Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാജിമാർക്കും സന്നദ്ധ സേവകർക്കും സ്വീകരണം ഒരുക്കി ദമ്മാം എസ്‌ഐസി

ഹാജിമാർക്കും സന്നദ്ധ സേവകർക്കും സ്വീകരണം ഒരുക്കി ദമ്മാം എസ്‌ഐസി

സ്വന്തം ലേഖകൻ

ദമ്മാം: സ്രഷ്ടാവിന്റെ വിളിക്കുത്തരമേകി ഹജ്ജ് കർമ്മം നിർവ്വഹിച്ച് എത്തിയ ഹാജിമാർക്കും, അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി സേവന നിരതരായ വിഖായ സന്നദ്ധ സേവകർക്കും സ്വീകരണം ഒരുക്കി. ഹജ്ജ് അനുഭവങ്ങൾ പകർന്നു നൽകി അനുവാചകർക്ക് പ്രചോദനം പകർന്ന ഹാജിമ്മാരുടെ വിവരണം കൊണ്ടു കൗതുകം പകർന്നു് എസ്‌ഐസി ഹാളിൽവെച്ചുനടന്ന പരിപാടി സമസ്താഃ ഇസ്ലാമിക് സെന്റെർ സൗദി നാഷണൽ വർക്കിങ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി അറക്കൽ ഉത്ഘാടനം ചെയ്തു.

സമ്പത്തും.ശരീരവും മനസ്സും ഏകോപനത്തിലൂടെ നിർവ്വഹിച്ച പുണ്യകർമ്മമാണ് ഹജ്ജ്. ഇതിലൂടെ നേടിയ വിശുദ്ധിയുടെ തനിമ ഒളിമങ്ങാതെ സൂഷിക്കുകയാണ് ഒരോ ഹാജിയുടെയും ധർമ്മഠ. പാപ മുക്ത മനസും ശരീരവും തനിമയോടെ കാത്തരുളാനും, വ്യക്തിപരവും കുടുംബപരവും,സാമൂഹികപരവുമായ കർത്തവ്യ നിർവ്വഹണത്തിലൂടെ സജീവമായ സാന്നിധ്യമാകാൻ തന്റെ പ്രഭാഷണത്തിൽ ഹാജിമാർക്കും മറ്റും ബോധനമേകി.

ഉസ്താദ് സുലൈമാൻ ഫൈസി വാളാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സവാദ് ഫൈസി വർക്കലാ അദ്ധ്യക്ഷനായിരുന്നു. സഖരിയാ ഫൈസി പന്തല്ലൂർ സ്വീകരണ സന്ദേശം നൽകി. ഹാജിമാരേ പ്രതിനിധീകരിച്ചു ഹാജിസ്വാബിർ ഖാസിമി, അബ്ദുൽ ഹമീദ് ഹാജി ഓണoപള്ളി, ജീപാസ് അൻവർ ഹാജി, അമീർഹാജി മണ്ണാർകാട് ഉവൈസ് ഹാജി എറണാകുളം എന്നിവരും, വിഖായ വളണ്ടയർ പ്രതിനിധീകരിച്ചു മുഹമ്മദ് വയനാട് ശംനാദ് ചെളിങ്ങാട് സുബൈർ അൻവരി എന്നിവരും ഹജ്ജ് സേവനാനുഭവങ്ങൾ- സദസ്സിനു പങ്ക് വെച്ചു.

പ്രളയബാധിരരുടെ പുനരധിവാസം ലക്ഷ്യംവെച്ചു SIC ദമ്മാം സെൻട്രൽ കമ്മിറ്റി സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഹാജിമാരുടെ സംഭാവന അൻസാരിഹാജി വർക്കലയിൽ നിന്ന് sic സെന്റെറൽ കമ്മിറ്റി ട്രഷറർ മനാഫ് സാഹിബ് ഏറ്റു വാങ്ങി. ഹാജിമാർക്കായി നടത്തിയ പ്രശ്‌നോത്തരി മത്സര വിജയികൾക്കുള്ള സമ്മാന ദാനം ജീപാസ് അൻവർ ഹാജി, സഖരിയാ ഫൈസി എന്നിവർ ചേർന്നു നിർവ്വഹിച്ചു. ഇബ്രാഹിംസാഹിബ് ഓമശ്ശേരി കാദർ മാസ്റ്റർ വാണിയമ്പലം ഹമീദ് സാഹിബ് വടകര എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സെക്രട്ടറി അശ്‌റഫ് അശ്രഫി സ്വാഗതവും, നൂറുദ്ധീൻ തിരൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP