Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷീല ടോമിയുടെ നോവൽ 'വല്ലി' ഖത്തറിൽ പ്രകാശനം ചെയ്തു

ഷീല ടോമിയുടെ നോവൽ 'വല്ലി' ഖത്തറിൽ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഴുത്തുകാരി ഷീല ടോമിയുടെ നോവൽ 'വല്ലി' യുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്റററിൽ നടന്നു. ഖത്തർ സംസ്‌കൃതിയുടെ സാഹിത്യ വിചാരം നാലാം അധ്യായത്തിൽ എം കെ ആർ ഫൗണ്ടേഷൻ ചെയർമാൻ അച്ചു ഉള്ളാട്ടിൽ എഴുത്തുകാരി ഷീല ടോമിയുടെയും സംസ്‌കൃതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി പി. വിജയകുമാറിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് ശ്രീനാഥ് ശങ്കരൻകുട്ടി 'വല്ലി' യെ സദസ്സിനു പരിചയപ്പെടുത്തി . വയനാടിന്റെ ഉള്ളറകൾ തുറക്കുന്ന ഈ നോവൽ ഷീല ടോമിയുടെ ജീവിതത്തെ 'വല്ലി 'ക്കുമുന്നെയും ശേഷവുമുള്ള ഷീല ടോമിയായി രണ്ടായി പകുക്കുമെന്നു ശ്രീനാഥ് അഭിയപ്രായപ്പെട്ടു.

ഡിസി ബുക്ക്‌സ് ആണ് വല്ലി പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരി സാറാ ജോസഫ് ആണ് ആമുഖം എഴിതിയിരിക്കുന്നത്. മുപ്പത്തിയേഴ് അധ്യായങ്ങളിലായി 383 പേജുകളിയായി പരന്നു കിടക്കുന്ന 'വല്ലി' വായനയുടെ നവ്യാനുഭവമാണെന്ന് പകർന്നു നൽകുന്നതെന്ന് ആശംസ പ്രസംഗത്തിൽ വായനാനുഭവം പങ്കുവെച്ചവർ അഭിപ്രായപ്പെട്ടു. ഋഷി മാസ്റ്റർ , ദര്ശന രാജേഷ് , സ്മിത ആദർശ്, ഹർഷ മോഹൻ സജിൻ, രാജീവ് രാജേന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ വല്ലിയുടെ രചയിതാവ് ഷീല ടോമി , അച്ചു ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു . സംസ്‌കൃതി സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും പ്രസിഡണ്ട് എ സുനിൽ അധ്യക്ഷയും വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഒമർ ബാനിഷ് നന്ദിയും പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP