Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോപ്പിങ് മാളിൽ കയറി മോഷണം നടത്തിയത് തന്ത്രപരമായി; കുട്ടികളെ കൊണ്ട് പോകുന്ന ട്രോളിയും മോഷ്ടിച്ച് പുറത്തിറങ്ങിയപ്പോൾ സ്വന്തം കുട്ടിയെ കടയിൽ മറന്ന് വെച്ചത് വിനയായി; നിമിഷങ്ങൾക്കകം തിരികെ എത്തിയതോടെ പൊളിഞ്ഞത് മൂവർ സംഘത്തിന്റെ തന്ത്രങ്ങൾ; കുട്ടിയെ മറന്ന് വെച്ച യുവതികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഷോപ്പിങ് മാളിൽ കയറി മോഷണം നടത്തിയത് തന്ത്രപരമായി; കുട്ടികളെ കൊണ്ട് പോകുന്ന ട്രോളിയും മോഷ്ടിച്ച് പുറത്തിറങ്ങിയപ്പോൾ സ്വന്തം കുട്ടിയെ കടയിൽ മറന്ന് വെച്ചത് വിനയായി; നിമിഷങ്ങൾക്കകം തിരികെ എത്തിയതോടെ പൊളിഞ്ഞത് മൂവർ സംഘത്തിന്റെ തന്ത്രങ്ങൾ; കുട്ടിയെ മറന്ന് വെച്ച യുവതികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂജഴ്‌സി: ഷോപ്പിങ് മാളിൽ കയറി കുട്ടികളെ ഉരുട്ടിക്കൊണ്ട് പോകുന്ന ട്രോളി മോഷ്ടിക്കാൻ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ചിട്ട് വീണ്ടും തിരികെ എത്തിയ യുവതികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം നടന്നത്. മൂന്ന് യുവതികളാണ് മാളിലെത്തിയത്. മൂന്ന് പേരുടേയും കൈയിൽ കുട്ടികളും ഉണ്ടായിരുന്നു. മാളിലേക്ക് കയറിയ ഉടൻ രണ്ട് പേർ സെയിൽസ് ഗേളിനോട് സംസാരിക്കാൻ തുടങ്ങി. ഇതിനിടയിലാണ് മൂന്നാമത്തെ യുവതി സ്‌ട്രോളർ മോഷ്ടിച്ച് പുറത്തേക്ക് നടന്നത്. പിന്നാലെ മറ്റ് രണ്ട് പേരും ഇവരോടൊപ്പം പുറത്തേക്ക് പോയി.

മോഷണത്തിന് ശേഷം പുറത്തേക്ക് പോയ ഇവരിൽ ട്രോളി മോഷ്ടിച്ച് കൊണ്ട് പോയ യുവതിയാണ് കുട്ടിയെ മറന്നത്. തുടർന്ന മറ്റൊരു യുവതി തിരികെ എത്തുകയും കുട്ടിയുമായി പോകുകയും ചെയ്തു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി യിലാണ് പതിഞ്ഞത്. എന്നാൽ കുഞ്ഞിനെ മറന്നുവെച്ചതിലാണ് തനിക്ക് ആശങ്കയുണ്ടാക്കിയതെന്ന് ഷോപ് ഉടമ എനേലിയോ ഒർട്ടേഗോ മാധ്യമങ്ങളോട് പറഞ്ഞു. മോഷ്ടിക്കാൻ പോകുമ്പോൾ കുഞ്ഞിനെ കൊണ്ടുപോകരുതെന്ന് ഉടമ യുവതികൾക്ക് മുന്നറിയിപ്പ് നൽകി. ഇവർക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP