Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...: എല്ലാം നഷ്ടപ്പെട്ട് തട്ടിപ്പുകാരെ തേടി ബുർജ് മാളിൽ എത്തിയ മലയാളിയെ തല്ലിചതച്ച് ഗുണ്ടകളും: 8150 ദിർഹം മുടക്കിയാൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് എന്ന മോഹന വാഗ്ദാനത്തിൽ പാവം പാണ്ടിക്കാട്ടുകാരന് നഷ്ടമായത് സ്വന്തം ജീവിതം; നാട്ടിലേക്ക് മടങ്ങണമെങ്കിൽ ഇനി വേണ്ടത് ഇരുപതിനായിരം ദിർഹവും; പൊട്ടിക്കരഞ്ഞ് ലൈവിലെത്തി സഫ് വാൻ: ദുബായ് ബുർജ് മാളിൽ നടന്നത് മണി ചെയിൻ തട്ടിപ്പിന്റെ ഭയാനക വെർഷൻ

നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...: എല്ലാം നഷ്ടപ്പെട്ട് തട്ടിപ്പുകാരെ തേടി ബുർജ് മാളിൽ എത്തിയ മലയാളിയെ തല്ലിചതച്ച് ഗുണ്ടകളും: 8150 ദിർഹം മുടക്കിയാൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് എന്ന മോഹന വാഗ്ദാനത്തിൽ പാവം പാണ്ടിക്കാട്ടുകാരന് നഷ്ടമായത് സ്വന്തം ജീവിതം; നാട്ടിലേക്ക് മടങ്ങണമെങ്കിൽ ഇനി വേണ്ടത് ഇരുപതിനായിരം ദിർഹവും; പൊട്ടിക്കരഞ്ഞ് ലൈവിലെത്തി സഫ് വാൻ: ദുബായ് ബുർജ് മാളിൽ നടന്നത് മണി ചെയിൻ തട്ടിപ്പിന്റെ ഭയാനക വെർഷൻ

എം മനോജ് കുമാർ

ദുബായ്: ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം വൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ബുർജ് മാൾ കേന്ദ്രീകരിച്ച് നടത്തിയ മണി ചെയിൻ തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിയതായാണ് സൂചന. ബുർജ് മാളിലെ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയ്‌ക്കെതിരെയാണ് ആരോപണം ഉയരുന്നത്. മലയാളികൾ അടങ്ങിയ ഒരു സംഘം ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഇവർ നടത്തിയ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്ക് എതിരെയാണ് പരാതി ഉയരുന്നത്.

മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി നടത്തിയ മണി ചെയിൻ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. നാണക്കേട് ഓർത്ത് പലരും തട്ടിപ്പിന്റെ കഥ പുറത്തു പറയാൻ മടിക്കുന്നു എന്നാണ് ദുബായിൽ നിന്നും വരുന്ന വിവരം. മലപ്പുറം സ്വദേശി സഫ് വാന്റെ ജീവിതമാണ് ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്. സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് . ദുബായിലെ ഒരു പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് റപ്രസന്റീവ് ആയി ജോലി ചെയ്ത സഫ് വാൻ മണി ചെയിൻ തട്ടിപ്പിൽ കുരുങ്ങിയ ശേഷം ആകെ തകർന്ന നിലയിലാണ്. സ്വന്തം കയ്യിലെ ഒന്നര ലക്ഷം രൂപയോളം പോയി. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി സഫ് വാന്റെ പേരിൽ മൊബൈൽ സിമ്മുകൾ എടുത്തതിനാൽ ആ രീതിയിലും ഒന്നര ലക്ഷത്തോളം രൂപ കുടിശികയാണ്. ഇതിന്റെ പേരിൽ ഗൾഫിൽ ട്രാവൽ ബാനും സഫ് വാൻ നേരിടുകയാണ്.

ഒന്നര ലക്ഷത്തോളം രൂപ ഇവർ ആദ്യമേ സഫ് വാന്റെ കയ്യിൽ നിന്നും ഈടാക്കി. അതിനു ശേഷം മണി ചെയിൻ തട്ടിപ്പ് നടത്തുന്ന ഇവർ സഫ് വാന്റെ പേരിൽ മൊബൈൽ സിം പോസ്റ്റ് പെയിഡ് കണക്ഷൻ എടുത്തിരുന്നു. ഈ ബില്ലിൽ ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുള്ളതിനാൽ സഫ് വാൻ ഇപ്പോൾ ദുബായിൽ ട്രാവൽ ബാനും നേരിടുകയാണ്. മൂന്നു പെൺകുട്ടികൾ സഹോദരിമാരായുള്ള എന്റെ കുടുംബത്തിൽ ഏക ആൺ തരി ഞാനാണ്. കുടുംബത്തെ കര പറ്റിക്കാനാണ് ഞാൻ ദുബായിൽ എത്തിയത്. പക്ഷെ ഞാൻ ഇപ്പോൾ പെട്ടിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ എന്നെ സഹായിച്ച് ഈ കുരുക്കിൽ നിന്നും എന്നെ രക്ഷിക്കണം-വീഡിയോയിൽ സഫ് വാൻ അഭ്യർത്ഥിക്കുന്നു.

വീഡിയോ കണ്ട ശേഷമാണ് മറുനാടൻ ഗൾഫിലുള്ള സഫ് വാന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്. തട്ടിപ്പിനെക്കുറിച്ച് എട്ടും പൊട്ടും തിരിയാതെയാണ് മലയാളികൾ നടത്തുന്ന ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി എന്ന മണി ചെയിൻ തട്ടിപ്പിൽ സഫ് വാൻ ചെന്നു ചാടിക്കൊടുത്ത്ത്. വളരെ വേഗം സഫ് വാനെ വിശ്വസിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. 8000 റിയാൽ ആദ്യം ഇവർ സഫ് വാന്റെ കയ്യിൽ നിന്നും അടിച്ചു മാറ്റി. ആ തുക പോയി. ഇനി ഒന്നര ലക്ഷത്തോളം രൂപ സഫ് വാൻ മൊബൈൽ ബിൽ അടക്കണം. സഫ് വാന്റെ പേരിലുള്ള മൊബൈൽ ഉപയോഗിച്ച് അവർ വൻ തുക കുടിശിക വരുത്തിയിട്ടുണ്ട്. ഈ തുക അടയ്‌ക്കേണ്ടതും സഫ് വാൻ ആണ്. അതിനാണ് സഫ് വാന് ട്രാവൽ ബാൻ വന്നത്-സുഹൃത്തുക്കൾ പറയുന്നു.

സഫ് വാൻ അകപ്പെട്ട തട്ടിപ്പിനെക്കുറിച്ച് സഫ് വാന്റെ സുഹൃത്തുക്കൾ മറുനാടനോട് പറയുന്നത് ഇങ്ങനെ:

സഫ് വാൻ മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. രണ്ടു വർഷം മുൻപാണ് സഫ് വാൻ ദുബായിൽ എത്തുന്നത്. ഒരു പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്മാൻ തസ്തികയിലാണ് സഫ് വാൻ ജോലി ചെയ്യുന്നത്. നാട്ടിൽ നിന്നും കടം കയറി മുടിഞ്ഞാണ് സഫ് വാൻ ദുബായിൽ എത്തുന്നത്. സഫ് വാന്റെ കടങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു പെൺകുട്ടി വഴിയാണ് ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയുടെ മലയാളി ഉടമകൾ സഫ് വാനെ സമീപിക്കുന്നത്. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയുടെ നസിബ് ബി.ആർ, ശ്രുതി തമ്പി, ആബിദ് ഷാ എന്നിവരാണ് ഇവർ എത്തിയതും സഫ് വാനെ പോലെ തന്നെയാണ് എന്നാണു ഇവർ സഫ് വാനോടു പറഞ്ഞത്.

ഇവരുടെ ആഡംബര കാറും ആഡംബര ജീവിതവും ഇവർ സഫ് വാന് മുന്നിൽ ഉദാഹരിക്കുകയും ചെയ്തു. ഇതോടെയാണ് സഫ് വാൻ ഇവരുടെ കെണിയിൽപ്പെട്ടത്. ഒരു പാട് ഫോട്ടോകൾ ആണ് ഇവർ സഫ് വാന് മുന്നിൽ നിരത്തിയത്. ഇതോടെ സഫ് വാൻ ഇവർക്ക് മുന്നിൽ കുരുങ്ങി. എണ്ണായിരം ദിർഹമാണ് ഇവർ സഫ് വാന്റെ കയ്യിൽ നിന്നും ഈടാക്കിയത്. അത് തന്നെ ഇന്ത്യൻ മണി ഒന്നരലക്ഷം രൂപയോളം കാണും. എണ്ണായിരം ദിർഹം നൽകിയപ്പോൾ സഫ് വാനോടു ഇവർ പറഞ്ഞത് എല്ലാ മാസവും നാലായിരം ദിർഹം തനിക്ക് ലഭിക്കുമെന്നാണ്. രജിസ്‌ട്രേഷൻ ചാർജ് വേറെയും ഈടാക്കി. കടം വീടാൻ തങ്ങൾ സഹായിക്കും എന്നാണ് ഇവർ ഇവനോട് പറഞ്ഞത്. പണം കയ്യിൽ ഇല്ലാതിരുന്നിട്ടും കഷ്ടപ്പെട്ടാണ് എണ്ണായിരം ദിർഹം സഫ് വാൻ നൽകിയത്.

ഏഴു മാസം മുൻപാണ് സഫ് വാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. സഫ് വാനെ അറിയാവുന്ന ഒരാളാണ് പെൺകുട്ടിയെയും കൂട്ടി സഫ് വാനെ ആകർഷമായ കാര്യങ്ങൾ പറഞ്ഞു തട്ടിപ്പിൽ കുരുക്കുന്നത്. കടം വീടാൻ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ സഫ് വാൻ വീണു പോവുകയായിരുന്നു. സഫ് വാന്റെ പേരിൽ അവർ പോസ്റ്റ് പെയിഡ് കണക്ഷൻ കൂടി എടുത്തിട്ടുണ്ട്. ഈ കണക്ഷന്റെ പേരിൽ ബിൽ കുടിശിക വന്നു. പതിനായിരം ദിർഹമാണ് ഇവർ മൊബൈൽ ബിൽ ഇനത്തിൽ സഫ് വാന്റെ പെടലിക്ക് തട്ടിയത്. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഈ ഇനത്തിൽ മൊബൈൽ കമ്പനിക്ക് നൽകണം. മൊബൈൽ കമ്പനി കേസ് നൽകിയിട്ടുണ്ട്. ഈ കേസ് ആണ് കുരുക്കായത്. ട്രാവൽ ബാൻ ഇതിന്റെ ഭാഗമാണ്. നാലുമാസം റൂമിൽ തന്നെ ഇരിക്കേണ്ടി വന്നു. അയ്യായിരം ദിർഹം ഫൈനും വന്നു. പതിനഞ്ചായിരം ദിർഹം ഇനി ഈ കേസിൽ ആവശ്യമാണ്.

മണി ചെയ്ൻ തട്ടിപ്പ് നടത്തുന്നവർ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് അടക്കമുള്ളവർ വളരെ സേഫ് ആയി നീങ്ങുന്നവരാണ്. ഇവർ ആരും നേരിട്ട് കയ്യിൽ കാശ് വാങ്ങില്ല. അതുകൊണ്ട് തന്നെ പരാതിയിൽ ഇവർ നേരിട്ട് കുരുങ്ങാൻ സാധ്യത കുറവാണ്. ഒട്ടുവളരെ പേർ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് നടത്തിയ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്. ഗൾഫിലെ പലർക്കും വൻ തുകകൾ നഷ്ടമായിട്ടുണ്ട്. പക്ഷെ സഫ് വാന്റെ കയ്യിൽ കാശില്ല. അതിനാൽ സഫ് വാന് വേറെ വഴിയില്ല. കയ്യിലെ പണം മുഴുവൻ പോകുകയും ചെയ്തു. -സുഹൃത്തുക്കൾ പറയുന്നു. തട്ടിപ്പിനെക്കുറിച്ച് സഫ് വാൻ വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

കുടുങ്ങിയത് കടം വീട്ടിത്തരാം എന്ന മോഹനവാഗ്ദാനത്തിൽ

എന്റെ പേര് സഫ് വാൻ. ഞാൻ പാണ്ടിക്കാട് സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ. രണ്ടു വർഷമായി ദുബായിൽ. ഞാൻ മണി ചെയിൻ തട്ടിപ്പിന്റെ ഇരയാണ്. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് എന്ന മണി ചെയിൻ തട്ടിപ്പ് കമ്പനിയാണ് എന്നെ കുരുക്കിയത്. കടം കയറി മുടിഞ്ഞാണ് ദുബായിൽ വന്നത്. ഇവിടെ എന്റെ സുഹൃത്ത് അജ് മലിനെ ഞാൻ കണ്ടുമുട്ടി. അവർ എന്നോടു എല്ലാ കാര്യങ്ങളും സംസാരിച്ചു. നിന്റെ കടങ്ങൾ എല്ലാം ഞാൻ വീട്ടിത്തരാം എന്നാണു അവൻ പറഞ്ഞത്. പിന്നീട് അവൻ എന്നെ റിലീഫ് മാളിലേക്ക് വിളിച്ചു. സലാഹുദീൻ ആണ് കടം വീട്ടിത്തരാം എന്ന് പറഞ്ഞത്. അവിടെ ഒരു കോഫി ഷോപ്പിൽ ഇരുത്തി. ഒരു മക്കാനയിൽ ജോലി ചെയ്യാൻ വന്നതാണ് ഇവർ രണ്ടുപേരും. നസിബ് ബി.ആർ ആബിദ് ഷാ എന്നിവരുടെ ഫോട്ടോ കാണിച്ചു തന്നു. റോൾസ് റോയിസ്, ലംബോർഗിനി എന്നീ കാറുകൾ ആണ് കാണിച്ചു തന്നത്. ഞാൻ ഇവരുടെ വാക്കുകളിൽ മയങ്ങി. അതിനു ശേഷമാണ് ഞാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. ഒരു പുരുഷനും സ്ത്രീയും വന്നു. എനിക്ക് പല ക്ലാസുകളും എടുത്തു.

8150 ദിർഹം മുടക്കിയാൽ ആഴ്ചയിൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് എന്ന് പറഞ്ഞു എന്ന ജോയിൻ ചെയ്യിപ്പിച്ചു. എന്റെ കയ്യിൽ 120 ദിർഹംസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ വാങ്ങി. എണ്ണായിരം ദിർഹം എത്രയും വേഗം സംഘടിപ്പിക്കണം എന്ന് പറഞ്ഞു. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയുടെ തലപ്പത്ത് നസിബ് ബി.ആർ ആബിദ് ഷായും ആണ് എന്നാണ് പറഞ്ഞത്. ഇവർ കോടീശ്വരന്മാർ ആണെന്നാണ് ഇവർ പറഞ്ഞത്. ഇവർ എന്നെ ഫോഴ്‌സ് ചെയ്തു. എണ്ണായിരം ദിർഹം എത്രയും വേഗം എത്തിക്കാൻ ഇവർ പറഞ്ഞു. എന്റെ സുഹൃത്തുണ്ട്. ആ സുഹൃത്ത് വഴിയാണ് ഞാൻ ഇവർക്ക് പണം ലഭ്യമാക്കിയത്. അതോടെ ഇവരുടെ തട്ടിപ്പിൽ ഞാൻ കണ്ണിയായ രീതിയിലായി. മൂന്നു സിം ആണ് ഇവർ എടുത്തത്. എല്ലാം എന്റെ പേരിൽ. എല്ലാം പോസ്റ്റ് പെയിഡ് സിം ആയിരുന്നു. ഞാൻ വേണ്ടാ എന്നു പറഞ്ഞതാണ്. പക്ഷെ അവർ സിം എടുത്തു. നീ പണം അടയ്‌ക്കേണ്ട. ഇവർ അടയ്ക്കും എന്നാണ് പറഞ്ഞത്. അതിനു ശേഷം മൊബൈൽ കമ്പനിയുടെ മെസ്സേജ് വന്നു. പണം അടയ്ക്കാൻ. അപ്പോൾ അവരെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് ഞാൻ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്.

അജ് മലും നസീബും ആബിദ് ഷാ എന്നിവർ ബുർജ്മാളിൽ ഉണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ ബുർജ് മാളിലേക്ക് പോയി. അവിടെ കാദർ ഉണ്ടായിരുന്നു. കാദർ എന്നെ കണ്ടയുടൻ പറഞ്ഞു. നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...ഈ ഭീഷണിയാണ് കാദറിൽ നിന്നും ലഭിച്ചത്. പത്ത് മുപ്പത് പേർ എന്നെ താഴെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി എന്നെ തല്ലി. കാദർ, ഹബീബ്, താഹിർ, ബാബു, വരുൺ മുണ്ടയാട്, എന്നിങ്ങനെ അഞ്ചാറു പേരുണ്ട്. ഇവർ എന്നെ ഒരുപാട് തല്ലി. ഇവരെ എനിക്ക് കണ്ടാൽ അറിയാം. പതിനായിരം ദിർഹമിന്റെ ബില്ലാണ് എന്റെ പേരിൽ ഉള്ളത്. എന്റെ വിസ പുതുക്കാൻ ഇത് കാരണം കഴിഞ്ഞില്ല. മൊബൈൽ കമ്പനിയുടെ ലീഗൽ നോട്ടീസുമുണ്ട്. ഞാൻ ആകെ പെട്ട് നിൽക്കുകയാണ്. എന്റെ വീട്ടിൽ നാല് പെങ്ങമ്മാരും ഉമ്മയും ഉപ്പയും മാത്രമേയുള്ളൂ. ഉപ്പ ഹാർട്ട് പേഷ്യന്റ് ആണ്. ഉമ്മയ്ക്കും സുഖമില്ല, ഞാൻ മാത്രമാണ് ഇവർക്ക് ആകെയുള്ള ആൺ തരി. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം, ഇരുപതിനായിരം ദിർഹം കിട്ടിയാൽ മാത്രമേ എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കണം. എന്റെ അഭ്യർത്ഥന ഇതാണ്.- സഫ് വാൻ പറയുന്നത്.

സഫ് വാൻ രംഗത്ത് വന്ന ശേഷം ഓഷൻ ഇവന്റ് മാനെജ്‌മെന്റ് നടത്തിയ തട്ടിപ്പിൽ കുടുങ്ങിയവർ ഒത്തുകൂടുന്നതായി ഗൾഫിൽ നിന്നും വിവരം ലഭിക്കുന്നുണ്ട്. സഫ് വാൻ പുറത്ത് പറഞ്ഞെങ്കിൽ തങ്ങൾ അത് പുറത്ത് പറയാൻ മടിച്ചിരുന്നു എന്നാണ് ഇവർ സഫ് വാന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. ഒട്ടനവധി പേർ ഈ തട്ടിപ്പിൽ കുരുങ്ങിയതിനാൽ കൂടുതൽ പേർ ഇനിയും രംഗത്ത് വരും എന്നാണ് സഫ് വാന്റെ സുഹൃത്തുക്കൾ പ്രതീക്ഷിക്കുന്നത്. ദുബായ് അധികൃതർക്ക് പരാതി നൽകാനും സഫ് വാന്റെ സുഹൃത്തുക്കൾ ആലോചിക്കുന്നുണ്ട്. കൂടുതൽ പേർ രംഗത്ത് വരും എന്ന പ്രതീക്ഷയിലാണ് പരാതി ഇവർ വൈകിപ്പിക്കുന്നത്. ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ പലരും സഫ് വാന് പിന്തുണ നൽകിയതായാണ് അറിയാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP