Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കാത്തതിന് മുത്തശ്ശി വഴക്ക് പറഞ്ഞതിന് പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഇറങ്ങിപോയത് വീട്ടിൽ നിന്ന്; കുട്ടിയെ കാണാതെ അന്വേഷണം നടത്തിയ രക്ഷിതാക്കൾ എത്തിയത് സ്‌കൂളിൽ; ക്ലാസ് മുറിയിൽ എത്തിയപ്പോൾ കണ്ടത് ഇരുമ്പ് പൈപ്പിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ

പഠിക്കാത്തതിന് മുത്തശ്ശി വഴക്ക് പറഞ്ഞതിന് പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഇറങ്ങിപോയത് വീട്ടിൽ നിന്ന്; കുട്ടിയെ കാണാതെ അന്വേഷണം നടത്തിയ രക്ഷിതാക്കൾ എത്തിയത് സ്‌കൂളിൽ; ക്ലാസ് മുറിയിൽ എത്തിയപ്പോൾ കണ്ടത് ഇരുമ്പ് പൈപ്പിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പഠിക്കാതിരുന്ന് ടിവി കണ്ടതിന് മുത്തശ്ശി വഴക്കുപറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആലപ്പുഴ രാമങ്കരി പഞ്ചായത്തിലെ വേഴപ്ര കാപ്പിൽചേരി ഗിരീഷിന്റെ മകൻ ജീവൻ ഗിരീഷാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കാവാലം ടെക്നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാർത്ഥി തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 9 മണിക്കാണ് കാവാലം ടെക്നിക്കൽ സ്‌കൂളിലെ താൻ പഠിക്കുന്ന ഒമ്പതാം ക്ലാസ് മുറിയിൽ ജീവൻ ഗിരീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് വർഷമായി കാവാലത്തുള്ള അമ്മ വിദ്യയുടെ കുടുംബ വീട്ടിലാണ് ജീവൻ താമസിക്കുന്നത്. ഇന്ന് ഓണപ്പരീക്ഷ തുടങ്ങാനിരിക്കെ ഇന്നലെ പകൽ മുഴുവൻ പുറത്ത് പോയി കളിക്കുകയും ടിവി കാണുകയും ചെയ്ത കുട്ടിയെ മുത്തശ്ശി തങ്കച്ചി വഴക്ക് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് തങ്കച്ചി രക്ഷിതാക്കളായ ഗിരീഷിനെയും വിദ്യയെയും വിവരമറിയിക്കുകയും അവർ കുട്ടിയെ തിരഞ്ഞിറങ്ങുകയും ചെയ്തു. ഈ തിരച്ചിലിനിടയിലാണ് രാത്രി ഒമ്പത് മണിയോടെ കാവാലം ടെക്നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിൽ ജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിനടുത്ത് വെച്ച് വിദ്യാർത്ഥിയെ കണ്ടതായി തിരച്ചിലിനിടയിൽ നാട്ടുകാർ പറഞ്ഞിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കൾ സ്‌കൂളിൽ തിരച്ചിൽ നടത്തിയത്. ക്ലാസ് മുറിയുടെ ഇരുമ്പ് മേൽക്കൂരയിലെ ഇരുമ്പ് പൈപ്പിൽ ധരിച്ചിരുന്ന മുണ്ടിൽ തൂങ്ങിയ നിലയിലായരുന്നു മൃതദേഹം. രാവിലെ കൈനടി പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP