Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ഓഫീസുകളിൽ ചായയും കടിയും ഇല്ല; പുതിയ വാഹനങ്ങളൊന്നും കുറച്ച് നാളത്തേക്ക് വാങ്ങാൻ പാടില്ല; വൈദ്യുതി,വെള്ളം ഫോൺ,ഗ്യാസ് എന്നിവയെല്ലാം അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മതി; ഒരു പത്രത്തിന്റെ ആവശ്യമേ സർക്കാർ ഓഫീസുകളിലുള്ളൂ; കടലസിന്റെ രണ്ട് വശവും എഴുതാനും പ്രിന്റ് ചെയ്യാനും ഉപയോഗിക്കണം; സാമ്പത്തികമായി അടപടലം പൊട്ടിയിരിക്കുന്ന പാക്കിസ്ഥാൻ രക്ഷപ്പെടാൻ വേണ്ടി കൊണ്ട് വന്ന അച്ചടക്ക നടപടികൾ വിരൽ ചൂണ്ടുന്നത് രാജ്യം പട്ടിണിയിലെന്ന സൂചനയോ?

സർക്കാർ ഓഫീസുകളിൽ ചായയും കടിയും ഇല്ല; പുതിയ വാഹനങ്ങളൊന്നും കുറച്ച് നാളത്തേക്ക് വാങ്ങാൻ പാടില്ല; വൈദ്യുതി,വെള്ളം ഫോൺ,ഗ്യാസ് എന്നിവയെല്ലാം അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മതി; ഒരു പത്രത്തിന്റെ ആവശ്യമേ സർക്കാർ ഓഫീസുകളിലുള്ളൂ; കടലസിന്റെ രണ്ട് വശവും എഴുതാനും പ്രിന്റ് ചെയ്യാനും ഉപയോഗിക്കണം; സാമ്പത്തികമായി അടപടലം പൊട്ടിയിരിക്കുന്ന പാക്കിസ്ഥാൻ രക്ഷപ്പെടാൻ വേണ്ടി കൊണ്ട് വന്ന അച്ചടക്ക നടപടികൾ വിരൽ ചൂണ്ടുന്നത് രാജ്യം പട്ടിണിയിലെന്ന സൂചനയോ?

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി ദിനം പ്രതി വർദ്ധിച്ച് വരികയാണ്. സർക്കാർ ഓഫീസുകളിൽ ചായയും കടിയും പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ ഉള്ളത്. ഇപ്പോഴുള്ള അവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ പല തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് രാജ്യം. പാക്കിസ്ഥാന്റെ സാമ്പത്തിക നില എൺപതുകളിൽ ഉള്ളത് പോലെ സമൃദ്ധിയിലെത്തിക്കും എന്ന വാഗ്ദാനവുമായി എത്തിയ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ടിട്ടും പാക്കിസ്ഥാന്റെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. അധികാരത്തിലേറിയ ഉടനെ മുൻ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന പോത്തുകളെയടക്കം പരസ്യമായി ലേലം ചെയ്തും,വാഹനങ്ങളിലടക്കമുള്ള ആർഭാടം കുറച്ചുമെല്ലാം ഇമ്രാൻ ഖാൻ വാർത്തയിൽ നിറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല എന്ന വേണം പറയാൻ.

ഇപ്പോൾ കനത്ത അച്ചടക്ക നടപടികൾ സർക്കാർ ഓഫീസുകളിലടക്കം കൊണ്ടു വരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് പാക് ധനകാര്യ മന്ത്രാലയം. 2019-20 കാലയളവിലേക്ക് സർക്കാർ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങളൊന്നും വാങ്ങരുതെന്ന കർശന നിർദ്ദേശത്തോടൊപ്പം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലേക്കായി പത്രങ്ങളും മാഗസിനുകളും വാങ്ങുന്നതിനും വിലക്കുണ്ട്. ഒരു പത്രം മാത്രമേ വാങ്ങാവൂ എന്നാണ് പുതിയ നിർദ്ദേശം. ഇതു കൂടാതെ ഓഫീസുകളിലെ വൈദ്യുതി,വെള്ളം ഫോൺ,ഗ്യാസ് എന്നിവയുടെ ഉപയോഗം പരിമിതപെടുത്തണമെന്നും സർക്കുലറിൽ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ഔദ്യോഗിക അറിയിപ്പുകൾക്കടക്കം കടലാസുപയോഗിക്കുമ്പോൾ രണ്ടുവശങ്ങളും എഴുതുവാനോ പ്രിന്റ് ചെയ്യുവാനോ ഉപയോഗിക്കണം.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധി ഭാവിയിൽ നേരിടേണ്ടി വരുമെന്നാണ് ഐഎംഎഫ് വിലയിരുത്തിയിട്ടുള്ളത്. നിലവിൽ 8 ബില്യൺ ഡോളറിന് താഴെ മാത്രമാണ് പാക്കിസ്ഥാന്റെ കരുതൽ ധനം. ഇതിൽ 1.7 മാസത്തെ ഇറക്കുമതിയിലൂന്നിയ തുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പാക്കിസ്ഥാന് വിവിധ രാജ്യങ്ങൾ ഇപ്പോഴും വൻ തുക സഹായമായി നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് സൗദി ഭരണകൂടം 20 ബില്യൺ ഡോളർ പാക്കിസ്ഥാനിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഐഎംഎഫ് പലപ്പോഴായി വായ്പയും അനുവദിച്ചിരുന്നു. 1980 മുതൽ രാജ്യാന്തര നാണയനിധിയിൽ നിന്ന് സ്ഥിരമായി വായ്പയെടുക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരവാദത്തിന്റെ പ്രഭവ സ്ഥലമായ പാക്കിസ്ഥാനിലേക്ക് വിദേശ നിക്ഷേപകർ വരാൻ മടിക്കുന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുകയാണ്. പാൽ, പച്ചക്കറികൾ, ഇറച്ചി എന്നിവയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചതായാണ് പാക്കിസ്ഥാനിലെ കച്ചവടക്കാരുൾപ്പെടെ വ്യക്തമാക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിച്ചത് പാക്കിസ്ഥാന്റെ കയറ്റുമതി മേഖലയെയും ബാധിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ പെട്രോളിനും ഡീസലിനും ആറ് രൂപക്കടുത്ത് വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമെ ഭക്ഷ്യവിലക്കയറ്റം കൂടിയാകുമ്പോൾ സാധാരണക്കാരന്റെ ജീവിതം കനത്ത പ്രതിസന്ധിയലൂടെ ആണ് കടന്ന് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP