Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂർ; പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല; വട്ടിയൂർക്കാവിൽ ശശി തരൂർ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും വിജയിക്കും; കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണം; മോദിയെ സ്തുതിക്കേണ്ടവർ ബിജെപിയിലേക്ക് പോവണം; എല്ലാവരും ബഹുമാനിക്കുന്ന മന്മോഹൻ സിങ്ങിനെ പോലും അവഹേളിച്ചവരാണ് ബിജെപിക്കാർ: ശശി തരൂരിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി കെ മുരളീധരൻ

മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂർ; പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല; വട്ടിയൂർക്കാവിൽ ശശി തരൂർ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും വിജയിക്കും; കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണം; മോദിയെ സ്തുതിക്കേണ്ടവർ ബിജെപിയിലേക്ക് പോവണം; എല്ലാവരും ബഹുമാനിക്കുന്ന മന്മോഹൻ സിങ്ങിനെ പോലും അവഹേളിച്ചവരാണ് ബിജെപിക്കാർ: ശശി തരൂരിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മോദിയെ സ്തുതിച്ചു കൊണ്ടുള്ള പ്രസ്താവനയുടെ പേരിൽ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ കെ മുരളീധരൻ വീണ്ടും അതേ പ്രസ്താവനകളുമായി രംഗത്തെത്തി. മോദിയെ സ്തുതിക്കേണ്ടവർ ബിജെപിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരൻ ഇന്നും പറഞ്ഞത്. ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവർ കോൺഗ്രസിൽ നിൽക്കേണ്ട. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയത്. അത് ആരും മറക്കണ്ടേന്നും കെ.മുരളീധരൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ വിവാദം വരുന്ന ഉപതിരഞ്ഞെടുപ്പിനെയൊന്നും ബാധിക്കില്ല. മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂർ. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല. വട്ടിയൂർക്കാവിൽ ശശി തരൂർ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും വിജയിക്കും. ഇത്തരത്തിൽ മോദി സ്തുതി നടത്തിയ തരൂരിനെതിരേ നടപടിയെടുക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ സർക്കാർ പത്ത് വർഷം അധികാരത്തിലിരുന്നപ്പോൾ എല്ലാവരും ബഹുമാനിക്കുന്ന മന്മോഹൻ സിങ്ങിനെ പോലും കുറ്റപ്പെടുത്തിയവരാണ് ബിജെപിയും മോദിയും. അത്തരത്തിലുള്ളവർ ഒരു തരത്തിലുള്ള നല്ല വാക്കിനും അർഹനല്ല. മോദി കുറെ കക്കൂസ് ഉണ്ടാക്കി എന്നതാണ് വലിയ കാര്യമായി പറയുന്നത്. എന്നാൽ ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞത് ഈ നേതാക്കളൊക്കെ തന്നെയാണ്. പാർട്ടി ജനപ്രതിനിധികളാണെങ്കിൽ പാർട്ടി നയം അനുസരിക്കണം. അല്ലാത്തവർ ബിജെപിയിലേക്ക് പോവണം. താനൊക്കെ പണ്ട് പാർട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നവരാണ്. തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നാണ് ശശി തരൂർ പറഞ്ഞത്. പക്ഷെ ജനങ്ങൾ പഠിപ്പിച്ചോളുമെന്നും മുരളി പറഞ്ഞു.

കോൺഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാർട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവർക്ക് പുറത്ത് പോകാം .താൻ കുറച്ച് കാലം പാർട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്റെ പരിഹാസം. പാർട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ല .ഇവർക്കെതിരെ നടപടി വേണം. പാർട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവർക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്നും മുരളീധരൻ. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത വിലക്കാണ് കശ്മീരിൽ രാഹുൽ നേരിട്ടത്. കശ്മീർ ചർച്ച പോലും കേന്ദ്ര സർക്കാർ നടത്തുന്നില്ല.

ഹീനമായി ജനാധിപത്യത്തെ പ്രധാനമന്ത്രി കശാപ്പ് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ നിരത്തിയല്ല മോദി അധികാരത്തിലെത്തിയത് .എല്ലാ വ്യവസ്ഥകളിലും കയ്യിട്ട് വാരി രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ഒളിച്ചോടുന്നില്ലെന്ന് വ്യക്തമാക്കിയ ചിദംബരത്തെ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്തു.മോദി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 യുഡിഎഫ് എംപിമാരും വോട്ട് വാങ്ങിയതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ 6 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ഉണ്ടായിട്ടും പാലയിൽ മാത്രം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ എല്ലാ മണ്ഡലങ്ങളിലും സെപ്റ്റംബർ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയെ അനുകൂലിച്ച ശശി തരൂർ എംപിക്ക് എതിരെ ചെന്നിത്തലയും മുരളീധരനും കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ വിമർശന തള്ളിയ തരൂർ തന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അവർ വിമർശിച്ചു. നരേന്ദ്ര മോദിയെ തുടർച്ചയായി വിമർശിക്കുന്നയാളാണെങ്കിലും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂരിന്റെ പ്രസ്താവന.

ജയ്റാം രമേശും അഭിഷേക് മനു സിങ്വിയും മോദിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയത് തെറ്റല്ല. വിമർശിക്കേണ്ട ഘട്ടത്തിൽ കഠിനമായി വിമർശിക്കണം'- തരൂർ പറഞ്ഞു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്വിയും അടക്കം മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ പ്രസ്താവന നടത്തിയതിനു പിന്നാലെയായായിരുന്നു തരൂരിന്റെ മോദി സ്തുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP