ് ' സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തത്.

മത്സ്യ ബന്ധനത്തൊഴിലാളിയാണ് അന്തോണി പിള്ള.30 വർഷം മുമ്പ് കേരളത്തിലെത്തി വിവാഹം കഴിച്ച അന്തോണി കഴിഞ്ഞ 27 വർഷമായി കഴക്കൂട്ടത്താണ് താമസിക്കുന്നത്.ജോയ്സിയുടെ മാതാവ് ശാന്ത 7 വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ പണിക്ക് പോയപ്പോൾ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.ഭാര്യയും മകളും നഷ്ടപ്പെട്ടതോടെ താൻ ആരുമില്ലാത്ത ആവസ്ഥയിലായിരിക്കുകയാണെന്നും മകളുടെ മരത്തിന് കാരണക്കാരെ പൊലീസ് കണ്ടെത്തി വെളിച്ചത്തുകൊണ്ടുവരണമെന്നും അന്തോണി ആവശ്യപ്പെടുന്നു.ഇതിനിടൈ കമ്പനിയിലെ ജീവനക്കാരിൽ ഒരാൾ തന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി മരണമടഞ്ഞ പെൺകുട്ടി അടുത്ത ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP